Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.




.


.


En'field'

😂😂🤣😆😀🤣

മൂന്ന് പേരില്‍ ഒരാള്‍
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്‍: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി

വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.

കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന്‍ അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.

എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2 ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ?

ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.

എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകനോ അതോ ഷമീറോ? ?"

കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;
"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.

പക്ഷേ............... ............


ഞാന്‍ കുടി നിര്‍ത്തി..!!!

😂😂😜😝🤣🙊🙊🤣🤣🤣

ന്യൂ ജനറേഷൻ...
ന്യൂ ജനറേഷൻ...

സ്കൂളിൻറെ പിറകിലുള്ള ചെറിയ കുറ്റിക്കാട് കടന്നുവേണം ശാരദ ടീച്ചർക്ക് വീട്ടിൽ പോകാൻ ..

വൈകീട്ട് വീട്ടിൽ പോകവേ അരികെയുള്ള കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു .

സംഭവമെന്തെന്നറിയാൻ ടീച്ചർ പോയി നോക്കിയപ്പോൾ ശരിക്കും ഞെട്ടി, 4-ആം ക്ലാസ്സിലെ ഒരു പയ്യൻ എല്ലാം മറന്ന് പുകച്ചു വിടുകയാണ് !! ടീച്ചർ ചെറുക്കനെ കൈകാര്യം ചെയ്യാതെ ഉപദേശത്തിലൂടെ മനസ്സുമാറ്റാൻ ശ്രമിച്ചു:
"മോനെ പുകവലിക്കരുത് !! അത് ഭാവിയിൽ നിനക്ക് നിരവധി രോഗങ്ങൾ സമ്മാനിക്കും ..അതിൽ നിക്കോട്ടിൻ എന്ന മാരക വിഷാംശ മുണ്ട് ......"

ഉപദേശങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ പയ്യൻ വലിച്ച പുക വായുവിലേക്ക് ഉയർത്തി പറഞ്ഞു:

"ഉപദേശം പിന്നെയാക്കാം .. ഇപ്പൊ ടീച്ചറ് പോ, ഞമ്മളെ രണ്ടാളെയും മാത്രമായി ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ അതും ഇതും പറഞ്ഞുണ്ടാക്കും"

ടീച്ചർ പ്ലിംഗി പ്ലിംഗി ജീവനും കൊണ്ട് ഓടി ..

തന്റെ ശരീരത്തിലെ joints എല്ലാം weld ചെയ്ത ശേഷം എന്തിരന്‍ പറഞ്ഞു
തന്റെ ശരീരത്തിലെ joints എല്ലാം weld ചെയ്ത ശേഷം എന്തിരന്‍ പറഞ്ഞു:
.
.
.
.

.
.
"എന്നെ യാരാലെയും "അഴിക്ക" മുടിയാത്...!

😂😂😜😝🤣🙊🙊🤣🤣🤣

മടി കൂടാതെ എണീറ്റ് കൊടുക്കുക
സുഹൃത്തുക്കളെ....

ബസിലോ ട്രെയിനിലോ നിങ്ങള്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ കുട്ടികളേയും എടുത്ത് ആരേലും വന്നാല്‍ മടി കൂടാതെ എണീറ്റ് കൊടുക്കുക. കാരണം നിങ്ങള്‍ സീറ്റ് പോകും എന്ന ഭയത്താല്‍ ചിലപ്പോ ആ കുട്ടിയെ വാങ്ങി മടിയില്‍ ഇരുത്തിയാൽ ഏതേലും തല തെറിച്ചവൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇടും. കൂടെ ഒരു ക്യാപ്ഷനും കൊടുക്കും...

"ഇന്ന് ബസിൽ വെച്ച് തമ്മില്‍ ഒരു വിധത്തിൽ ഉള്ള സാമ്യവും തോന്നാത്ത ഒരു കുട്ടിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ആ കുട്ടിയെ അതിന്റെ വീട്ടുകാരുടെ അടുത്ത് എത്തിക്കാന്‍ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് സാധിച്ചേക്കും, ഷെയര്‍ ചെയ്യുക മാക്സിമം"
😜😜😜😜😜😜😜😜😜😜

അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി
ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്:
"ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "
സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...
മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?
സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത്
ഭഗവത് ഗീതയില്‍ പറഞ്ഞു : എവിടെ സ്ത്രീ ഉണ്ട് അവിടെ ശാന്തി ഉണ്ട് ..

ശാന്തി എന്ന്  പറഞ്ഞാല്‍ PEASE ..

അത് കൊണ്ടാണ്  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത്

"അളിയാ, നോക്കെടാ ഒരു പീസ് !!!"

കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന്‌ ക്രൂര മര്‍ദ്ദനം..
കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന്‌ ക്രൂര മര്‍ദ്ദനം..

കുവൈറ്റ്:
കുവൈറ്റിലെ സഫാനു സമീപം ബ്ളോക്ക് 106 ലെ മിനിസ്ട്രി ബില്‍ഡിങ്ങില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊല്ലം സ്വദേശി മനോജ് തങ്കച്ചനാണ് മര്‍ദ്ദനമേറ്റത്. നാട്ടിൽ നിന്നും മനോജിന്‍റ അമ്മ കൊടുത്തയച്ച ബീഫ് ഒലത്തിയത് റൂമിലുള്ള മറ്റാർകും കൊടുക്കാതെ ഒറ്റക്ക് തിന്നതിനാണ് സുഹൃത്തുകൾ മർദ്ദിച്ചത്..😄😄😄

ഒരുമാതിരി കോണോത്തിലെ ഭാഷ
അങ്ങേര് എന്ന് എഴുതീട്ട് ആംഗർ എന്ന് വായിക്കുന്ന ഒരുമാതിരി കോണോത്തിലെ ഭാഷയാണ് ഇംഗ്ലീഷ്...
.
#feeling_anger

😜😝🙊🙊🤣

സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു..

പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു..

ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും.  ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ?

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved