JokesMalayalam.com |
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ശങ്കരാടി ചേട്ടനും സുകുമാരി ചേച്ചിയും ആദ്യമായി കണ്ട്മുട്ടിയപ്പോൾ...
ശങ്കരാടി ചേട്ടനും സുകുമാരി ചേച്ചിയും ആദ്യമായി കണ്ട്മുട്ടിയപ്പോൾ...
സുകുമാരിചേച്ചി : നമസ്കാരം ചേട്ടാ.. എന്റെ പേര് സുകുമാരി.. ചേട്ടന്റെയോ ?? ശങ്കരാടിചേട്ടൻ : ശങ്കരാടി.. സുകുമാരിചേച്ചി : മിസ്റ്റർ ശങ്കർ.. ആദ്യമായി കണ്ട ഉടൻ എടി പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ... ശങ്കരാടിചേട്ടൻ : 😨😨😨 😂😂😜😝🤣🙊🙊🤣🤣🤣
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു. അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ : കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്..
ഒരു ലോഡ് സിമന്റ് ഇറക്കിയ കഥ
സിമന്റ് കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ് ലോഡ് കാത്ത് ഏറെ വൈകി.... ലോഡ് എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക് നടന്നു...
അപ്പോയേക്കും സിമന്റ് കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക് വിളിക്കേണ്ടി വന്നു.... ഫോണെടുത്തത് സഹധര്‍മ്മിണിയായ ബീവാത്തു..... "ഹലൊ മമ്മദ്ക്കാടെ വീടല്ലെ?" "അതെ.... പക്ഷെ മമ്മദ്ക്കാ എത്തിയിട്ടില്ല" "മമ്മദ്ക്ക വരുമ്പൊ പറയണം.... രാത്രി പന്ത്രണ്ടോടെ അംബുജ വരും... ഇനി വൈകിയാലും കാത്ത് നിൽക്കാൻ മറക്കരുത്.... അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...." . . . .മമ്മദ്ക്ക വീട്ടിലെത്തി... നാളെ റൂമിലേക്ക് മാറ്റാമെന്നു Doctor പറഞ്ഞിട്ടുണ്ട് 😂😂😜😝🤣🙊🙊🤣🤣🤣
കോമയിലായ സങ്കി
മോദി ഇലക്ഷന് ജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി...
ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി.... രണ്ടര വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, പെട്രോളിന് 40 രൂപയായിയല്ലേ?, എൻറ്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ??, ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ? അതോ തൂങ്ങി ചത്തോ??? ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ=10 ഡോളറാണോ , അതോ അതിലും കുറവോ???? നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ പരിചിതമായോ????? അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ?????? റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ, സോണിയയോ??????? ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ???????? എന്നെ മോദി ഫാൻ , ചങ്കീ എന്ന് വിളിച്ച്കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം" അമേരിക്കയിൽ പഠിച്ച് വളർന്ന ഡോക്ടര്‍ പുറത്ത് വന്ന് അവൻറ്റെ അമ്മയോട് പറഞ്ഞു.... * "കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം തിരിച്ചുകിട്ടീട്ടില്ല" * 😂😂😂
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു. ശശി ഉറക്കെ ദൈവത്തെ വിളിച്ചു.
"ഈശ്വരാ, എന്നെ രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം. " അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി കരയിലേക്കു തെറിച്ചു വീണു. ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു : "ഹും! എന്തു ബിരിയാണി! " അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി. ശശി ദൈവത്തെ വിളിച്ചു: "ഈശ്വരാ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ".. 😂😂😜😝🤣🙊🙊🤣🤣🤣
ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..
സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല്‍ ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്.. പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു. ആമ : മുയലാണോ ജയിച്ചത് ? റഫറി : 'ആമ'. ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു. 😀😉😉😉
ഈ നാടിനിതെന്തു പറ്റി ?
ഈ നാടിനിതെന്തു പറ്റി ? 😨
ചിലയിടത്ത് B.Tech 😕 ചിലയിടത്ത് M.Tech 😱 എന്താ ആര്‍ക്കും ജോലി കിട്ടാത്തത് ? 😭 കഷ്ടപ്പെട്ട് പഠിക്കുന്നതെന്തിനാ ? 😰 എഞ്ചിനീയറിംഗ് പഠിക്കരുത് 🚫 പഠിക്കാന്‍ അനുവദിക്കരുത് 🚷 പൊതുജന താല്‍പ്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്. 😜
ബോർ അടിക്കുന്നുണ്ടോ ?
ഭാര്യയോട് ഞാൻ : ബോർ അടിക്കുന്നുണ്ടോ ?
അവൾ : ഉണ്ട്.... വല്ലാതെ ബോർ അടിക്കുന്നു... കറങ്ങാൻ പോവാം നമുക്ക് ?? ഞാൻ : അതല്ല.. ശബ്ദം കേട്ടില്ലേ... അപ്പുറത്തെ വീട്ടിൽ ബോർവെൽ അടിക്കുന്നുണ്ടോ എന്നാ ഞാൻ ചോദിച്ചേ...ആ ഹു ഹു ഹു.... അവൾ : ആ...... പോയി നോക്ക്... ഞാൻ പോയി കാപ്പി എടുക്കട്ടെ.. ഞാൻ : എടുക്കെടുക്കു... ചൂടോടെ ഒരു കാപ്പി... കൊറിക്കാനും എന്തേലും എടുത്തോ.. അവൾ : ഓഹ്.. അല്ലേൽ വേണ്ട..ഇന്ന് കട അടച്ചിട്ടുണ്ടാവും.. നാളെ എടുക്കാം ഫോട്ടോകോപ്പി... ഊ ഹുഹു ഹുഹു ഹുഹു ഹുഹുഹു..... 😂😂😂
ഇക്കിക്കി ബാങ്ക്
:-ഹലോ -...
:-ഹലോ..... :-നീ എവിടെയാ....?? :- .ഞാൻ ''ഇക്കിക്കി'' ബാങ്കിന്റെ മുൻപിൽ നിൽക്കുന്നുണ്ട് നീ ഇവിടേക്ക് വാ.... :- എവിടെ ?? 😳😳😳😳 ''ഇക്കിക്കി'' ബാങ്കിന്റെ മുൻപിൽ നിൽക്കുന്നുണ്ടെടാ നീ വേഗം വാ..... 🙄🙄🙄🤔🤔🤔 :-എവിടെ ??... :- '''' ഇക്കിക്കി ബാങ്ക് '''' :- നീയാ ബാങ്കിന്റെ Spelling ഒന്നു പറഞ്ഞേ .... :- ''ICICI''_ Bank. ഇപ്പൊൾ മനസ്സിലായോ .... :- 😳🙄🙄😇😇😇😇😇 😜😜😜😂😂😂
ഒരു ട്രെയിന്‍ യാത്രക്കിടയില്‍
ബസ്സിൽ തിരക്കായതോണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്.....
പുറത്താണെങ്കിൽ സൂര്യൻ കത്തി ജ്വലിക്കുയാണ്.... ചൂട് സഹിക്കാൻ വയ്യ... ... വല്ലതും കുടിക്കാം എന്ന് വെച്ച് ഒരു ചായ മേടിച്ചതു... പക്ഷെ കുടിക്കാൻ കൊള്ളാത്ത ചായ അപ്പൊ തന്നെ ട്രെയിനിനു പുറത്തോട്ടു കളയേണ്ടി വന്നു.. ... .. അത്ഭുതം... !!! പെട്ടെന്ന് തന്നെ സൂര്യൻ മാറി മഴക്കാറ് വന്നു.... നല്ല മഴ പെയ്യാൻ തുടങ്ങി.... ഞാനുൾപ്പെടെ എല്ലാരും എങ്ങെനെ ഇത്ര പെട്ടെന്ന് മഴ തുടങ്ങീന്നു ആലോചിക്കുമ്പാണ്.. എനിക്കതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.... ...... .... ... Train ൽ നിന്നും ടീ കളഞ്ഞാൽ പിന്നെ rain ആണല്ലോ !!!!!!! 🤗🤗 😂😂😜😝🤣🙊🙊🤣🤣🤣 |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |