Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ
പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ എന്നു ചോദിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു

അവനിപ്പോ എവിടെയാണാവോ...😢😢
ഡോക്ടർ ആയിക്കാണും....😜😜

പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .....
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു ..

രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ...

പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ...
കാലം പോയ പോക്കേ ...

എന്തേലും ആവട്ടെ ....

..

നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു...

പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു...

സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ...

ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു...
അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ...
ഉറക്കച്ചടവോടെ  പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ...
"ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..."

'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..'

പക്ഷേ  അതു മുഴുവൻ ടൈപ്പ്  ചെയ്ത് സെന്റ് ചെയ്യും മുൻപേ  നെറ്റ് കട്ടായി ...
അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു...
'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു .
ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും

An idea can change your WIFE !

😂😂😜😝🤣🙊🙊🤣🤣🤣

അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി
ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്:
"ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "
സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...
മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?
സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆

നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
# ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞമ്മളവതരിപ്പിക്കുന്ന ചക്ക സോങ്....
#ചാം ചക്ക ചു ച്ചക്ക
ചുമരിച്ചക്ക ജാം..
#ചാം ചക്ക ച്ചുംച്ചക്ക
ചുമരിച്ചക്ക ജാം..
?കാമോണ് എവരിബഡി,,,,,,

😂😂😜😝🤣🙊🙊🤣🤣🤣

100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു.

പരാതി വാങ്ങി വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?

ടിന്‍റുമോന്‍- ചില്ലറ !!

😂😂😜😝🤣🙊🙊🤣🤣🤣

ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** *********
01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി.

02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക്‌ ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു.

03. ഗേള്‍ ഫ്രണ്ട്സ് ,ബോയ്‌ ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു.

04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു.

05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക്‌ പേജില്‍ നടക്കുന്നു.

06. യുവാക്കള്‍ റോഡ്‌ വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു.

07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു.

08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.

ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.

കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി "

" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി "

.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...

തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു ,

അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. "

ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ  വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ  പുറകെ  വായിനോക്കി  നടന്നവൻ  എന്നെ കെട്ടുന്നതിന്  അവർക്ക്  കുഴപ്പമില്ല

ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧

ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩







അതോടെ കരണ്ടും പോയി ,..🌚





അവള്‍ ഒരു മെഴുകുതിരി കത്തിച്ചു...





അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു ..





അത് കണ്ടിട്ട് അവള്‍ ചോദിച്ചു ..





" ഫേനിന്‍റെ സ്വിച്ച് ഇടട്ടെ "...

എനിക്കാകെ ദേഷ്യം വന്നു ...





എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല്‍ ഈ മെഴുകുതിരി കെട്ടുപോവില്ലേ

പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ...............
😁😁


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved