Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പൊതുജനം ശ്രദ്ധിക്കുക.
പൊതുജനം ശ്രദ്ധിക്കുക.

വഴിയരികിൽ 30 സെക്കന്റിലധികം സമയം നിശ്ചലമായി നിൽക്കരുത്. കമ്പിക്കാലോ വേലിപ്പത്തലോ മറ്റോ ആണെന്ന് കരുതി നെഞ്ചത്ത് തന്നെ ആണിയടിച്ച് ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് പോകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും A+ കാരുടെ ഫ്ലക്സ് ബോർഡുകളും വെക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ പിന്നെ അവരെന്ത് ചെയ്യും ?

മാറ്റം
*മാറ്റം*

പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.

ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും.

എന്തൊരു മാറ്റാല്ലേ!!!

😂😂😜😝🤣🙊🙊🤣🤣🤣

ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥

പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്.



😜😜😜😜

നീയെങ്കിലും   പോയി  രക്ഷപെട്ടോ
നീന്താൻ  അറിയാത്ത  സോണി   കിണറ്റിൽ  വീണു  മുങ്ങി

ചാവാൻ ആയപ്പോൾ    കയ്യിൽ  കിട്ടിയ  ഒരു  മീനിനെ  എടുത്തു  മേലോട്ട്    എറിഞ്ഞു  ... എന്നിട്ട്  പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും   പോയി  രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി..

😂😂😜😝🤣🙊🙊🤣🤣🤣

വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'.

നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?''

ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട്‌ എ ചായ"

😁😁😂🤣🤣😆

കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢

ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊
അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜

ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖

ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട്
അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..

ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !! 

Chunkz...
Chunkz...

ഇന്നലെ അയലത്തെ വീട്ടിലെ ആട് പ്രസവിച്ചു..!! ആ കാര്യം ഞാന്‍ ഗ്രൂപ്പില്‍ ഒന്ന് ഇട്ടപ്പോള്‍.. അതില്‍ വന്ന പ്രധാന കമന്‍റുകള്‍..!!

1.) നീ അതിനെയും പിഴപ്പിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ..??

2.) നീയാണോ കുട്ടികളുടെ തന്ത..??

3.) നിന്നെ പോലെ ഇരിക്കുവാണോ കുട്ടികള്‍..??

4.) നീ വീട്ടില്‍ പോയിട്ട് അധികം നാള്‍ ആയില്ലാ.. ഇത്രപെട്ടെന്നോ..??

5.) അളിയാ.. അച്ഛന്‍ ആയില്ലേ.. ചിലവ് ചെയ്യണം..!!

6.) മച്ചാ.. കുട്ടികളെ നല്ലത് പോലെ നോക്കണം.. ഒരു അച്ഛന്‍റെ കടമ മറക്കരുത്..!!

7.) ഹോ.. ഭാഗ്യവാന്‍..!! നീ അതിലും വിജയിച്ചു..!!

8.) നാട്ടുകാര്‍ നിന്നെ പഞ്ഞിക്കിട്ടില്ലേ അളിയാ..??

9.) ഇവനെ വിശ്വസിച്ച് ഒരു ആടിനെ പോലും വളര്‍ത്താന്‍ പറ്റാതായല്ലോ ഈശ്വരാ..!!

ഇപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍..!!

അതേ ഗ്രൂപ്പില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു..!! വീട്ടിലെ പൂച്ച പ്രസവിച്ചെന്ന് പറഞ്ഞിട്ട്..!! അതിലെ കമന്‍റ് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി.

1.) എത്ര കുഞ്ഞുങ്ങള്‍ ഉണ്ട് മോളൂ..??

2.) കുട്ടികളൊക്കെ സുഖമായി ഇരിക്കുന്നോ..??

3.) കുഞ്ഞുങ്ങളുടെ നിറം എന്താ..??

4.) ആണ്‍ പൂച്ച ഹാപ്പി ആയി കാണും.. അല്ലേ..??

5.) തണുപ്പ് കിട്ടാതെ, തുണിയില്‍ പൊതിഞ്ഞ് വെയ്ക്കാന്‍ നോക്ക് മുത്തേ..!!

6.) മോളൂസിനെ പോലെ സുന്ദരി ആയിരിക്കും അല്ലേ..??

7.) ആണ്‍കുട്ടികളുടെ കഴുത്തില്‍ ഒരു മണിയും.. പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഒരു പൊട്ടും ഇട്ട് കൊടുക്ക് മുത്തേ..!!

8.) ബിസ്കറ്റും പാലും മാത്രമേ ഇപ്പോള്‍ കൊടുക്കാവൂ..!!

9.) ഇപ്പോഴൊന്നും അതിനെ തൊടരുതേ.. കണ്ണ് വിരിയില്ലാ.. പാവം..!!

10.) ആശംസകള്‍ പോന്നൂസേ.. പൂച്ച കുട്ടികള്‍ക്ക് ഉമ്മ.. ഉമ്മ.. ഉമ്മ..!!

ഉമ്മ അല്ലേടാ.. വാപ്പ..!! തെണ്ടികള്‍..!! ഇങ്ങനെയും ഒലിപ്പീരുണ്ടോ..??

കോമയിലായ സങ്കി
മോദി ഇലക്ഷന്‍ ജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി...

ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി....

രണ്ടര വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, പെട്രോളിന് 40 രൂപയായിയല്ലേ?,

എൻറ്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ??,

ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ? അതോ തൂങ്ങി ചത്തോ???

ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ=10 ഡോളറാണോ , അതോ അതിലും കുറവോ????

നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ‍ പരിചിതമായോ?????

അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ??????

റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ, സോണിയയോ???????

ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ???????? എന്നെ മോദി ഫാൻ , ചങ്കീ എന്ന് വിളിച്ച്കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം"

അമേരിക്കയിൽ പഠിച്ച് വളർന്ന ഡോക്ടര്‍ പുറത്ത് വന്ന് അവൻറ്റെ അമ്മയോട് പറഞ്ഞു.... * "കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം തിരിച്ചുകിട്ടീട്ടില്ല" *

😂😂😂

ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved