Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കോഴീ... നീയും ഗൾഫിലായിരുന്നോ?
😀😀ഗൾഫീന്ന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ.

അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു.
ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ.
" എന്റെ കോഴീ നീയും ഗൾഫിലായിരുന്നോന്ന്. !!
ഞാനങ്ങ് വല്ലാണ്ടായിപ്പോയി...
😛😝😜😄😆😂

വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'.

നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?''

ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട്‌ എ ചായ"

😁😁😂🤣🤣😆

വലിയുപ്പ വേഗം പോയീ ഒളിച്ചോ
വലിയുപ്പ പേരക്കുട്ടികളോട്: മോനെ വേഗം പോയീ ഒളിച്ചോ നിന്‍റെ ടീച്ചര്‍ വരുനുണ്ട്..ഇന്ന് നീ സ്കൂളില്‍ പോയിട്ടില്ലലോ..?

വലിയുപ്പ പോയീ ഒളിച്ചോ..വലിയുപ്പ മരിച്ചു പോയന്നു ആണ് ടീച്ചറോട്‌ വിളിച്ചു ഞാന്‍ പറഞ്ഞത്

ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നു പഴയ കമ്പനി
ഞാൻ: കഴിഞ്ഞ കമ്പനിയിൽ ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നായിരുന്നു...

ചങ്ക് : അതെത് രാജ്യം

ഞാൻ : ടെർമി "നേഷൻ"... 😐😐😐😐

ഹലൊ .. ആരാ?... കനകനാ !
“ഹലൊ .. ആരാ?”

കനകൻ : “ കനകനാ..☺️“

“ആര്?? “

കനകൻ : “ കനകനാ കനകനാ ☺️☺️“

“കണ കൊണ കണ കൊണാ പറയാണ്ട് ആരാന്ന് പറയടൊ“ 😡 😡😡😡

ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....

ഭർത്താവ് :- എനിക്ക് ഒരെണ്ണം താ ടെയ്‌സ്റ്റ് നോക്കാൻ...😋

ഭാര്യ :- ഒരെണ്ണം എടുത്തു കൊടുത്തു...😊

ഭർത്താവ് :- ഒരെണ്ണം മാത്രമോ?😏

ഭാര്യ :- ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്..

😜😜😜😂😂😂

പൂജാരിക്ക് ലൂസ്മോഷൻ
പൂജാരിക്ക് ലൂസ്മോഷൻ,
ഡോക്ടർ മരുന്ന് കൊടുത്തു

പൂജാരി ഡോക്ടറോട്:- പഥ്യം വല്ലതും ഉണ്ടൊ ?

Dr: പ്രതേകിച്ചു ഒന്നും ഇല്ല,
ശംഖൂതുമ്പോൾ ശ്രദ്ധിച്ചാൽ മതി.😂😅😂😂😂

*സർപ്രൈസ്...*
*സർപ്രൈസ്...*

ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ്‌ കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി.

പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല!

രണ്ടും കൽപ്പിച്ചു അയാൾ കേറി !

പിന്നീട്‌ സംഭവിച്ചത് :

വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ, ബാബു സാര്‍...

ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?....

ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്‍റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്...
അങ്ങനെയുളള പരിചയം..

ബാറില്‍ എത്തിയപ്പോള്‍ ബാര്‍മാന്‍ : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?..

ഭര്‍ത്താവ് ഭാര്യയോട്‌: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം.

ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു....

ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:

എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്‍റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?...

കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു.

ടാക്സിയില്‍ കയറുമ്പോൾ അതാ ഡ്രൈവറുടെ വക:

ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..!

വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്...

ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!! 😄

നമ്പൂതിരിയുടെ ഉപകരണം
നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, യു ആര്‍ അണ്ടര്‍ അറസ്റ്റ്.
നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു.
എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.
നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം.
എക്സൈസ് ഉദ്യോഗസ്ഥന്‍: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല.
നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു.
എക്സൈസ് ഉദ്യോഗസ്ഥന്‍: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ..
നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”☺☺

😂😂😜😝🤣🙊🙊🤣🤣🤣

രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢

ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊
അല്ല , പിന്നെ എന്നോടാ കളി..😡

പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜

ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved