Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പാഞ്ചാലി കുളിക്കുമ്പോൾ ലഡ്ഡുവുമായി ചെന്ന ധൃതരാഷ്ട്രർ
👨 ധൃതരാഷ്ട്രർ 👩പാഞ്ചാലിയെ കാണാൻ കുറച്ചു ലഡ്ഡു വും ആയി ചെന്നു.

ആ സമയം പാഞ്ചാലി🚿🛀🛁കുളിക്കുകയായിരുന്നു .. കണ്ണ് കാണാൻ വയ്യാത്ത ഒരു പാവം മനുഷ്യൻ ആണല്ലോ എന്ന് കരുതി പാഞ്ചാലി കുളിമുറിയുടെ കതകു തുറന്നു ഒരു കസേര ഇട്ടു കൊടുത്തു അവിടെ ഇരുത്തി ....

🛀🛁കുളി എല്ലാം കഴിഞ്ഞു പാഞ്ചാലി ചോദിച്ചു" ഇന്നെന്താ വിശേഷിച്ചു 🍮ലഡ്ഡു ഒക്കെ ആയിട്ട് ?"



ധൃതരാഷ്ട്രർ " ഇന്നലെ👀 കണ്ണിന്റെ സർജറി കഴിഞ്ഞു . കാഴ്ച തിരിച്ചു കിട്ടി ...

അതിന്റെ ചെലവ് ചെയ്യാൻ വന്നതാണ്‌ "😜😜😜😜😀😀😃😃😄😄😄



ഗുണപാഠം: ഇന്നലെ കണ്ട ആളായിരിക്കില്ല ഇന്ന്.

ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.

"ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി,

എന്ന്

നബീസാ, (32 )

വെളുത്ത നിറം, കുട്ടികളില്ല.

ഒടുക്കത്തെ ബുദ്ധി ആണല്ലോ അമ്മൂമ്മ
കൊച്ചുമകന്‍ : വണ്ടിയുടെ പുക പരിശോധികണം

അമ്മുമ്മ : അതിന്‌ എന്തിനു ആണ് വണ്ടി കൊണ്ട് പോകുന്നത് ,         കുറച്ച് പുക കുപ്പിയില്‍ ആക്കി കൊണ്ടുപോയീ പരിശോധിച്ചാല്‍ മതിയെല്ലോ

ശുഷ്കാന്തി
പൂച്ചമാന്തിക്കര എൽ. പി. സ്കൂളിലെ മലയാളം അദ്ധ്യാപകൻ മനോഹരൻ മാഷിന്റെ റിട്ടയർമെന്റ്‌...!!!
😊😊😊😊😊😊

ചടങ്ങിൽ ഹെഡ്‌ മിസ്റ്റ്രസ്‌ ശ്രീമതി സരോജിനി ടീച്ചർ നടത്തിയ പ്രസംഗം:
😍😍😍😍😍

" മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനുശേഷം ഇന്ന് നമ്മളെ വിട്ടുപിരിയുന്ന'' മനോഹരൻ സാർ നിസ്വാർത്ഥനും, നിഷ്ക്രിയനും, നിർലോഭനും ആയിരുന്നു എന്നുമാത്രമല്ല വലിയ
ശുഷ്കാന്തിക്കാരനുമായിരുന്നു.
മനോഹരൻസാറിന്റെ ശുഷ്കാന്തിയെകുറിച്ച്‌ എത്ര പറഞ്ഞാലും മതിയാകില്ല..!!!
ഏ. ഇ. ഒ. സർപ്രൈസ്‌ ഇൻസ്പെക്ഷനു വന്ന ദിവസം അദ്ദേഹത്തിന്‌ കുടിക്കാൻ കൊടുക്കാൻ കരിക്ക്‌ ഇടാനായി മുണ്ടു മടക്കിക്കുത്തി സ്കൂൾ മുറ്റത്തെ തെങ്ങിൽ വലിഞ്ഞു കയറിയപ്പോഴാണ്‌ ഞാൻ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ആദ്യമായി കണ്ടത്‌.!!!
പിന്നീട്‌ എത്രയോ സന്ദർഭങ്ങളിൽ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ഞാൻ കണ്ടിരിക്കുന്നു. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന ആമിനക്കുട്ടി കാലുതെന്നി സ്കൂൾമുറ്റത്തെ കിണറ്റിൽ വീണപ്പോൾ അവളെ രക്ഷിക്കാനായി ഉടുമുണ്ട്‌ വലിച്ചെറിഞ്ഞ്‌ കിണറ്റിലേക്ക്‌ എടുത്തുചാടിയ അന്നും നമ്മൾ മനോഹരൻ സാറിന്റെ ശുഷ്കാന്തി കണ്ടതാണ്. എന്തിന്‌ ഏറെപറയുന്നു, ഈ കഴിഞ്ഞ ആഗസ്റ്റ്‌ 15-ന്‌ പതാക ഉയർത്താൻ ശ്രമിക്കവെ കൊടിമരത്തിന്റെ മുകളിൽ അതിന്റെ ചരടു കുടുങ്ങിയപ്പോൾ അത്‌ ശരിയാക്കാനായി കൊടിമരത്തിന്റെ മുകളിലേക്ക്‌ വലിഞ്ഞു കയറിയപ്പോളും നമ്മൾ അദ്ദേഹത്തിന്റെ ശുഷ്കാന്തി നേരിൽ കണ്ടവരാണ്‌. സാധാരണ സ്കൂൾ മാഷുമ്മാരിലൊന്നും ഇത്രയും വലിയ ശുഷ്കാന്തി കാണാത്തതാണ്‌..........ഇതിന്റെ പകുതിയെങ്കിലും ശുഷ്ക്കാന്തി എന്റെ വീട്ടിലുള്ളയാൾക്കുണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്.....
😶😶😶😶😶

നെഗറ്റീവ് ചിന്താഗതിക്കാരോട്...

*ഇത് അതല്ല*
😜😜😜

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്

ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് ..
അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ???
ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!



മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:

നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄

ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍

നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍

😂😂😜😝🤣🙊🙊🤣🤣🤣
#adarlove #chali

ഞാന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച അഭിനയം
ഞാന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച അഭിനയം ഞാന്‍ പ്രേമിച്ച പെണ്ണിന്റേതാണ്‌....
കണ്ടത്‌ ഞാന്‍ മാത്രമായതു കൊണ്ട്‌ അവളുടെ അഭിനയത്തിന്‌ അവാർഡ്‌ ഒന്നും കിട്ടിയില്ല...

*സർപ്രൈസ്...*
*സർപ്രൈസ്...*

ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ്‌ കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി.

പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല!

രണ്ടും കൽപ്പിച്ചു അയാൾ കേറി !

പിന്നീട്‌ സംഭവിച്ചത് :

വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ, ബാബു സാര്‍...

ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?....

ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്‍റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്...
അങ്ങനെയുളള പരിചയം..

ബാറില്‍ എത്തിയപ്പോള്‍ ബാര്‍മാന്‍ : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?..

ഭര്‍ത്താവ് ഭാര്യയോട്‌: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം.

ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു....

ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:

എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്‍റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?...

കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു.

ടാക്സിയില്‍ കയറുമ്പോൾ അതാ ഡ്രൈവറുടെ വക:

ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..!

വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്...

ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!! 😄

ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം ആക്കണം
മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔

രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കി

മോളുടെ പ്രശ്നം എന്താ ??

അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ,പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ..

അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ.

അത് കൊണ്ട് എന്താ ??

അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും ,
ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ പേടി !!!!!!!😰😳

അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു...........

ഇനി അമ്പലങ്ങളിൽ
ആധാർ നിർബ്ബന്ധം ആക്കണം😜😜😜😜


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved