Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



എടോ പുഷ്‌ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു

ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.

കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി "

" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി "

.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...

തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു ,

അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. "

കാലന്റെ ടാർഗറ്റ്
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി ,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..

മത്തായി : നിങ്ങൾ ആരാണു ??

കാലൻ : ഞാന് കാലനാണ്, ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!

മത്തായി : എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??

കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല ..

മത്തായി : അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....

കാലൻ : ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളു

(ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടി ആയി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി )

മത്തായി :
എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!

കാലൻ : ചൂടാകല്ലേ മച്ചാനെ ..!!

month end
target തികക്കാന് മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു...
ഇലെങ്കിൽ
എന്റെ പണി പോകും ..അതാ👺👺👺👺

ആരേയും അന്ധമായി വിശ്വസിക്കരുത്...

Obey traffic rules...😜😜😜😜😜😜

സ്പെല്ലിംഗ്
ശശി മരിച്ചു.....

അതെ നാമെല്ലാം ശശിയാക്കിയ ആ ശശി.....
മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി.

ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്."

ശശി  :  പ്രഭോ... ഏതാണാ വാക്ക് ?

ചിത്രഗുപ്തൻ : ലവ്

ശശി : L O V E

ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ.

ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു..

ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം.

ശശി : ഉത്തരവ് പ്രഭോ !!

ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട്‌ പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി.

ശശി : ഉത്തരവ് പ്രഭോ !!

ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു !
ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു.

ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? !

ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ്‌ ഇടിച്ചു.  പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്.
സ്വർഗ്ഗത്തിലേക്ക്‌ ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക്  ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും.

ലീല : ഏതാണാ വാക്ക് ?

ശശി : ചെക്കോസ്ലോവാക്യ

😂😂😜😝🤣🙊🙊🤣🤣🤣

ജെട്ടി കാണാനില്ല.
അവസ്ഥ

കല്ല്യാണം കഴിഞ്ഞിട്ട് ദുബായിലോട്ട് പോന്നതാ. പിന്നെ ഇപ്പോഴാണ് ലീവ് കിട്ടുന്നത്. ഒഴിവ് സമയങ്ങളിലെല്ലാം വാങ്ങിച്ച് കൂട്ടിയ സാധനങ്ങളുമായി നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാരുടെ വക ഒരു ചെറിയ പാർട്ടി.
ഏയ് !... തെറ്റിദ്ധരിക്കരുത്... ! ആ പാർട്ടിയല്ല ഇത് വെറും ഫുഡ് അടി പാർട്ടി.
കാര്യമായിട്ട് തന്നെ കഴിച്ചു. അല്ലെങ്കിലും ഭക്ഷണം മുന്നിൽ വന്നാൽ എന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണില്ല.

കൂട്ടുകാരാണ് എയർപോർട്ടിൽ കൊണ്ട് വിട്ടത്. പുലർച്ചയാണെങ്കിലും നല്ല തിരക്കായിരുന്നു.
ഇത് പോലെ ഒരു എയർപോർട്ട് നമുക്ക് സ്വന്തമായിട്ട് തുടങ്ങിയാലോ? നല്ല ലാഭമായിരിക്കും അല്ലെ..? എത്ര ഉർപ്പിക വേണ്ടി വരുമോ ആവോ ?!

വലിയ വലിയ ചിന്തകളുമായി ഉന്തി തള്ളി കൗണ്ടറിൽ എത്തി സാധനങ്ങൾ തൂക്കം നോക്കിയപ്പോൾ പതിവ് പോലെ ഭാരം കൂടുതൽ. ഒന്നുകിൽ സാധനം മാറ്റണം അല്ലെങ്കിൽ കൂടുതൽ പണമടക്കണം.
ഞാൻ പാവമാണ്. എന്റെ കയ്യിൽ കാശില്ല. ചെറിയ ശമ്പളക്കാരനാ എന്നൊക്കെ ആ ചുണ്ടു ചുവപ്പിച്ചിരിക്കുന്ന ചേച്ചിയോട് പറഞ്ഞ് നോക്കി. അവരല്ലാത്രെ അതിന്റെ മുയലാളി. അവർക്കൊന്നും ചെയ്യാൻ പറ്റില്ലാന്ന്...! അവസാനം മാറിയിരുന്ന് കെട്ടിയ പെട്ടി അഴിച്ചു..ഭാര്യയെ ഞെട്ടിക്കാനായി കൊണ്ട് പോകുന്ന ഗൾഫ് സോപ്പു പൊടിയും മിഠായിയും മാറ്റിയപ്പോഴെ അവൾക്ക് സമാധാനമായുള്ളൂ.. ദുഷ്ഠേ...!
ഞാൻ മാറ്റുന്ന സാധനങ്ങൾ കണ്ടപ്പോൾ.. വേറൊരാൾ പറഞ്ഞിട്ടു പോകുന്നുണ്ടായിരുന്നു.
"ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും ഭായ്. വെറുതെ ഇവിടുന്ന് കെട്ടിവലിച്ച് കൊണ്ട് പോകണ്ട ". എന്ന് .
ഇനി പറഞ്ഞിട്ട് കാര്യമില്ല ചേട്ടോ.. എന്ന് ഞാനും ആത്മഗതം ചെയ്തു.

കാശ് കൊടുത്ത് വാങ്ങിയ സാധനങ്ങൾ അവിടെ ഉപേക്ഷിച്ച ദു:ഖഭാരത്തിൽ ബോർഡിംഗ് പാസ്സും വാങ്ങി എമിഗ്രേഷനിലെത്തുമ്പോഴെക്കും വല്ലാതെ വൈകി. ബോർഡിംഗ് ഗെയ്റ്റിന്റെ അവിടെയെത്തുമ്പോഴേക്കും ആളുകൾ ഫ്ലൈറ്റിലേക്ക് കയറി തുടങ്ങിയിരുന്നു.
സീറ്റ് തപ്പി പിടിച്ചിരിന്നപ്പോൾ വയറിനെന്തോ ഒരു കിരുകിരുപ്പ്. ഇന്നലെ വാരിവലിച്ച് കഴിച്ചതിലെന്തെങ്കിലും വയറിന് പിടിച്ചില്ലെ... ? എന്താണാവോ?...

വിമാനം പൊന്തട്ടെ എന്നിട്ടാവാം. എന്ന് കരുതി. വിമാനം പൊന്തി അധികം കഴിയാതെ തന്നെ ഞാനും സീറ്റില്‍ നിന്നും പൊന്തി..ഇരിക്കപ്പൊറുതി കിട്ടണ്ടെ...!
എഴുന്നേറ്റ് ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു. മുൻവശത്തെ ടോയ്ലറ്റിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ ഉള്ളിൽ ആള്...!
ഞാനാണെങ്കിൽ അഗ്നിപർവ്വതം പുകയുന്ന അവസ്ഥയിലും. നാടു തടുത്താലും മൂട് തടുക്കാൻ പറ്റില്ല എന്നല്ലേ.. എന്നാലും മൂട് ചുമരിൽ അമർത്തി ഒരു ശ്രമം നടത്തി നിന്നു.

ഹാവൂ ..! ഉള്ളിലെയാൾ അരങ്ങൊഴിഞ്ഞു.
ഇനി എന്റെ ഊഴം..
ഫ്ലൈറ്റിലെ ടോയ്ലറ്റിലിരിക്കുക എന്ന് പറഞ്ഞാൽ അതൊരു ചടങ്ങാ..
പ്രത്യേകിച്ച് ടൈറ്റ് ജീൻസൊക്കെ ഇട്ടാൽ.
എങ്ങിനെ നോക്കിട്ടും ഇരിക്കാൻ പറ്റുന്നില്ല. അവസാനം ജീൻസും ഷഡ്ഢിയും ഒക്കെ ഊരേണ്ടി വന്നു.
ഹാവൂ....! കാര്യം സമാധാനമായി.

കഴുകാൻ നോക്കിയപ്പോഴോ..? വെള്ളമെടുക്കാൻ ഒരു രക്ഷയുമില്ല...! സാധാരണ ഒരു ചെറിയ കുപ്പി പോക്കറ്റിൽ തിരുകിയാണ് പോകാറ്. ഇത്തരം സന്ദർഭത്തിൽ അതുപയോഗിച്ചു ശൗച്യം ചെയ്യും.. ഇന്ന് ധൃതിയിൽ അതും മറന്നു.
അവസാനം അവിടെയുള്ള ടിഷ്യു പേപ്പറിൽ കാര്യം സാധിക്കേണ്ടി വന്നു.

അല്ല.. ! ഈ വലിയ വലിയ ആൾക്കാർക്കെ കോട്ടും സൂട്ടുമിട്ട് പത്രാസിൽ ഇതിന്റെ ഉള്ളിൽ പോയി വരുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണോ ചെയ്യുക. അല്ലാതെ വേറെ എന്ത് ചെയ്യും അല്ലെ...? കഷ്ടം...!

ഈ ടിഷ്യൂ പേപ്പർ ഉപയോഗിച്ചാൽ ഒരു മനസ്സമാധാനവും കിട്ടില്ല. അവിടെയുള്ള ഏകദേശം പേപ്പറും തീർത്തു.
ഒടുവിൽ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് ഷഡ്ഡി ഇടാൻ നോക്കിയപ്പോൾ സംഭവം കാണാനില്ല...!

എവിടെയുമില്ല... ! ആ ഇട്ടാവട്ടത്തിൽ നോക്കാവുന്നിടത്തെല്ലാം നോക്കി. ഇല്ല ... !
ഇനി ഇപ്പോ എന്ത് ചെയ്യും..?
നേരത്തെ ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ച് നിറച്ച വേയ്സ്റ്റ് ബിന്നിൽ വരെ കയ്യിട്ട് നോക്കേണ്ടി വന്നു.
പക്ഷെ അതിലും സാധനമില്ല..! പിന്നെ ഇതിപ്പോ എവിടെ പോയി?...
വാതിലിൽ ആരോ പിടിച്ചു വലിക്കുന്നുണ്ട് .. ആൾക്കും ധൃതിയുണ്ടാകും. എത്രയെന്ന് കരുതിയാ ഇതും നോക്കി ഇവിടെ ഇരിക്കാ.
അവസാനം മനസ്സില്ലാ മനസ്സോടെ ഷഡ്ജമിടാതെ ജീൻസിട്ട് പുറത്തേക്കിറങ്ങി.

പുറത്തേക്കിറങ്ങിയപ്പോൾ, കയറാനുള്ളയാൾ കാര്യമായി സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇറങ്ങാൻ വൈകിയതിന്റെ കലിപ്പായിരിക്കും.

എന്നാലും അതെവിടെ പോയി?.. എന്നാലോചിച്ചു സീറ്റിലേക്ക് നടന്നു.
പോകുന്ന വഴിയിൽ ഇടതും വലതും ഉറങ്ങാതെയിരിക്കുന്നവരിൽ ചിലർ കാര്യമായി നോക്കുന്നുണ്ട്. ചില പെണ്ണുങ്ങൾ ചിരിയടക്കാൻ പാടുപെടുന്ന പോലെ. ഇവർക്കെല്ലാം മനസ്സിലായോ ഞാൻ അതിടാതെയാണ് വരുന്നത് എന്ന്...! ആവോ?
ഒടുവിൽ സീറ്റിലെത്തി. ഭാഗ്യം സൈഡ് സീറ്റിൽ ഇരിക്കുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. വെള്ളം തൊടാത്ത തിനാല്‍ വല്ലാണ്ട് അമര്‍ന്നിരിക്കാന്‍ മനസ്സും അനുവദിക്കുന്നില്ല ...

എന്നാലും അതെവിടെ പോയി...?

ഇതിനിടയിൽ എയർഹോസ്റ്റസ് വരുന്ന വഴിയിൽ എന്നെ നോക്കി. പിന്നെ ഒന്നും കൂടി നോക്കി. പിന്നെ ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി.

ഇവൾക്കും മനസ്സിലായോ?.....

അവൾ അടുത്ത് വന്നു ചിരിച്ച് കൊണ്ട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു..
പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും, പറയുന്ന വാക്കുകളിൽ Sir എന്നും Under wear എന്നും മനസ്സിലായി...

ങ്ങെ ! ... ഇനിപ്പോ ഇവൾക്കെങ്ങാനും കിട്ടിയോ...?

ഞാൻ എവിടെ എന്ന അർത്ഥത്തിൽ കൈ കൊണ്ട് ചോദിച്ചു.
അവൾ എന്റെ ഷോൾഡറിലേക്ക് ചൂണ്ടി. ഞാൻ നോക്കി ..
ധൃതിയിൽ ഊരിയിട്ട ഷഡ്ജം എന്റെ ഷോൾഡറിൽ....!

ഇത്രയും ആളുകൾക്ക് മുന്നിലൂടെ ആ ഷഡ്ജവും തോളിലിട്ട് ഗമയിലുള്ള എന്റെ ഒരു നടത്തം.....! ഹോ. ആലോചിക്കാൻ വയ്യ

INDICATOR
ബൈക്കില്‍ 🏍 പോകുമ്പോള്‍ INDICATOR 💡 കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ '' ഉണ്ട്...ഇല്ല...ഉണ്ട്...ഇല്ല '' എന്നുപറഞ്ഞ ഒരു കൂട്ടുക്കാരന്‍ എനിക്കുണ്ടായിരുന്നു.

അവനിപ്പൊ അഡ്മിൻ ഒക്കെ ആയിപ്പോയി

Bloody fool😜😜

നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
എന്നാൽ അത് നൊസ്റ്റാൾജിയ ഒന്നും അല്ല ... പണിയെടുക്കാനുള്ള മടിയാണ്..... കട്ട മടി...
അന്നും മടി  ഇന്നും .....✏


😂😂😜😝🤣🙊🙊🤣🤣🤣

ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** *********
01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി.

02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക്‌ ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു.

03. ഗേള്‍ ഫ്രണ്ട്സ് ,ബോയ്‌ ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു.

04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു.

05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക്‌ പേജില്‍ നടക്കുന്നു.

06. യുവാക്കള്‍ റോഡ്‌ വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു.

07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു.

08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.

ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....

ഭർത്താവ് :- എനിക്ക് ഒരെണ്ണം താ ടെയ്‌സ്റ്റ് നോക്കാൻ...😋

ഭാര്യ :- ഒരെണ്ണം എടുത്തു കൊടുത്തു...😊

ഭർത്താവ് :- ഒരെണ്ണം മാത്രമോ?😏

ഭാര്യ :- ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്..

😜😜😜😂😂😂

ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
അതേതു തെറി.. ?
.
.
.
.

"പച്ച"ത്തെറി
ഹിഹിഹി

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved