|
|
പുഷ് കരോ...
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?
സോമൻ : എന്നാ പറയാനാ ...തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ? അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് " പുഷ്കരോ " എന്നൊന്ന് വിളിച്ചതാ. അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂😂
ബാങ്കിൽ പണം ഇടാൻ പോയ മമ്മു
ബാങ്കിൽ പണം ഇടാൻ പോയ മമ്മുവിനോട്....
കാഷ്യർ : ഇത് കീറിയ നോട്ട് ആണല്ലോ..???? മമ്മു : അതിനു നിനക്കെന്താടാ പ്രശ്നം...???? ഞാൻ എന്റെ അക്കൗണ്ടിൽ അല്ലെ ഇടുന്നെ....??? 😂😂😜😝🤣🙊🙊🤣🤣🤣
പൂജാരിക്ക് ലൂസ്മോഷൻ
പൂജാരിക്ക് ലൂസ്മോഷൻ,
ഡോക്ടർ മരുന്ന് കൊടുത്തു പൂജാരി ഡോക്ടറോട്:- പഥ്യം വല്ലതും ഉണ്ടൊ ? Dr: പ്രതേകിച്ചു ഒന്നും ഇല്ല, ശംഖൂതുമ്പോൾ ശ്രദ്ധിച്ചാൽ മതി.😂😅😂😂😂
മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്റുമോന്- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ.. ടിന്റുമോന്- അതു മഞ്ജരിയായിടും!!!!!!!!!
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍
അളിയാ ... എടാ ഞാന്‍ ഫിറ്റ് അല്ല കേട്ടോ ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട. നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും എനിക്ക് ഇപ്പൊ അവളെ വിളിക്കണം ഇനി എന്നാടാ നമ്മള് ഇത് പോലൊന്ന് കൂടുന്നെ ? സൂപ്പര്‍ ഹിറ്റ് : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....
അച്ചടക്കമുള്ള ഒരു തലമുറ
സ്കൂളിലെ അസ്സംബ്ലി കൂടിയതെന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു...
ബിവറേജിലെ ക്യൂ കാണുമ്പോൾ ഇന്ന് ഞാനത് മനസ്സിലാക്കുന്നു, അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായിരുന്നു എന്ന്... 😂😂😜😝🤣🙊🙊🤣🤣🤣
മേരെ പ്യാരെ ദേശ് വാസിയോം...
മേരെ പ്യാരെ ദേശ് വാസിയോം...
. . . . . . . . . . . . . ഒന്നുമില്ല.. വെറുതെ ഒന്ന് പേടിപ്പിച്ചതാ..😁😀
പുട്ടിനു കൂടി വേണ്ടതാ....
ഭർത്താവ്: "എടീ, ഇറച്ചിക്കറി കുറച്ചു ചാറുകൂട്ടി വെക്ക്. പുട്ടിനു കൂടി വേണ്ടതാ.... "
ഭാര്യ: "എന്നാൽ പിന്നെ ആ ട്രംപിനെ കൂടി വിളിച്ചോ. എന്തിനാ പുട്ടിന് മാത്രമാക്കുന്നത് .... " 😂😂😜😝🤣🙊🙊🤣🤣🤣
ഭ൪ത്താവ് ഭാര്യയോട് സുപ്രഭാതം
ഭ൪ത്താവ് ഭാര്യയോട് :- "സുപ്രഭാതം"..
ഒരിക്കലും വിഷ് ചെയ്യാത്ത ആൾക്ക് എന്തു പറ്റി എന്നാലോചിച്ചെങ്കിലും അവൾ തിരിച്ച് പറഞ്ഞു..... "സുപ്രഭാതം"... അടുത്ത ദിവസം ഭ൪ത്താവ് വീണ്ടും.."സുപ്രഭാതം".. അതിന്റെ അടുത്ത ദിവസവും..."സുപ്രഭാതം"..... ഇത് തുട൪ന്നപ്പോൾ ഒരാഴ്ച കഴിഞ്ഞ് ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു.... നിങ്ങൾ കുറെ ദിവസമായല്ലോ സുപ്രഭാതം സുപ്രഭാതം എന്ന് പറയുന്നു....ഇത് വരെയില്ലാത്ത പതിവ് എവിടെ നിന്ന് വന്നു....." . . . . . . . . . . . . . . . . . . . . . ഭ൪ത്താവ്:- "കഴിഞ്ഞ മാസം നമ്മള് വഴക്ക് കൂടിയപ്പോൾ നീ പറഞ്ഞില്ലേ... ഒരു സുപ്രഭാതത്തിൽ നീ ഈ വീട് വിട്ട് ഇറങ്ങി പോകുമെന്ന്.... ഞാൻ നിന്നെ ഓരോ ദിവസവും 'സുപ്രഭാതം' ആണെന്ന് ഓ൪മിപ്പിക്കുകയായിരുന്നു........!!!!" 😂😂😂😂😂😂😂😜😜😜😜😜😜
രണ്ടു ലൈന്‍ വേണം എന്ന തോന്നല്‍ വന്നാല്‍
നമുക്ക് ഒരു ലൈൻ ഉള്ള സമയത്ത്
വേറൊരു ലൈൻ കൂടി വേണം എന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒരു ലൈനിൽ ഇരുന്നു മറ്റേ ലൈനിൽ പിടിച്ചു കരിഞ്ഞു പോയ വവ്വാലിനെ ഓർക്കുക 😜
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |