Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:

നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄

ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍

നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍

😂😂😜😝🤣🙊🙊🤣🤣🤣
#adarlove #chali

പീസ് .....
പീസ് .....

പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു.

ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും...
ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി.

"പീസ്‌ ഇടടാ @#%$^& മോനേ പീസ്‌ ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി.
അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു.

ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു,
"പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി.......
അപ്പന്‍ മോനേ നോക്കി.
എന്നിട്ട് അമ്മയോട് പറഞ്ഞു...

"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"

ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത  പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്.
പഴഞ് ജെൻ !

😂😂😜😝🤣🙊🙊🤣🤣🤣

സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.

മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ
😬 മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി.

ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം. 🤷🏻‍♂🤷🏻‍♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄

എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി കേട്ട് ആളുടെ കിളിപോയി. 😇😇😇😇

"ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ് 😂😂😂


തോമാച്ചനു മൂന്ന് മക്കൾ...
തോമാച്ചനു മൂന്ന് മക്കൾ...

നീന..
നീതു..
പിന്നെ റിയ..

ഒരു ദിവസം മൂന്ന് പേരെയും തോമാച്ചൻ ഒരുമിച്ച് വിളിച്ചു...
.
.
.




.




.




.




.



.


.



.


.

.
.
.
.
.
.







.


.
"മക്കളേ അപ്പച്ചനൊരുഗ്ലാസ്സ് വെളളം..!!'' 😜😝
എനിക്കറിയറിയാം നിങ്ങള് വൃത്തികേടേ ചിന്തിക്കൂ.....

ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !!  ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ
ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന്
സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്,
പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ്

ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!

ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു
കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?

*മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം*

😂😂😜😝🤣🙊🙊🤣🤣🤣

ഒരു ലോഡ് സിമന്റ്‌ ഇറക്കിയ കഥ
സിമന്റ്‌ കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി....  ലോഡ്‌ എത്തിയതുമില്ല....  അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു...
അപ്പോയേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ  വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....

ഫോണെടുത്തത്  സഹധര്‍മ്മിണിയായ ബീവാത്തു.....
"ഹലൊ മമ്മദ്ക്കാടെ വീടല്ലെ?"
"അതെ....  പക്ഷെ മമ്മദ്ക്കാ എത്തിയിട്ടില്ല"
"മമ്മദ്ക്ക വരുമ്പൊ പറയണം....

രാത്രി പന്ത്രണ്ടോടെ അംബുജ വരും...

ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌....
അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."

.
.
.
.മമ്മദ്ക്ക വീട്ടിലെത്തി... 


നാളെ റൂമിലേക്ക് മാറ്റാമെന്നു Doctor പറഞ്ഞിട്ടുണ്ട്

😂😂😜😝🤣🙊🙊🤣🤣🤣

ഉപ്പ് തിന്നാൽ ബുദ്ധി കുറയും
ഉപ്പ് തിന്നാൽ ബുദ്ധി കുറയും 😇🙄





നെല്ലിക്ക തിന്നാൽ ബുദ്ധി
കൂടും🍈😎


അപ്പോ ഉപ്പിലിട്ട
നെല്ലിക്ക തിന്നാലൊ ?
തല്ലരുത് , ഒരു സംശയം ചോദിച്ചതാ


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved