|
|
ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്
ഞാൻ കോളെജില് വെച്ച് ആത്മാര്ത്ഥമായി സ്നേഹിച്ച പെണ്ണിന്റെ തന്തയെ ചെങ്ങന്നൂര് ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്മ്മ വന്നപ്പ,, എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,, മനസില്ലാ മനസോടെ ഞാന് അദ്ദേഹത്തോട് ചോയ്ച്ച് : "എന്ന ഓര്മയുണ്ടോ ?? ഞാന് രശ്മിയുടെ ഒപ്പം പഠി ച്ചതാ ,, അവള്ക്ക് സുഖാണാ ???" പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,, പിന്നെ വിതുമ്പിക്കൊണ്ട് മഴവില്ക്കാവടിയിലെ ഇന്നസെന്റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??" ഞാനാകെ പതറിപ്പോയി, പെട്ടന്ന് പുള്ളിയെന്നെ ചേര്ത്ത് പിടിച്ച് ,, "അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,, നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,, എനിക്കും ആകെ വെഷമോയി ,, കൊറേ നിര്ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,, അദ്ദ്യേഹത്തിന്റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . . തുള്ളി മദ്യത്തിന് ഉപകാരമി ല്ല,, ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . . അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,, വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........ പാവം. . .ല്ലേ,,,??
കട കാലിയാക്കൽ വിൽപ്പന
ആകെയുള്ള തുണിക്കടയിൽ ഒരാളുപോലും കേറാതായപ്പൊ എല്ലാം അവസാനിപ്പിക്കാൻ ആണു കുട്ടപ്പേട്ടൻ "കട കാലിയാക്കൽ വിൽപ്പന" എന്ന ബോർഡ് വെച്ചത്..
ഇപ്പൊ ടൗണിൽ "കട കാലിയാക്കൽ വിൽപ്പന" നടത്തുന്ന 6 കടകൾ കുട്ടപ്പേട്ടനു സ്വന്തമായുണ്ട്..!! ഏഴാമത്തെ കടയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.. 😝😝😝😝😂😂😂
ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
# ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞമ്മളവതരിപ്പിക്കുന്ന ചക്ക സോങ്.... #ചാം ചക്ക ചു ച്ചക്ക ചുമരിച്ചക്ക ജാം.. #ചാം ചക്ക ച്ചുംച്ചക്ക ചുമരിച്ചക്ക ജാം.. ?കാമോണ് എവരിബഡി,,,,,, 😂😂😜😝🤣🙊🙊🤣🤣🤣
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
ഭായിയോം ബെഹനോം..
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല .... . അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ...... ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടി ക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും ....... അപ്പോൾ അവർ പെട്രോളിനെ വെറുക്കും ....... . തുടർന്ന് റിലയന്സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും .... . നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി '' മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം ..... . ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ , അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും............. മാരക രോഗങ്ങൾ നമുക്ക് അന്യമാകും ........ . തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും ചമ്മിപ്പോകും ....... ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും , അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ , നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും ...... ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും ..... പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല... അങ്ങനെ നമ്മുടെ രാജ്യത്ത് ആ '' അച്ഛാ ദിൻ ''' എന്ന സ്വപ്നം സംജാതമാകും ......... ...............ഭാരത് മാതാ കീ ജയ്..............
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചി
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചിയോട്
കണ്ടക്ടർ: "ചേച്ചീ.. മുന്നിലേക്ക് ചെന്ന് കമ്പിയില് ചാരി നിന്നോളൂ... അടുത്ത സ്റ്റോപ്പില് എത്തുമ്പോള് കുട്ടികളുണ്ടാകും...." അതുകേട്ട ചേച്ചി: "കല്യാണം കഴിഞ്ഞിട്ട് എട്ട് വര്ഷമായി ഇനി ഇതും കൂടിയെ ചെയ്ത് നോക്കാനുള്ളൂ...." 😂😂😜😝🤣🙊🙊🤣🤣🤣
എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു
എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു. .. ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,, അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു.. കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല.. ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന് അറിയപ്പെട്ട "ഈ ഞാൻ. 😜☺☺☺
അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.
നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂
മനസ്സിനു വിഷമം തോന്നുംമ്പോൾ..
മനസ്സിനു വിഷമം തോന്നുംമ്പോൾ..
നിങ്ങളുടെ കല്യാണ കാസറ്റ് പുറകോട്ട് ഓടിച്ച് കാണുക.. ഭാര്യ ചിരിച്ചുകൊണ്ട് നിങ്ങളുടെ കഴുത്തിൽ നിന്നും മാല ഊരി എടുത്ത് തിരികെ വീട്ടിലേക്ക് പോകുന്നതു കാണാം..നിങ്ങൾ കാറിൽ കയറി വീട്ടിലേക്കും പോരുന്നു. എന്തു സുഖം..🤓🤓
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്. ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില് ഭാര്യ 2 കപ്പ് കാപ്പി കുടിച്ചിരുന്നു. രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു... 😂😂😜😝🤣🙊🙊🤣
വാഴ വച്ചാൽ മതിയായിരുന്നു
ടിന്റു: അച്ഛാ എനിക്ക്
ഉറക്കം വരുന്നില്ല. നമുക്ക് വർത്താനം പറഞ്ഞിരിക്കാ..... അച്ഛൻ: ശരി നീ പറ. ടിന്റു: അച്ഛാ നമ്മുടെ വീട്ടിൽ എപ്പോഴും നാല് പേരേ ഉണ്ടാകൂ..അല്ലേ.. അച്ഛൻ: അല്ലടാ.. നമ്മൾ നിന്റെ അനിയത്തിയെ വിവാഹം കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ.. ടിന്റു: അപ്പോൾ എന്റെ കല്യാണം കഴിയൂലോ. അപ്പൊ നമ്മ പിന്നേം 4 ആയില്ലേ ? അച്ഛൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ.. അപ്പോ നമ്മൾ 5 ആവൂല്ലേ.. ടിൻു്: അപ്പൊഴേക്കും അച്ഛൻ മരിക്കില്ലേ. അപ്പൊ നമ്മൾ പിന്നേം നാല് പേരായില്ലേ..😜😜 അച്ഛൻ: കെടന്ന് ഉറങ്ങ് നായീന്റെ മോനെ...😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |