|
|
പുഷ് കരോ...
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?
സോമൻ : എന്നാ പറയാനാ ...തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ? അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് " പുഷ്കരോ " എന്നൊന്ന് വിളിച്ചതാ. അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂😂
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില് വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്.
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില് വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്.
അവന്റെ കാലിനു ബലക്കുറവ് മൂലം സമനില തെറ്റുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അവനു നടക്കാന് ഒന്നും ആവുമായിരുന്നില്ല. കുറച്ചു നാളുകള്ക്ക് ശേഷം പഞ്ചാബില് നിന്നും വന്ന മക്കളില്ലാത്ത ദമ്പതികള് അവനെ ദത്തെടുത്തു.. . അത്ഭുതകരം എന്ന് പറയട്ടെ അതിനു ശേഷം അവന് എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് നില്ക്കാനും ഓടി ചാടി നടക്കാനും ഒക്കെ തുടങ്ങി.. . കാരണം അവനിപ്പോ വെറും ബാലന് അല്ല "ബാലന്സിംഗ് " ആണല്ലോ ....🤣😂 ഹ ഹ ഹ ശോഭ ചിരിക്കുന്നില്ലെ? 😂😂😜😝🤣🙊🙊🤣🤣🤣
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.
പരസ്യത്തിലെ ഫ്രിഡ്ജ്
പരസ്യത്തിലെ ഫ്രിഡ്ജ് കണ്ടാൽ എന്ത് രസാ!!
ഐസ് ക്രീം, ഫ്രൂട്ട്സ്, ചോക്ക് ലേറ്റ്, സെവൻ അപ്പ്, ഹോ!!!!😋😋😋😋 നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് നോക്കിയാലോ? ചോറ് വെള്ളത്തിലിട്ടതും തേങ്ങാമുറിയും ആട്ടിയ മാവും പുളിച്ച കറിയും ഹോ🙆🙆🙆🙆🙆🙆 മനസ്സ് മരവിച്ച് പോകും !!!😂😂😂😂😂😂
മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്റുമോന്- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ.. ടിന്റുമോന്- അതു മഞ്ജരിയായിടും!!!!!!!!!
ദൈവം സ്ത്രീയുടെ സൃഷ്ടികര്മം കഴിഞ്ഞ് അവളെ നോക്കി
ദൈവം സ്ത്രീയുടെ സൃഷ്ടികര്മം കഴിഞ്ഞ് അല്പം ദൂരെ മാറിനിന്ന് അവളെ നോക്കി,അവള് അതീവസുന്ദരി എന്നുകണ്ടു
ഒരുകുറ്റവും അവളില് കണ്ടെത്താന് ദൈവത്തിനുകഴിഞ്ഞില്ല. സ്ത്രീ ഈ അവസ്ഥയില് തുടര്ന്നാല് പുരുഷന് അവന്റെ ജീവിതലക്ഷ്യം തന്നെ മറന്ന് എപ്പോഴും അവളെത്തന്നെനോക്കീയിരിക്കുമെന്ന് മനസിലാക്കിയ ദൈവം അവളുടെ വായില് ഒരു നാക്ക് വച്ചുകൊടുത്തു. എല്ലാം ശുഭമായി 😂😂😂😂 😂😂😂😂😂🤔🤔🤔
ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണം
3 പേർ മിനിമം ചാർജ് ദൂരത്തേക്ക് ബസിൽ പോയാൽ
3 x 8 = 24 രൂപ . ഓട്ടോറിക്ഷയിൽ പോയാല് 20 രൂപ.. 😂 ജനങ്ങൾ ഓട്ടോറിക്ഷയെ ആശ്രയിക്കാതിരിക്കാൻ ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണമെന്ന് ബസുടമകൾ. 😂😂😜😝 🤣🙊🙊🤣🤣🤣
ഒരിക്കൽ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും ഒത്തുകൂടി.
ഒരിക്കൽ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും ഒത്തുകൂടി.
എന്നാൽ വന്നവരിൽ ഒരു കൊച്ചു കുട്ടി മാത്രമേ കൈയിൽ കുട കരുതിയിരുന്നുള്ളൂ.
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |