Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.

നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂

കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യൂടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ
"മലയാളം ഹോട്ട്‌ മസാല"

എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി

In English:
I'm sorry, can't hear you properly, could you please repeat what's the matter....


മലയാളത്തിൽ:




ങേ?
😎

ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.

ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
മാധവിക്ക് ടീ ഉണ്ടോ
ലൈബ്രറിയൻ: മാധവിക്കുട്ടിയുടെ
"എന്റെ കഥ " ഉണ്ട്.. വേണോ??

😂😂😜😝🤣🙊🙊🤣🤣🤣

വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു...

അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു......

അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു....

പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്....

.

.

.

.

.

'
.

നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.."

 

പകച്ചുപോയി


😂😂😜😝🤣🙊🙊🤣🤣🤣

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

മൂന്ന് പേരില്‍ ഒരാള്‍
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്‍: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി

വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.

കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന്‍ അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.

എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2 ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ?

ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.

എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകനോ അതോ ഷമീറോ? ?"

കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;
"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.

പക്ഷേ............... ............


ഞാന്‍ കുടി നിര്‍ത്തി..!!!

😂😂😜😝🤣🙊🙊🤣🤣🤣

വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'.

നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?''

ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട്‌ എ ചായ"

😁😁😂🤣🤣😆

ശശി കടലിൽ മുങ്ങി താഴുകയായിരുന്നു
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു. ശശി ഉറക്കെ ദൈവത്തെ വിളിച്ചു.

"ഈശ്വരാ,  എന്നെ  രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം. "

അപ്പൊ വലിയ ഒരു തിരമാല അടിച്ചു.  ശശി കരയിലേക്കു തെറിച്ചു വീണു.  ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു : "ഹും! എന്തു ബിരിയാണി! "

അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി. ശശി ദൈവത്തെ വിളിച്ചു: "ഈശ്വരാ,  എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ"..

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved