|
|
ഭര്ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില് ബ്ലൂവെയില് ഗെയിം
ഭര്ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില് ബ്ലൂവെയില് ഗെയിം ഡൗണ്ലോഡ് ചെയ്തു വെച്ചു....
ആ "ബ്ലൂ വെയില്" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!! 😂😂😜😝🤣🙊🙊🤣🤣🤣
ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്. പഴഞ് ജെൻ ! 😂😂😜😝🤣🙊🙊🤣🤣🤣
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഞാന് കണ്ടതില് വെച്ച് ഏറ്റവും മികച്ച അഭിനയം
ഞാന് കണ്ടതില് വെച്ച് ഏറ്റവും മികച്ച അഭിനയം ഞാന് പ്രേമിച്ച പെണ്ണിന്റേതാണ്....
കണ്ടത് ഞാന് മാത്രമായതു കൊണ്ട് അവളുടെ അഭിനയത്തിന് അവാർഡ് ഒന്നും കിട്ടിയില്ല...
മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി
In English: _" I'm sorry, can't hear you properly, could you please repeat what's the matter....''_ മലയാളത്തിൽ: *ങേ?* 😂😂😜😝🤣🙊🙊🤣🤣🤣
ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧
ഓര്ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩 അതോടെ കരണ്ടും പോയി ,..🌚 അവള് ഒരു മെഴുകുതിരി കത്തിച്ചു... അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്ത്തു കുളിച്ചു .. അത് കണ്ടിട്ട് അവള് ചോദിച്ചു .. " ഫേനിന്റെ സ്വിച്ച് ഇടട്ടെ "... എനിക്കാകെ ദേഷ്യം വന്നു ... എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല് ഈ മെഴുകുതിരി കെട്ടുപോവില്ലേ പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ............... 😁😁
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
Orthopaediatrist- എല്ലൻ Dentist - പല്ലൻ Opthamologist - കണ്ണൻ E.N.T- നാക്കൻ, മൂക്കൻ, ചെവിയൻ, വായൻ Neurologist - ഞരമ്പൻ ,തലയൻ Cardiologist - ചങ്കൻ Paediatrician-കുഞ്ഞൻ Gastroenterologist-വയറൻ Skin specialist-തൊലിയൻ Sexologist - കാമൻ Psychologist - ഭ്രാന്തൻമാരുടെ ഉപദേശി Psychiatrist - വട്ടൻ Nephrologist - വൃക്കൻ Urologist - മൂത്രൻ Gynacologist- വയറ്റാട്ടി Dermatologist- ചൊറിയൻ, ചിരങ്ങൻ Cosmologist- സുന്ദരൻ Hair specialist- മുടിയൻ Liver specialist- കരളൻ Spine specialist- നട്ടെല്ലുള്ളവൻ Physiotherapist- തിരുമ്മുകാരൻ, മർമ്മാണി Pulmonologist - ശ്വാസൻ Anaesthesiologist- മയക്കൻ Chest specialist- നെഞ്ചൻ Surgeon: പൊളിയൻ 😂😂😜😝🤣🙊🙊🤣🤣🤣
ഫാഷന് ടിവി കണ്ടുകൊണ്ടിരുന്നപ്പോള്
ഫാഷന് ടിവി കണ്ടുകൊണ്ടിരുന്നപ്പോള് കയറി വന്ന ടിന്റുമോനോട്
അച്ഛന്- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന് പോലും കാശില്ലാത്തവരാ.. ടിന്റുമോന്- ഇതിലും പാവപ്പെട്ടവര് വരുമ്പോള് വിളിക്കണേ അച്ഛാ !!
ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന് എന്നും ശിവനെ തൊഴാന് പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള് വന്നിരുന്നു എന്ന് , കേട്ടോ.
മടി കൂടാതെ എണീറ്റ് കൊടുക്കുക
സുഹൃത്തുക്കളെ....
ബസിലോ ട്രെയിനിലോ നിങ്ങള് സീറ്റില് ഇരുന്നു യാത്ര ചെയ്യുമ്പോള് കുട്ടികളേയും എടുത്ത് ആരേലും വന്നാല് മടി കൂടാതെ എണീറ്റ് കൊടുക്കുക. കാരണം നിങ്ങള് സീറ്റ് പോകും എന്ന ഭയത്താല് ചിലപ്പോ ആ കുട്ടിയെ വാങ്ങി മടിയില് ഇരുത്തിയാൽ ഏതേലും തല തെറിച്ചവൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇടും. കൂടെ ഒരു ക്യാപ്ഷനും കൊടുക്കും... "ഇന്ന് ബസിൽ വെച്ച് തമ്മില് ഒരു വിധത്തിൽ ഉള്ള സാമ്യവും തോന്നാത്ത ഒരു കുട്ടിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ആ കുട്ടിയെ അതിന്റെ വീട്ടുകാരുടെ അടുത്ത് എത്തിക്കാന് നിങ്ങളുടെ ഒരു ഷെയര് കൊണ്ട് സാധിച്ചേക്കും, ഷെയര് ചെയ്യുക മാക്സിമം" 😜😜😜😜😜😜😜😜😜😜
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |