Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



*ഒരു പ്രത്യേക അറിയിപ്പ്*
*ഒരു പ്രത്യേക അറിയിപ്പ്*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കേന്ദ്ര ഗവണ്മെന്റ് 6000 രൂപ നൽകുന്നത് ഗർഭിണികളുടെ ചികിത്സാ സഹായതിനാണ്. അല്ലാതെ സമ്മാനത്തുക അല്ല..! അതുകൊണ്ടുതന്നെ
ദയവായി ആരും ഇതൊരു മത്സരയിനമായി കാണരുത് ☝🏻🚫

പൊതുജന താല്പര്യാർത്ഥം കേന്ദ്ര ഗവണ്മെന്റ് പ്രസിദ്ധീകരിക്കുന്നത് 📢

ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?



പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ.



പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു.



25 കൊല്ലം കഴിഞ്ഞു..



പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ.



അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു..



ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു...



എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്.



കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്.

കാദർ എന്നും കാദർ തന്നെ.

6000 രൂപ കടം
അടുത്ത വീട്ടിലെ മായചേച്ചി വന്ന് 5000 രൂപ എന്നോട് കടം ചോദിച്ചു.

നോക്കിയപ്പോൾ എല്ലാം 2000 രൂപയുടെ നോട്ടുകൾ. 5000 ആയിട്ട് ഇല്ല, ഒരു 6000 തരട്ടെ എന്നു ചോദിച്ചപ്പോൾ ചേച്ചി എന്തൊക്കെയോ ചീത്ത പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി. =D

🤔

ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
വിശ്വാസികളും വികാരിയും വലഞ്ഞു. ഒടുക്കം വികാരി ഒരു സൂത്രം പ്രയോഗിച്ചു. കുരങ്ങന്മാരെ മാമോദീസ മുക്കി വിട്ടു. പണിപറ്റി..അതില്‍പിന്നെ അവ പള്ളീല്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രം. ക്രിസ്മസിനും ഈസ്റ്ററിനും...

പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...

ജഡ്ജ് : നാം ക്യാ ഹേ ??

ആർച്ച : ആർച്ച ഹേ

ജഡ്ജ് : ok.. തുമ്പോലാർച്ച..

ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ

ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡

#എഴുത്തുചളി 😂😂😂

ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?

ടിന്‍റുമോന്‍- ദോശ !! 

കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-

കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം...
ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു, "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ."
അച്ചൻ പറഞ്ഞു, Good... ഇതാ 500 രൂപാ..

അച്ചൻ വീണ്ടും ചോദിച്ചു, അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം...
അപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു, "ഫുക്രി." അവനു കിട്ടി 1000...

അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷേ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാ പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല.

അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു, കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക് കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു.
അമ്മാമ്മ പറഞ്ഞു:
.
.
.
.
.
. *''ജോമോൻ്റെ സുവിശേഷങ്ങൾ...!!*"
😂😂😂😆😆😝😝😝

എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്
സ്കൂളിൽ പഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..

എന്നും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു.....

ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ

അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച്

ഇങ്ങനെയല്ല കരുതിയത്...

മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും..

അതിനുശേഷം ഞാൻ അവളുടെ നിഴലിനെ പോലും

നോക്കിയില്ല...

.

.

.

ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു

കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു

തരുമൊ എന്നു ചോദിച്ചു .? ഞാൻ

കൊടുത്തു 😐😐😐

2 ദിവസത്തിനു ശേഷം അത് തിരികെതന്നു ..

അതിൽ അവളെഴുതി:
"എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്., ഇനി
എന്നോട് മിണ്ടാതിരിക്കരുത്.. "

പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല..

കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി കൊടുക്കാൻ നേരത്താണ്..

അവൾ അന്നെഴുതിയത് കണ്ടത്

പഠിക്കണകാലത്ത്
ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!!

അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളും ഒന്നു തുറന്നു നോക്കണം..!!
😜😜😜😜😜😜😃😃😃

ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ  വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ  പുറകെ  വായിനോക്കി  നടന്നവൻ  എന്നെ കെട്ടുന്നതിന്  അവർക്ക്  കുഴപ്പമില്ല

അമ്മയെയും ,അച്ഛനെയും തല്ലികൊന്നവന്‍
സ്വന്തം  അമ്മയെയും ,അച്ഛനെയും തല്ലികൊന്ന കുറ്റത്തിന് ഒരുത്തനെ തൂക്കികൊല്ലാന് വിധിച്ചു ......
കോടതി : പ്രതിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?
പ്രതി : അനാഥനാണ് ... ദയവുണ്ടാകണം, സാർ😌
പകച്ച് പോയി ജഡ്ജി😐😅


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved