Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര്‌ ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം.
“അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?”
“ങ്ങേ??? എന്താന്ന്??”
“അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....”
“അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല”
“എന്താണ്‌ മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄

😂😂😜😝🤣🙊🙊🤣🤣🤣

ഞാനും ഞാനുമെന്റോളും... !
ഞാനും ഞാനുമെന്റോളും... !

ആ... ആ... ആ.. ആ...

ഞാനും ഞാനുമെന്റോളും
ആ നാല്പതുപേരും
കുപ്പി മേടിക്കാൻ ബിവറേജിലെത്തി (2)
ഉം... ഉം.. ഉം.. ഉം..

ബിവറേജിലാണെ ആ ബെക്കാടി കുപ്പി
ഷട്ടറു പൊക്കി
ഞാനൊന്നു നോക്കി...(2)
ഞാനൊന്നു നോക്കി
ക്യാഷ്യറെന്നെയും നോക്കി
നാല്പതുപേരും കുടിയന്മാരുമൊന്നിച്ചു നോക്കി....(2)
ഉം.. ഉം.. ഉം.. ഉം..
(ഞാനും..... )
എന്തൊരു വീര്യം എന്തൊരു സ്വാദ്
എന്തൊരഴകാണാ
ബെക്കാടി കുപ്പിക്ക്... (2)
എൻ സുഖമല്ലേ
സുരസുന്ദരിയല്ലേ
എന്റെ കരള് നീ കവർന്നെടുത്തില്ലേ... (2)
(ഞാനും )😆😆😆😆😆😆

ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..




ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം."




ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ.  10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു. 




പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം".




ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം."




ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു.  "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും."




കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം.  'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം.  '




അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. 




 ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?

പൂനയ്ക്ക് പോവാൻ ജയന്തി ജനതയിൽ കയറിയ ഞാൻ
പൂനയ്ക്കു പോവാൻ പാലക്കാട്‌ നിന്നും ജയന്തി ജനത എക്സ്പ്രസ്സിൽ കേറി.. ക്ഷീണം കാരണം കേറിയ ഉടനെ ഉറങ്ങി പോയി..

എതിർ വശത്തിരുന്ന ചെറുക്കന്റെ " അമ്മാ.... പൂന പൂനാ " എന്ന നിലവിളി കേട്ട് ഞെട്ടി എണീച്ചു ബാഗൊക്കെ എടുത്തു ചാടി ഇറങ്ങി.. നോക്കിയപ്പോ കോയമ്പത്തൂർ എത്തിയിട്ടുള്ളു..

തിരിച്ചു കേറി ഞാൻ ചെറുക്കനെ നോക്കി " എവിടെടാ പൂന ?? "

അവൻ : അങ്കെ പാർ അങ്കിൾ.. പൂന 🐈.. മ്യാവൂ മ്യാവൂ ന്ന്‌ അഴുതിട്ടെ ഇരുക്ക്.. 😓😓😓

😂😂😜😝🤣🙊🙊🤣🤣🤣

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത്
#കടം

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം
ക്ലാസിലെ
കണക്ക് ടീച്ചറാണ്.
20 ൽ നിന്ന് 7 കുറയ്ക്കാൻ തന്നപ്പോൾ
പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ
പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ
അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞുതന്നു.

അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ
മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു.

പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു
ജീവിച്ചു.
കടം മാത്രം മിച്ചം!!

(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന
വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച്
വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. )
അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ
ഞാൻ...

ഇന്നും കടത്തിലാണ് ...

😜😛

സ്കൂൾ പൂട്ടണ്ട ടീച്ചറെ
ടീച്ചർ : ഓണം അവധിക്കു സ്കൂൾ 10 ദിവസം പൂട്ടുകയാണിന്ന്‌ . എല്ലാര്ക്കും എന്റെ ഓണാശംസകൾ നേരുന്നു

കുട്ടി : ഇനി എപ്പോള ടീച്ചറെ സ്കൂളുണ്ടാവുക?

ടീച്ചർ : 4,5,7,8,10 ദിവസങ്ങളിൽ നിങ്ങള്ക്ക് സ്പെഷ്യൽ ക്ലാസുണ്ടാകും

കുട്ടി : എന്നാപിന്നെ പൂട്ടണ്ട ടീച്ചറെ,,, ചാരിയാൽ മതി... 😠😠😠
😠😡😡

ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോൾ ഭാര്യ
ഭര്‍ത്താവ് ഭാര്യയോട്:  ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ.. 😐😐😐

അപ്പോള്‍ ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്‍മെറ്റുകള്‍ വേണം..

😨😨😳😳😳😳😳😳😳

ഭര്‍ത്താവ് ബൈക്ക് വിറ്റു!!!

🤣🤣🤣

എടോ പുഷ്‌ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു

ലിങ്ക് ചെയ്യാത്ത എല്ലാം ബ്ലോക്ക്
ടിന്റു : എന്തുപറ്റി? ഒരു വിഷമം?
ശശി: കക്കൂസിൽ പോവാൻ പറ്റുന്നില്ലെടാ..‌ബ്ലോക്കായി.
ടിന്റു : കുണ്ടി ആധാറുമായി ലിങ്ക് ചെയ്തോ??
ശശി : ഇല്ല, അതെന്തിനാ?
ടിന്റു: വെറുതെയല്ല.. ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാം ഇപ്പോ ബ്ലോക്കാക്കും...
😂😂😂😂😂😂😂😂

അച്ചടക്കമുള്ള ഒരു തലമുറ
സ്കൂളിലെ അസ്സംബ്ലി കൂടിയതെന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു...

ബിവറേജിലെ ക്യൂ കാണുമ്പോൾ ഇന്ന് ഞാനത്‌ മനസ്സിലാക്കുന്നു, അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായിരുന്നു എന്ന്...

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved