Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

മടി കൂടാതെ എണീറ്റ് കൊടുക്കുക
സുഹൃത്തുക്കളെ....

ബസിലോ ട്രെയിനിലോ നിങ്ങള്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ കുട്ടികളേയും എടുത്ത് ആരേലും വന്നാല്‍ മടി കൂടാതെ എണീറ്റ് കൊടുക്കുക. കാരണം നിങ്ങള്‍ സീറ്റ് പോകും എന്ന ഭയത്താല്‍ ചിലപ്പോ ആ കുട്ടിയെ വാങ്ങി മടിയില്‍ ഇരുത്തിയാൽ ഏതേലും തല തെറിച്ചവൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇടും. കൂടെ ഒരു ക്യാപ്ഷനും കൊടുക്കും...

"ഇന്ന് ബസിൽ വെച്ച് തമ്മില്‍ ഒരു വിധത്തിൽ ഉള്ള സാമ്യവും തോന്നാത്ത ഒരു കുട്ടിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ആ കുട്ടിയെ അതിന്റെ വീട്ടുകാരുടെ അടുത്ത് എത്തിക്കാന്‍ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് സാധിച്ചേക്കും, ഷെയര്‍ ചെയ്യുക മാക്സിമം"
😜😜😜😜😜😜😜😜😜😜

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


എടോ പുഷ്‌ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു

സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
ബൈക്ക് ഓടിച്ച് നടുവേദനിച്ചപ്പോൾ കാറ് വാങ്ങി,
കാറ് ഓടിച്ച് വയറ് വന്നപ്പോൾ ജിമ്മില്‍ ചേര്‍ന്നു.,
ഇപ്പോൾ വീണ്ടും സൈക്കിൾ ഓടിക്കുന്നു.

ഇതിനെയാണ് "റീസൈക്കളിങ്ങ്" എന്ന് പറയുന്നത്.
😀😀😀🤣🤣🤣😜😜😜😜

ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.

കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി "

" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി "

.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...

തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു ,

അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. "

മാന്തട്ടെ, മാന്തട്ടെ
ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും  വീട്ടിൽ എന്നും വഴക്കു.  കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു.  രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.

വഴക്കു  മൂത്താൽ ഭാര്യ  ശശിയോട് പറയും: "മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു    ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും."

   അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു.  ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു.

ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി.  വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: "ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?"

ശശി: "എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. "

അയൽക്കാരൻ: "നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ  ധൈര്യം  കിട്ടാൻ  വേണ്ടി  കുടിച്ചതാണോ?"

ശശി: "ഏയ്,  എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ.  എത്ര മാന്തും എന്ന് കാണാമല്ലോ. അതെന്താ.. ശവപ്പെട്ടി  കുഴിയിൽ  ഇറക്കിയപ്പോൾ  ഞാനത്  കമഴ്ത്തിയാ വെച്ചത്.  മാന്തട്ടെ, മാന്തട്ടെ."

😂😂😜😝🤣🙊🙊🤣🤣🤣

ആദ്യമായി ലിഫ്റ്റിൽ
ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ പുറത്ത് ചെരിപ്പഴിച്ച് വച്ച് കയറി, തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാതെ ബഹളം വച്ച ഒരു സുഹൃത്ത് എനിയ്ക്കുണ്ടായിരുന്നു.. കക്ഷിയിപ്പോള്‍ ഈ ഗ്രൂപ്പിലെ അവസാനത്തെ ആളായി വിലസുന്നു.... ഗ്രൂപ്പിൽ നോക്കിയാൽ കാണാം

രണ്ടു ലൈന്‍ വേണം എന്ന തോന്നല്‍ വന്നാല്‍
നമുക്ക് ഒരു ലൈൻ ഉള്ള സമയത്ത്

വേറൊരു ലൈൻ കൂടി വേണം

എന്ന തോന്നൽ

ഉണ്ടാകുമ്പോൾ

ഒരു ലൈനിൽ ഇരുന്നു മറ്റേ

ലൈനിൽ പിടിച്ചു കരിഞ്ഞു

പോയ വവ്വാലിനെ ഓർക്കുക

😜

സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved