|
|
പണ്ട് പള്ളിക്കൂടത്തിൽ വെളളം ഉണ്ടാകുന്നത് എങ്ങിനെ
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് രസതന്ത്രം ടീച്ചർ എന്നോട് വെളളം
ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് ചോദിച്ചപ്പോൾ """മഴ""" പെയ്തിട്ടാണെന്ന് ഞാൻ പറഞ്ഞു.... അന്ന് ടീച്ചർ എന്നെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിര്‍ത്തിയപ്പോൾ നീയൊക്കെ ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞൂ..... ""എടാ പൊട്ടാ 2 ഹൈഡ്രജനും, 1ഓക്സിജനും കൂടി ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നതെന്ന് "" അന്ന് തന്നെ ടീച്ചർ എന്നേകൊണ്ട് H20=WATER എന്ന് 100 തവണ ഇമ്പോസീഷനും എഴുതിച്ചു... ഉണ്ടാക്കെടാ.... നീയൊക്കെ ഒണ്ടാക്ക്.... 2 ബക്കറ്റ് ഹൈഡ്രജനും , 1 ബക്കറ്റ് ഓക്സിജനും ചേര്‍ത്ത്..... എന്നിട്ട് കുടി വെള്ളക്ഷാമം പരിഹരിക്ക്.... കൂടുതൽ കിട്ടുകയാണെങ്കിൽ കുറച്ച് ആ ഇടുക്കി ഡാമിലും ഒഴിക്ക്.... എന്നിട്ട് വൈദ്യുതിക്ഷാമം കൂടി പരിഹരിക്ക്.... വല്യേ വിവരക്കാര്.....🤓🤓🤓🤓🤓🤓🤓🤔🤔🤔🤔🤔😎😎😎😎😎😎😎
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
50 രൂപയുടെ പെട്രോളേ കൊള്ളുമായിരുന്നുള്ളു. ഇന്നിപ്പോൾ 80 രൂപയുടെ പെട്രോൾ കൊള്ളും. *എന്നിട്ടും ആളുകൾക്ക് കേന്ദ്രത്തെ കുറ്റം പറയാനേ നേരമുള്ളൂ.* 😜 😂😂😜😝🤣🙊🙊🤣🤣🤣
സ്കൂളിൽ അങ്ങനാ
ശശി മക്കളേം കൂട്ടി സിനിമയ്ക്ക് പോയതാ.. ദേശീയ ഗാനം കഴിഞ്ഞപ്പോൾ അവർ ഇറങ്ങി ഓടി !. സ്‌കൂളിൽ അങ്ങനാത്രേ !
😂😂😂😂
ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്. പഴഞ് ജെൻ ! 😂😂😜😝🤣🙊🙊🤣🤣🤣
എന്താ ഗോപാലേട്ടാ നിങ്ങളിങ്ങനെ.?
എന്താ ഗോപാലേട്ടാ നിങ്ങടെ കടേന്ന് ആ കാര്‍ന്നോരെ എറക്കി വിട്ടത്..?
അല്ല പിന്നെ ദേഷ്യം വരൂലേ..എന്താ വേണ്ട്യേന്ന് ചോദിച്ചപ്പോ..മാധവിക്കുട്ടീ.. മാധവിക്കുട്ടീന്ന്.. കേള്‍വി കുറവാണെന്ന് കരുതി മൂന്നാല് പ്രാവശ്യം ഒറക്കേ ചോദിച്ചു നോക്കി പിന്നേം ഇതെന്നെ പറയാന്നേ.. അപ്പോ ഗോപാലേട്ടാ നിങ്ങക്ക് കാര്യം മനസിലായില്ലാ..പുള്ളീടെ ഭാര്യ മാധവിക്ക് ടീ വേണമെന്നാണ് പറഞ്ഞത്.. അയ്യോടാ... 😂😂😜😝🤣🙊🙊🤣🤣🤣
2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം വിൽകുകയായിരുന്നു.. സമയം ഏകദേശം 12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു പുസ്തകത്തിനെത്രയാ വില...... ? വൃദ്ധൻ പറഞ്ഞു :2500 രൂപ അയാൾ 2500 രൂപ കൊടുത്ത് ആ പുസ്തകം വാങ്ങി പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പൊഴല്ലാതെ ഈ പുതകത്തിന്റെ അവസാന പേജ് വായിക്കരുത് അയാൾ അത് സമ്മതിച്ചു അയാൾ വീട്ടിലെത്തി പുസ്തകം മുഴുവൻ അന്നുതന്നെ വായിച്ചു പക്ഷെ അവസാന പേജ് വായിക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല അങ്ങനെ നാളുകൾ കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ കുറിച്ചോർത്ത് ഉറക്കം നഷ്ടമായി അവസാനം അയാൾ അത് വായിക്കാൻ തീരുമാനിച്ചു . , . . . അവസാന പേജ് കണ്ട് അയാൾ ഞെട്ടി അയാൾഹൃദയം പൊട്ടിമരിച്ചു .......!! അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - . . . . . . . . . . . . . . . . . . . . . . . . . . . . . . .MRP.Rs.15O/- only എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല
അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് ഹഹഹഹ
ടിന്‍റുമോന്‍റെ ആട് തിയറി
ടിന്‍റുമോന്‍റെ ആട് തിയറി
: തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍, "പൊന്നോല തുമ്പീ... പൂവാലി തൂമ്പീ... ആട്.. ആട് നീ ആടാട് !
ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്‍റുമോന്‍- ദോശ !!
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
അമ്മ : സന്തോഷമായി മോനെ അച്ഛന്‍: കൊള്ളാമെടാ മോനെ ലവര്‍ : സ്വീറ്സ് എവിടെ ഡാര്‍ലിംഗ് .? ഫ്രെണ്ട് : കൂടെ നിന്നു കാലുവാരി അല്ലെടെ പുല്ലേ .?
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |