Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി

1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക?

ആടൊരു ഭീകരജീവിയാണ്
ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ്
മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ
പര പര പാപ്പാ... പരപര പാപ്പാ..
😂😂😂😂😂😂😂😂😂😂😂

ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത്
😝😝😝😝😝😝😝😝😝

എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍

അളിയാ ...
എടാ ഞാന്‍ ഫിറ്റ്‌ അല്ല കേട്ടോ
ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ
ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട.
നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും
എനിക്ക് ഇപ്പൊ അവളെ വിളിക്കണം
ഇനി എന്നാടാ നമ്മള്‍ ഇത് പോലൊന്ന് കൂടുന്നെ ?
സൂപ്പര്‍ ഹിറ്റ്‌  : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....

മാന്തട്ടെ, മാന്തട്ടെ
ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും  വീട്ടിൽ എന്നും വഴക്കു.  കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു.  രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.

വഴക്കു  മൂത്താൽ ഭാര്യ  ശശിയോട് പറയും: "മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു    ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും."

   അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു.  ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു.

ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി.  വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: "ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?"

ശശി: "എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. "

അയൽക്കാരൻ: "നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ  ധൈര്യം  കിട്ടാൻ  വേണ്ടി  കുടിച്ചതാണോ?"

ശശി: "ഏയ്,  എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ.  എത്ര മാന്തും എന്ന് കാണാമല്ലോ. അതെന്താ.. ശവപ്പെട്ടി  കുഴിയിൽ  ഇറക്കിയപ്പോൾ  ഞാനത്  കമഴ്ത്തിയാ വെച്ചത്.  മാന്തട്ടെ, മാന്തട്ടെ."

😂😂😜😝🤣🙊🙊🤣🤣🤣

ജയിലിൽ കിടക്കുന്ന മകന് കർഷകനായ അച്ഛന്റെ കത്ത്
ഒരിക്കൽ ജയിലിൽ

കിടക്കുന്ന മകനു കർഷകനായ

അച്ഛനൊരു കത്ത് എഴുതി...

"മൊനേ,

നീ പുതുതായി വാങ്ങിയ 10 ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള മണ്ണാ....അച്ഛനു കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട് ഇൗ വർഷം നമ്മുടെ പറമ്പിൽ അച്ഛൻ കൃഷിചെയ്യുന്നില്ല.....

എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കിൽ

എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്ന് "

അടുത്ത ദിവസം അച്ഛനു മകൻ മറുപടി അയച്ചു

"അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ...

അവിടെ ഞാൻ കൊന്ന ഒരാളുടെ ശവം കുഴിചിട്ടിടുണ്ട്.. അതും കേസായാൽ എനിക്ക് വധശിക്ഷകിട്ടും"

പക്ഷേ ഈ കത്തുകൾ പോലീസുകാർ

വായികുന്നുണ്ടാരുന്നു. അവർ ആ കത്തു അച്ഛന് അയച്ചില്ല ...

അങ്ങനെ പോലീസ് ആ സ്ഥലം മുഴുവൻ ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല...

കുറച്ചു ദിവസം കഴിഞ്ഞു മകൻ അച്ഛനു മറ്റൊരു കത്തയിച്ചു

"അച്ഛാ നമ്മുടെ പറമ്പുമുഴുവൻ കിളക്കാനും കുഴിക്കാനും ഞാൻ കുറച്ചു പോലീസുകാരെ വിട്ടിരുന്നു....അവർ 10 ഏക്കർ മുഴുവൻ കിളചില്ലേ????

ഇല്ലെങ്കിൽ പറയണം വീണ്ടും അവന്മാരെ വിടാം"

ഈ കത്തു വായിച്ച പോലീസുകാർ പ്ലിംഗ് ....

😂😂😜😝🤣🙊🙊🤣🤣🤣

മാറ്റം
*മാറ്റം*

പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.

ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും.

എന്തൊരു മാറ്റാല്ലേ!!!

😂😂😜😝🤣🙊🙊🤣🤣🤣

നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?

ധീരജ്‌: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം.

നീരജ്: റണ്ണൗട്ടോ?

ധീരജ്‌: അതെ. കങ്കണ റണൗട്ട്.

#എഴുത്തുചളി
#ഹ_ഹ_ഹ
#ഹു_ഹു_ഹു
#നടേശകൊല്ലണ്ട

ഭ൪ത്താവ് ഭാര്യയോട് സുപ്രഭാതം
ഭ൪ത്താവ് ഭാര്യയോട് :- "സുപ്രഭാതം"..

ഒരിക്കലും വിഷ് ചെയ്യാത്ത ആൾക്ക് എന്തു പറ്റി എന്നാലോചിച്ചെങ്കിലും അവൾ തിരിച്ച് പറഞ്ഞു..... "സുപ്രഭാതം"...

അടുത്ത ദിവസം ഭ൪ത്താവ് വീണ്ടും.."സുപ്രഭാതം"..

അതിന്റെ അടുത്ത ദിവസവും..."സുപ്രഭാതം".....

ഇത് തുട൪ന്നപ്പോൾ ഒരാഴ്ച കഴിഞ്ഞ് ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു.... നിങ്ങൾ കുറെ ദിവസമായല്ലോ സുപ്രഭാതം സുപ്രഭാതം എന്ന് പറയുന്നു....ഇത് വരെയില്ലാത്ത പതിവ് എവിടെ നിന്ന് വന്നു....."

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

ഭ൪ത്താവ്:- "കഴിഞ്ഞ മാസം നമ്മള് വഴക്ക് കൂടിയപ്പോൾ നീ പറഞ്ഞില്ലേ... ഒരു സുപ്രഭാതത്തിൽ  നീ ഈ വീട് വിട്ട് ഇറങ്ങി പോകുമെന്ന്....
ഞാൻ നിന്നെ ഓരോ ദിവസവും 'സുപ്രഭാതം' ആണെന്ന് ഓ൪മിപ്പിക്കുകയായിരുന്നു........!!!!"
😂😂😂😂😂😂😂😜😜😜😜😜😜

മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:

നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄

ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍

നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍

😂😂😜😝🤣🙊🙊🤣🤣🤣
#adarlove #chali

ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
വിശ്വാസികളും വികാരിയും വലഞ്ഞു. ഒടുക്കം വികാരി ഒരു സൂത്രം പ്രയോഗിച്ചു. കുരങ്ങന്മാരെ മാമോദീസ മുക്കി വിട്ടു. പണിപറ്റി..അതില്‍പിന്നെ അവ പള്ളീല്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രം. ക്രിസ്മസിനും ഈസ്റ്ററിനും...

ടിന്റു : ഈ പഴത്തിനു എത്രയാ ?
ടിന്റു : ഈ പഴത്തിനു എത്രയാ ?

കടക്കാരന്‍ : 1 രൂപ

ടിന്റു : 60 പൈസക്ക്  തരുമോ  ?

കടക്കാരന്‍ :  60 പൈസക്ക്  തൊലി മാത്രം കിട്ടും

ടിന്റു : എന്ന ഇതാ 40  പൈസ.. പഴം മാത്രം മതി.


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved