|
|
കമ്മ്യൂണിസം, സോഷ്യലിസം, ഫാസിസം, നാസിസം - Difference between Communism, Socialism, Fascism, Nazism
കമ്മ്യൂണിസം : നിങ്ങള്ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഒന്നിനെ അയല്ക്കാരനു കൊടുക്കുന്നു. സോഷ്യലിസം : നിങ്ങള്ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്ക്ക് പാല് തരുന്നു. ഫാസിസം : നിങ്ങള്ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്ക്ക് പാല് വില്ക്കുന്നു. നാസിസം : നിങ്ങള്ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങളെ വെടിവെച്ച് കൊല്ലുന്നു.
ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് ഉത്തരം
*ടീച്ചർ* :മുട്ടയാണോ, കോഴിയാണോ ആദ്യംവന്നത് ?
*രാജു*:ആദ്യം ബിയർ🍺 വന്നു.. പിന്നെ അച്ചാറും കപ്പലണ്ടിയും... അത് കഴിഞ്ഞാണ് മുട്ട വന്നത്. പിന്നെ ഒരു ലാർജ് കൂടി വന്നാരുന്നു അത് കഴിഞ്ഞാണ് കോഴി വന്നത്.🤔😇 പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല ടീച്ചറേ.. 😇😇 ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ആദ്യമായാണ് കിട്ടുന്നത്😀😀 😂😂😜😝🤣🙊🙊🤣🤣🤣
ഉണ്ണി: "അമ്മെ ഊണായോ?"
ഉണ്ണി: "അമ്മെ ഊണായോ?"
അമ്മ: "ഇല്ല്യ.. ഊണ് കാലാവണേയുള്ളു.." ഉണ്ണി: എന്തിന്റെ കാലാ.. ചിക്കനോ അതോ മട്ടണോ? 😂😂😜😝🤣🙊🙊🤣🤣🤣 തല്ലണ്ട ഞാന് നന്നാവുല്ല
ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥
പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്. 😜😜😜😜
മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്ന്നു തുടങ്ങി...
മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്ന്നു തുടങ്ങി...
ഓടെല്ലാം മാറ്റി പുതിയത് ഇടാം എന്ന് കരുതി ... അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേ ഒരു കാളവണ്ടി പോകുന്നു ...നേരെ ചെന്നു കാളവണ്ടിക്കാരന് ചേട്ടനോട് കാര്യം പറഞ്ഞു ... ഇത്തിരി നേരം കാളയെ വീട്ടില് കൊണ്ട് വന്നു നിര്ത്തി .... അങ്ങനെ നിന്ന് നിന്ന് കാളയ്ക്ക് കാല് കഴച്ചപ്പോള് കാള പതിയെ അവിടെ കിടന്നു .... കാള കിടന്നാല് കയര് ഓടും ..എന്നല്ലേ ...അതില് നിന്ന് എനിക്ക് ആവശ്യമുള്ള ഓട് എല്ലാം എടുത്തു വീടിന്റെ മേല്ക്കൂര പണിഞ്ഞു .... ഹഹഹഹ ...... 😂😂😜😝🤣🙊🙊🤣🤣🤣
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സൗന്ദര്യം
ഇന്ന് രാവിലെ എന്റെ നേരെ എതിരിൽ ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിനെ... അമ്മാതിരി സൗന്ദര്യം... അപ്പോഴാണ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . അമ്മ എന്നോട് വിളിച്ചു പറയുന്നത് " മോനെ, കണ്ണാടിടെ മുന്നിൽ തന്നെ ഇങ്ങനെ നിന്നാൽ ഓഫീസിൽ പോവാൻ ലേറ്റ് ആവും" ന്ന് 🏃🏃🏃🏃😬😬😬
ഈ നാടിനിതെന്തു പറ്റി ?
ഈ നാടിനിതെന്തു പറ്റി ? 😨
ചിലയിടത്ത് B.Tech 😕 ചിലയിടത്ത് M.Tech 😱 എന്താ ആര്ക്കും ജോലി കിട്ടാത്തത് ? 😭 കഷ്ടപ്പെട്ട് പഠിക്കുന്നതെന്തിനാ ? 😰 എഞ്ചിനീയറിംഗ് പഠിക്കരുത് 🚫 പഠിക്കാന് അനുവദിക്കരുത് 🚷 പൊതുജന താല്പ്പര്യാര്ത്ഥം പ്രസിദ്ധീകരിക്കുന്നത്. 😜
ബൈക്കിന്റെ പിന്നില് ഇരിക്കുന്നവര്ക്കും ഹെല്മെറ്റ് നിര്ബന്ധമാക്കിയപ്പോൾ ഭാര്യ
ഭര്ത്താവ് ഭാര്യയോട്: ബൈക്കിന്റെ പിന്നില് ഇരിക്കുന്നവര്ക്കും ഹെല്മെറ്റ് നിര്ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ.. 😐😐😐
അപ്പോള് ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്മെറ്റുകള് വേണം.. 😨😨😳😳😳😳😳😳😳 ഭര്ത്താവ് ബൈക്ക് വിറ്റു!!! 🤣🤣🤣
ടിന്റുമോന് ആരാകാനാ ആഗ്രഹം ?
ടീച്ചര്- ടിന്റുമോന് ആരാകാനാ ആഗ്രഹം ?
ടിന്റുമോന്- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്- ഓ ! ടിന്റുമോന്റെ അച്ഛന് പൈലറ്റാണോ ? ടിന്റുമോന്- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം 😂😂😜😝🤣🙊🙊🤣🤣🤣
കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢
ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊 അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜 ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |