|
|
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചി
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചിയോട്
കണ്ടക്ടർ: "ചേച്ചീ.. മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ... അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും...." അതുകേട്ട ചേച്ചി: "കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത് നോക്കാനുള്ളൂ...." 😂😂😜😝🤣🙊🙊🤣🤣🤣
പീസ് .....
പീസ് .....
പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു. ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും... ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു... പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി. "പീസ് ഇടടാ @#%$^& മോനേ പീസ് ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി. അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕 ............................................................ പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ, അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു. ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു, "പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?" മോന്‍ അപ്പനെ നോക്കി....... അപ്പന്‍ മോനേ നോക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു... "വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"
ഇടാന്‍ ആണോ എടുക്കാന്‍ ആണോ?
ബാങ്ക് ക്ലാര്‍ക്ക് : പൈസ ഇടാന്‍ ആണോ എടുക്കാന്‍ ആണോ?
അജു: രണ്ടുമല്ല ക്ലാര്‍ക്ക്: പിന്നെ എന്തിനാ ലൈനില്‍ നില്‍കുന്നത് അജു : രാജ്യത്തിന് വേണ്ടി എന്തെങ്ങിലും ചെയണമെന്ന് തോന്നി #നോട്ട് നിരോധനം
ലിങ്ക് ചെയ്യാത്ത എല്ലാം ബ്ലോക്ക്
ടിന്റു : എന്തുപറ്റി? ഒരു വിഷമം?
ശശി: കക്കൂസിൽ പോവാൻ പറ്റുന്നില്ലെടാ..ബ്ലോക്കായി. ടിന്റു : കുണ്ടി ആധാറുമായി ലിങ്ക് ചെയ്തോ?? ശശി : ഇല്ല, അതെന്തിനാ? ടിന്റു: വെറുതെയല്ല.. ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാം ഇപ്പോ ബ്ലോക്കാക്കും... 😂😂😂😂😂😂😂😂
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍
*Teacher:*
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍ താന്‍ എന്ത് ചെയ്യും? *Tintumon:* തിരിഞ്ഞു നിന്നൊരു സെല്‍ഫി എടുത്താല്‍ മതി ലോകം മുഴുവന്‍ മ്മടെ കൂടുണ്ടാവും
ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര് ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം. “അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?” “ങ്ങേ??? എന്താന്ന്??” “അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....” “അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല” “എന്താണ് മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄 😂😂😜😝🤣🙊🙊🤣🤣🤣
കോട്ടയംകാരൻ: കുറ്റിപ്പുറത്ത് വന്നാ ഫാരതപ്പുഴ കാണാമോ?
കോട്ടയംകാരൻ: കുറ്റിപ്പുറത്ത് വന്നാ ഫാരതപ്പുഴ കാണാമോ?
മലപ്പുറം കാരൻ: ഫാരത അല്ല, ...ഭാ... ഭാരത... ഭാരത പൊയ.. 😂😂😂😂😆😆😆😆
ജിയോ ശശി
നമ്മുടെ ശശിക്ക്👨വോഡഫോൺ call center📞ൽ ജോലി കിട്ടി😊
ആദ്യ call🔊കൊണ്ട്തന്നെ ശശിയെ മാനേജർ തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു😖💪💫💥💥 കാരണം😅 caller: എന്റെ വൊഡാഫോൺ sim വർക്കാവുന്നില്ല ശശി: എന്നാൽ പിന്നെ ജിയോ എടുത്തോ.. എന്റേതും ജിയോ ആണ്..😜😜
ഫേസ് ബുക്ക് മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക് മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** ********* 01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി. 02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക് ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു. 03. ഗേള്‍ ഫ്രണ്ട്സ് ,ബോയ് ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു. 04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു. 05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക് പേജില്‍ നടക്കുന്നു. 06. യുവാക്കള്‍ റോഡ് വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു. 07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു. 08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.
ഒന്ന് തള്ളി സഹായിക്കണം
പാതിരാത്രി 3 മണി.. മഴയും പെയ്യുന്നു.
ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക് ആരോ തട്ടുന്നു.. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്. "സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം" ആ കുടിയൻ പറഞ്ഞു. "എന്നെക്കൊണ്ട് പറ്റൂല ... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു, കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു . ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു" "എന്നിട്ട് നിങ്ങൾ സഹായിച്ചോ. .?" പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ... മഴയും പെയ്യുന്നു ...ആരെങ്കിലും പോകുമോ..." "മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. " എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു . മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ... "നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?" ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ "അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ... സഹായിക്കാം..." "അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും" "ശരി നിങ്ങളെവിടെയാണ് എനിക്ക് കാണാൻ പറ്റുന്നില്ല" "ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്. ഒന്ന് തള്ളിവിട്.... ആടെട്ടേ......" 😅😄😄😅
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |