|
|
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അഭിനയം
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അഭിനയം ഞാന്‍ പ്രേമിച്ച പെണ്ണിന്റേതാണ്....
കണ്ടത് ഞാന്‍ മാത്രമായതു കൊണ്ട് അവളുടെ അഭിനയത്തിന് അവാർഡ് ഒന്നും കിട്ടിയില്ല...
അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.
നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
എന്നാൽ അത് നൊസ്റ്റാൾജിയ ഒന്നും അല്ല ... പണിയെടുക്കാനുള്ള മടിയാണ്..... കട്ട മടി... അന്നും മടി ഇന്നും .....✏ 😂😂😜😝🤣🙊🙊🤣🤣🤣
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചി
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചിയോട്
കണ്ടക്ടർ: "ചേച്ചീ.. മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ... അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും...." അതുകേട്ട ചേച്ചി: "കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത് നോക്കാനുള്ളൂ...." 😂😂😜😝🤣🙊🙊🤣🤣🤣
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു... അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു...... അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു.... പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്.... . . . . . ' . നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.." പകച്ചുപോയി 😂😂😜😝🤣🙊🙊🤣🤣🤣
പുഷ് കരോ...
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?
സോമൻ : എന്നാ പറയാനാ ...തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ? അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് " പുഷ്കരോ " എന്നൊന്ന് വിളിച്ചതാ. അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂😂
അച്ഛാ 1 +1 എത്രയാ ?
മകന്‍ : അച്ഛാ 1 +1 എത്രയാ ?
സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളർന്നല്ലോ ..പൊ പൊ പോയി കാൽക്കുലേറ്റർ എടുത്തോണ്ട് വാ, 😂😂😜😝🤣🙊🙊🤣🤣🤣
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍
*Teacher:*
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍ താന്‍ എന്ത് ചെയ്യും? *Tintumon:* തിരിഞ്ഞു നിന്നൊരു സെല്‍ഫി എടുത്താല്‍ മതി ലോകം മുഴുവന്‍ മ്മടെ കൂടുണ്ടാവും
ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര് ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം. “അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?” “ങ്ങേ??? എന്താന്ന്??” “അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....” “അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല” “എന്താണ് മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |