Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പുഷ് കരോ...
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?

സോമൻ : എന്നാ പറയാനാ ...തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ? അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് " പുഷ്കരോ " എന്നൊന്ന് വിളിച്ചതാ.
അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂😂

ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ കോൺടാക്ട് ലിസ്റ്റ്
ഒരു വീട്ടിൽ എല്ലാവർക്കും ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ അവരുടെ കോൺടാക്ട് ലിസ്റ്റ് കണ്ടാൽ പേടിയാകും..
😨😨😨😨

"Mummy new"

"Papa 2"

"Wife old"

"Wife 2"

"Mother in Law Jio"

"Husband India"

"Husband Dubai"

"Husband Europe"

അതിലേറ്റവും അടിപൊളി ഇതാണ്:
" Husband temporary "

ഹംബംബാടി ഗേൾ
അവർ പാടുന്നത്..

I'm a barby girl.. 🎵🎶🎼
In this barbie world...
Come on barbie...
Lets go party...
🎵🎶🎼
നമ്മൾ കേൾക്കുന്നത് !!-

ഹംബംബാടി ഗേൾ... 🎵 🎼
സിങ്ക്മംബാടി ഗേൾ... 🎶
ഹംബംബാടി.. 🎼
ഡിസ്കംബാടി....
🎵🎶🎼


😜😜😜

ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.

"ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി,

എന്ന്

നബീസാ, (32 )

വെളുത്ത നിറം, കുട്ടികളില്ല.

കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-

കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം...
ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു, "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ."
അച്ചൻ പറഞ്ഞു, Good... ഇതാ 500 രൂപാ..

അച്ചൻ വീണ്ടും ചോദിച്ചു, അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം...
അപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു, "ഫുക്രി." അവനു കിട്ടി 1000...

അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷേ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാ പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല.

അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു, കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക് കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു.
അമ്മാമ്മ പറഞ്ഞു:
.
.
.
.
.
. *''ജോമോൻ്റെ സുവിശേഷങ്ങൾ...!!*"
😂😂😂😆😆😝😝😝

ബംഗാളി...
ബംഗാളി..

കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.

ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അത്രയും കാർ കഴുകുന്ന പണിയാണ്‌ അവന്‌ ( എന്ന് വച്ചാൽ എല്ലാ കാറും എല്ലാ ദിവസവും കഴുകുമെന്നല്ല്ല) ഓരൊ കാറുകാരനും അവനു ഒരുമാസം നൽകുന്ന സാലറി മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ

ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌. 😂

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

ആ ബംഗാളിയെ നോക്കി ഞാൻ അറിയാതെ വിളിച്ചു പോയി..

മൊതലാളീ....😨

ഉണ്ണി: "അമ്മെ ഊണായോ?"
ഉണ്ണി: "അമ്മെ ഊണായോ?"
അമ്മ: "ഇല്ല്യ.. ഊണ് കാലാവണേയുള്ളു.."
ഉണ്ണി: എന്തിന്റെ കാലാ.. ചിക്കനോ അതോ മട്ടണോ?

😂😂😜😝🤣🙊🙊🤣🤣🤣
തല്ലണ്ട ഞാന്‍ നന്നാവുല്ല

ചേരാത്ത കാര്യങ്ങൾ
ശശി ടിന്റുവിനോട്...
എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...?

👲 നീ ആരോടും പറയരുത്...?
👵  ഇല്ലെടാ,നീ പറയ് ...

👲 കഴിഞ്ഞ ദിവസം എന്റെ  കാമുകി  അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി....
👵  എന്നിട്ട്....?

👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു...


👵 എന്നിട്ട്....?? 😳

👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜


👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜


👲 ഞാന് അപ്പൊത്തന്നെ അവളുടെ  ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു....




ശശി 👵         അതു നന്നായെടാ... അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ....

😂😂😜😝🤣🙊🙊🤣🤣🤣

ബോർ അടിക്കുന്നുണ്ടോ ?
ഭാര്യയോട് ഞാൻ : ബോർ അടിക്കുന്നുണ്ടോ ?

അവൾ : ഉണ്ട്.... വല്ലാതെ ബോർ അടിക്കുന്നു... കറങ്ങാൻ പോവാം നമുക്ക് ??

ഞാൻ : അതല്ല.. ശബ്ദം കേട്ടില്ലേ... അപ്പുറത്തെ വീട്ടിൽ ബോർവെൽ അടിക്കുന്നുണ്ടോ എന്നാ ഞാൻ ചോദിച്ചേ...ആ ഹു ഹു ഹു....

അവൾ : ആ...... പോയി നോക്ക്... ഞാൻ പോയി കാപ്പി എടുക്കട്ടെ..

ഞാൻ : എടുക്കെടുക്കു... ചൂടോടെ ഒരു കാപ്പി... കൊറിക്കാനും എന്തേലും എടുത്തോ..

അവൾ : ഓഹ്.. അല്ലേൽ വേണ്ട..ഇന്ന് കട അടച്ചിട്ടുണ്ടാവും.. നാളെ എടുക്കാം ഫോട്ടോകോപ്പി... ഊ ഹുഹു ഹുഹു ഹുഹു ഹുഹുഹു.....

😂😂😂

പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
ഭായിയോം ബെഹനോം..

പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല ....
.
അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ......
ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടി ക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും .......
അപ്പോൾ അവർ പെട്രോളിനെ വെറുക്കും .......
.
തുടർന്ന് റിലയന്സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും ....
.
നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി '' മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം .....
.
ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ , അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും.............
മാരക രോഗങ്ങൾ നമുക്ക് അന്യമാകും ........
.
തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും ചമ്മിപ്പോകും .......
ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും , അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ , നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും ......

ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .....
പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല...

അങ്ങനെ നമ്മുടെ രാജ്യത്ത് ആ '' അച്ഛാ ദിൻ ''' എന്ന സ്വപ്നം സംജാതമാകും .........

...............ഭാരത്‌ മാതാ കീ ജയ്..............


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved