|
|
ഒരു ട്രെയിന് യാത്രക്കിടയില്
ബസ്സിൽ തിരക്കായതോണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്.....
പുറത്താണെങ്കിൽ സൂര്യൻ കത്തി ജ്വലിക്കുയാണ്.... ചൂട് സഹിക്കാൻ വയ്യ... ... വല്ലതും കുടിക്കാം എന്ന് വെച്ച് ഒരു ചായ മേടിച്ചതു... പക്ഷെ കുടിക്കാൻ കൊള്ളാത്ത ചായ അപ്പൊ തന്നെ ട്രെയിനിനു പുറത്തോട്ടു കളയേണ്ടി വന്നു.. ... .. അത്ഭുതം... !!! പെട്ടെന്ന് തന്നെ സൂര്യൻ മാറി മഴക്കാറ് വന്നു.... നല്ല മഴ പെയ്യാൻ തുടങ്ങി.... ഞാനുൾപ്പെടെ എല്ലാരും എങ്ങെനെ ഇത്ര പെട്ടെന്ന് മഴ തുടങ്ങീന്നു ആലോചിക്കുമ്പാണ്.. എനിക്കതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.... ...... .... ... Train ൽ നിന്നും ടീ കളഞ്ഞാൽ പിന്നെ rain ആണല്ലോ !!!!!!! 🤗🤗 😂😂😜😝🤣🙊🙊🤣🤣🤣
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത്
#കടം
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം ക്ലാസിലെ കണക്ക് ടീച്ചറാണ്. 20 ൽ നിന്ന് 7 കുറയ്ക്കാൻ തന്നപ്പോൾ പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും ടീച്ചർ തന്നെ പറഞ്ഞുതന്നു. അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു. പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു ജീവിച്ചു. കടം മാത്രം മിച്ചം!! (ചെറിയക്ലാസിൽ തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. ) അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ ഞാൻ... ഇന്നും കടത്തിലാണ് ... 😜😛
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സൗന്ദര്യം
ഇന്ന് രാവിലെ എന്റെ നേരെ എതിരിൽ ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിനെ... അമ്മാതിരി സൗന്ദര്യം... അപ്പോഴാണ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . അമ്മ എന്നോട് വിളിച്ചു പറയുന്നത് " മോനെ, കണ്ണാടിടെ മുന്നിൽ തന്നെ ഇങ്ങനെ നിന്നാൽ ഓഫീസിൽ പോവാൻ ലേറ്റ് ആവും" ന്ന് 🏃🏃🏃🏃😬😬😬
അപ്പന് മരിച്ചപ്പോള് V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി .... വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്....... ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി ......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?'' അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ? ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?" അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...." അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്വ് കിനാ റ്റിൻ കൗജി ...." അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?" അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ " ഭാര്യ ഒന്ന് മൂളി ....ഉം ... -------- ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜
അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് ഹഹഹഹ
ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്
ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് .. അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ??? ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
ധീരജ്: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം. നീരജ്: റണ്ണൗട്ടോ? ധീരജ്: അതെ. കങ്കണ റണൗട്ട്. #എഴുത്തുചളി #ഹ_ഹ_ഹ #ഹു_ഹു_ഹു #നടേശകൊല്ലണ്ട
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |