Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???

ഞാൻ : നൈസ്.....

അവൾ : താങ്ക്സ് ഏട്ടാ...

ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ...

😂😂😂

ശശി പാവാ
ശശി പാവാ

ശശി..... ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസുകാത്തു നിൽക്കുകയായിരുന്നു. അപ്പോൾ സുന്ദരിയായൊരു പെൺകുട്ടി സ്കൂട്ടറിൽ വന്ന് അടുത്ത് നിർത്തിയിട്ട് ചോദിച്ചു.... "ചേട്ടാ ലിഫ്റ്റ് വേണോ..?"ഏയ് എനിക്കൊന്നും വേണ്ടാ" എന്ന് പറഞ്ഞൊഴിഞ്ഞു"
അവളുമാർക്കു ചുമ്മാ ചോദിക്കുന്നതിനെന്താ. മൂന്നുമുറി മാത്രമുള്ള ഒറ്റ നില വീടാ എന്റേത്. അതിനിനിയൊരു ലിഫ്റ്റിൻ്റെ കുറവു കൂടിയേ..ഉള്ളു...!!!
😬😬😂😂😁😂😃😄😃😁

പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാ
പതതാം ക്ലാസിൽ  എല്ലാ വിഷയത്തിനും തോറ്റ  കുട്ടിയെ  വഴക്ക് പറഞ്ഞപ്പോൾ

കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി

****************************



അവന്  പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ  !!



ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...!



ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും

അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല്‍ മൊത്തം 122 ദിവസം പോയി കിട്ടും..!



ബാക്കി 365 - 122 = 243 ദിവസം...



അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്..



ബാക്കി 243 - 61 = 182 ദിവസം.

.

അതിൽ 52 ദിവസം ഞായറാഴ്ച ആണ്



ബാക്കി 182 - 52 = 130 ദിവസം.



അതിൽ 40 ദിവസം  , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്..



ബാക്കി 130 - 40 = 90 ദിവസം



പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു..



ബാക്കി 90 - 15 = 75 ദിവസം



അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി

ദിവസവും 3 മണിക്കൂർ വീതം പോകുന്നു..

വർഷത്തിൽ മൊത്തം 46 ദിവസം.



ബാക്കി 75 - 46 = 29 ദിവസം...



എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു..



വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു..



ബാക്കി 29 - 15 = 14 ദിവസം.



അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു..



ബാക്കി 14 - 10 = 4 ദിവസം.



പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും..



പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം...



ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും...



പിന്നെ പഠിക്കാൻ സമയമെവിടെ ...?



ചെക്കന്‍ ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !!



പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !!

😂😂😜😝🤣🙊🙊🤣🤣🤣

വാഴ വച്ചാൽ മതിയായിരുന്നു
ടിന്റു: അച്ഛാ എനിക്ക്
ഉറക്കം വരുന്നില്ല.
നമുക്ക് വർത്താനം പറഞ്ഞിരിക്കാ.....

അച്ഛൻ: ശരി നീ പറ.

ടിന്റു: അച്ഛാ നമ്മുടെ വീട്ടിൽ എപ്പോഴും നാല് പേരേ ഉണ്ടാകൂ..അല്ലേ..

അച്ഛൻ: അല്ലടാ.. നമ്മൾ നിന്റെ അനിയത്തിയെ വിവാഹം കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ..

ടിന്റു: അപ്പോൾ എന്റെ കല്യാണം കഴിയൂലോ.
അപ്പൊ നമ്മ പിന്നേം 4 ആയില്ലേ ?

അച്ഛൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ..
അപ്പോ നമ്മൾ 5 ആവൂല്ലേ..

ടിൻു്: അപ്പൊഴേക്കും അച്ഛൻ മരിക്കില്ലേ.
അപ്പൊ നമ്മൾ പിന്നേം നാല് പേരായില്ലേ..😜😜

അച്ഛൻ: കെടന്ന് ഉറങ്ങ്
നായീന്റെ മോനെ...😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

കാലന്റെ ടാർഗറ്റ്
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി ,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..

മത്തായി : നിങ്ങൾ ആരാണു ??

കാലൻ : ഞാന് കാലനാണ്, ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!

മത്തായി : എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??

കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല ..

മത്തായി : അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....

കാലൻ : ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളു

(ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടി ആയി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി )

മത്തായി :
എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!

കാലൻ : ചൂടാകല്ലേ മച്ചാനെ ..!!

month end
target തികക്കാന് മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു...
ഇലെങ്കിൽ
എന്റെ പണി പോകും ..അതാ👺👺👺👺

ആരേയും അന്ധമായി വിശ്വസിക്കരുത്...

Obey traffic rules...😜😜😜😜😜😜

ഭർത്താക്കന്മാരോട് കളിച്ചാൽ ഇങ്ങനിരിക്കും
ഭർത്താക്കന്മാരോട് കളിച്ചാൽ ഇങ്ങനിരിക്കും

ഭർത്താവ്👴 കള്ള് കുടിച്ചിട്ട് അസമയത്തു് വീട്ടിൽ വന്ന് കതകിൽ മുട്ടി✊✊✊.
തുറക്കെടി കതക്😬😬😬 .
ഇല്ല, തുറക്കില്ല 🤔😒!
ടീ തുറക്കാനല്ലേ പറഞ്ഞത്😬 ?

തുറക്കില്ല 😠😠😠😠😠!

നിങ്ങൾ എവിടുന്നു വന്നോ, അങ്ങോട്ടു തന്നെ പൊയ്‌ക്കോ👉👉👉.


നീ തുറന്നില്ലെങ്കിൽ ഞാൻ ഈ കിണറ്റിൽ ചാടി ചാകും😬.

ഒരു കുഴപ്പവുമില്ല, എന്തു വേണമെങ്കിലും ചെയ്‌തോളൂ😁😁😁.






അല്പ നേരം നോക്കി നിന്ന ശേഷം അയാൾ ഒരു വലിയ കല്ലെടുത്തു കിണട്ടിലേക്കിട്ടു.


ശബ്ദം കേട്ട് ഭാര്യ ഓടി വെളിയിൽ വന്നു🏃‍♀🏃‍♀.

ചതിച്ചോ ദൈവമേ ?🙄🙄🙄🙄🙄🙄🙄 അവർ കിണറ്റിലേക്കു നോക്കി.

ആ സമയം കൊണ്ട് ഇരുട്ടത്തു മറഞ്ഞു നിന്ന ഭർത്താവ് പുരയിൽ കയറി കുറ്റിയിട്ടു.





തിരികെ വന്ന ഭാര്യ അടഞ്ഞു കിടന്ന കതകിൽ തട്ടി, ✊✊

കതകു തുറക്ക് .
ഇല്ലെടി തുറക്കില്ല !

തുറന്നില്ലെങ്കിൽ ഞാൻ ബഹളം വെച്ചു നാട്ടുകാരെ മൊത്തം വിളിച്ചു വരുത്തും.


വിളിക്കെടി നീ , നാട്ടുകാരോട് ഞാൻ ചോദിക്കും , "അസമയത്തു നീ ഇത്രയും സമയം എവിടാരുന്നെന്ന് ?"

😜😜😜😜😜

😎😎😎😎😎

കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !


കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്.

ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ  2 കപ്പ് കാപ്പി കുടിച്ചിരുന്നു.



രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി  വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു...

😂😂😜😝🤣🙊🙊🤣

"ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
പള്ളീലച്ചൻ : "ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു...

വിശ്വാസി: അച്ചൻ രാവിലത്തെ ഫാൻസ് ഷോയ്ക്ക് തന്നെ കേറിയെന്നാ തോന്നുന്നെ..
#ഹഹ്ഹഹഹ 🙂🙂🙂

മാന്തട്ടെ, മാന്തട്ടെ
ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും  വീട്ടിൽ എന്നും വഴക്കു.  കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു.  രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.

വഴക്കു  മൂത്താൽ ഭാര്യ  ശശിയോട് പറയും: "മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു    ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും."

   അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു.  ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു.

ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി.  വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: "ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?"

ശശി: "എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. "

അയൽക്കാരൻ: "നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ  ധൈര്യം  കിട്ടാൻ  വേണ്ടി  കുടിച്ചതാണോ?"

ശശി: "ഏയ്,  എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ.  എത്ര മാന്തും എന്ന് കാണാമല്ലോ. അതെന്താ.. ശവപ്പെട്ടി  കുഴിയിൽ  ഇറക്കിയപ്പോൾ  ഞാനത്  കമഴ്ത്തിയാ വെച്ചത്.  മാന്തട്ടെ, മാന്തട്ടെ."

😂😂😜😝🤣🙊🙊🤣🤣🤣

ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ  വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ  പുറകെ  വായിനോക്കി  നടന്നവൻ  എന്നെ കെട്ടുന്നതിന്  അവർക്ക്  കുഴപ്പമില്ല


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved