|
|
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄 ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍 നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍 😂😂😜😝🤣🙊🙊🤣🤣🤣 #adarlove #chali
നിവിൻ പോളി തല്ലാൻ പോയാൽ എന്ത് ആവും?
നിവിൻ പോളി തല്ലാൻ പോയാൽ എന്ത് ആവും?
തല്ലിപ്പോളി ആവും 😂😂🤣🤣😛😛😛😛😛
രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി .
വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി പിന്നെ എന്റെ ഊഴമായിരുന്നു . കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല . ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ . അതൊരു കത്തായിരുന്നു . കിണർ ഞാനെന്ന മനുഷ്യനെഴുതിയ ഒരു തുറന്ന കത്ത് ! എടാ പൊട്ടാ , നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത് . നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി . ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു . മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു ! സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ , ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ , ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ . കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട് , സ്നേഹപൂർവ്വം നിന്റെ കിണർ .... ....... കത്ത് വായിച്ച് പകച്ചുപോയി ............ 😂😂😜😝🤣🙊🙊🤣🤣🤣
നോക്കിയ മതിയോ കുട്ടാ
ഗള്‍ഫില്‍ നിന്നു മാമന്‍ : നിനക്ക് എന്താ വേണ്ടത് ?
പെങ്ങടെ മോന്‍: മൊബൈല്‍ മതി മാമാ... മാമന്‍ : നോക്കിയ മതിയോ കുട്ടാ.... ? പെങ്ങടെ മോന്‍: നോക്കിയാ പോരടാ തെണ്ടി മാമാ വാങ്ങണം... !
രണ്ടു ലൈന്‍ വേണം എന്ന തോന്നല്‍ വന്നാല്‍
നമുക്ക് ഒരു ലൈൻ ഉള്ള സമയത്ത്
വേറൊരു ലൈൻ കൂടി വേണം എന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒരു ലൈനിൽ ഇരുന്നു മറ്റേ ലൈനിൽ പിടിച്ചു കരിഞ്ഞു പോയ വവ്വാലിനെ ഓർക്കുക 😜
പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാ
പതതാം ക്ലാസിൽ എല്ലാ വിഷയത്തിനും തോറ്റ കുട്ടിയെ വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി **************************** അവന് പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ !! ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...! ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല്‍ മൊത്തം 122 ദിവസം പോയി കിട്ടും..! ബാക്കി 365 - 122 = 243 ദിവസം... അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്.. ബാക്കി 243 - 61 = 182 ദിവസം. . അതിൽ 52 ദിവസം ഞായറാഴ്ച ആണ് ബാക്കി 182 - 52 = 130 ദിവസം. അതിൽ 40 ദിവസം , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്.. ബാക്കി 130 - 40 = 90 ദിവസം പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു.. ബാക്കി 90 - 15 = 75 ദിവസം അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി ദിവസവും 3 മണിക്കൂർ വീതം പോകുന്നു.. വർഷത്തിൽ മൊത്തം 46 ദിവസം. ബാക്കി 75 - 46 = 29 ദിവസം... എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു.. വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു.. ബാക്കി 29 - 15 = 14 ദിവസം. അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു.. ബാക്കി 14 - 10 = 4 ദിവസം. പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും.. പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം... ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും... പിന്നെ പഠിക്കാൻ സമയമെവിടെ ...? ചെക്കന്‍ ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !! പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !! 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട്
അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ.. ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു
എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു. .. ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,, അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു.. കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല.. ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന് അറിയപ്പെട്ട "ഈ ഞാൻ. 😜☺☺☺
വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'. നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?'' ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട് എ ചായ" 😁😁😂🤣🤣😆
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |