Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു.

പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ  താഴെ വീണു ചത്തേനെ.

ഈ ഗ്രൂപ്പിലുള്ളവരോട് ഗ്രൂപ്പിലെ ഒരംഗമെന്ന നിലയ്ക്ക് ഞാനൊന്ന് ചോദിച്ചോട്ടെ....
ഈ ഗ്രൂപ്പിലുള്ളവരോട് ഗ്രൂപ്പിലെ ഒരംഗമെന്ന നിലയ്ക്ക് ഞാനൊന്ന് ചോദിച്ചോട്ടെ....



















ഈ ഗ്രൂപ്പിൽ എന്തടിസ്ഥാനത്തിലാണ് എന്റെ പേര് മാറ്റി " you " എന്ന് എഴുതി വച്ചിരിക്കുന്നത്
എനിക്കുമുണ്ട് അച്ചനും അമ്മയും തന്ന ഒരു പേര്. അതാരും മറക്കരുത്
😡😡😡😡........
അതും ഏറ്റവും അവസാനം
സമ്മതിക്കില്ല... ഇവിടെ ചോദിക്കാനും പറയാനും ആളില്ലെ

ഏറ്റവും അധികം കുരു പൊട്ടിച്ച സിനിമ ഏതാണ് ?
മലയാള സിനിമയുടെ ഇന്നേ വരെയുളള ചരിത്രത്തിൽ ഏറ്റവും അധികം കുരു പൊട്ടിച്ച സിനിമ ഏതാണ് ?
.
.
.
.
.


.



.


.
.
.
.
.
മോഹൻലാലിന്റെ " ഗുരു ".

സിനിമയുടെ അവസാനം നാട്ടുകാർക്ക് മുഴുവൻ കാഴ്ച ലഭിക്കാനായി ആയിരക്കണക്കിനു ഇലാമാ പഴത്തിന്റെ കുരുക്കളാണു പൊട്ടിച്ചത്.

😝😜😛😝😜😛

തോണി മുങ്ങി, അപ്പോൾ ആര് രക്ഷപെടും .?
ഉമ്മൻ ചാണ്ടി ,
അച്ചുതാനന്ദൻ ,
രമേശ്‌ ചെന്നിത്തല ,
പിണറായി വിജയൻ ,
കെ എം മാണി
എന്നിവർ ഒരു തോണിയിൽ യാത്ര ചെയ്യുക ആയിരുന്നു അപ്പോൾ തോണി മുങ്ങി അപ്പോൾ ആര് രക്ഷപെടും .?













answer:
കേരളം 😃😃😃

ബാറ് ഗീതങ്ങൾ: ഇനി വരുന്നൊരു തലമുറക്ക്
ബാറ് ഗീതങ്ങൾ

ഇനി വരുന്നൊരു തലമുറയ്ക്ക്‌ ബാറ്‌ കാണാൻ സാധ്യമോ..
ബാറ്‌ കണ്ട്‌ കേറി രണ്ട്‌ പെഗ്ഗടിക്കാൻ സാധ്യമോ..

മലിനമായ ഒരാശയം, അതിമലിനമായ നിയമവും..
മലിനമായ ഒരാശയം, അതിമലിനമായ നിയമവും..

ഇനി വരുന്നൊരു തലമുറയ്ക്ക്‌ ബാറ്‌ കാണാൻ സാധ്യമോ..
ബാറ്‌ കണ്ട്‌ കേറി രണ്ട്‌ പെഗ്ഗടിക്കാൻ സാധ്യമോ..

കിക്ക്‌ കിട്ടാൻ തപസിലാണിന്നിവിടെയെല്ലാ ബ്രോകളും..
ദാഹനീരിന്‌ നാവ്‌ നീട്ടി വലഞ്ഞു ഞങ്ങൾ സർവ്വരും..

ബൈക്ക്‌ പോലും സ്റ്റാന്റിലാക്കി കാത്ത്‌ നിൽക്കും നാളുകൾ..
ബൈക്ക്‌ പോലും സ്റ്റാന്റിലാക്കി കാത്ത്‌ നിൽക്കും നാളുകൾ..

ഇവിടെയിന്നെൻ പിറവിയെന്നായി ബാറുകൾ തൻ മന്ത്രണം..

(ഇവിടെ)..

മന്ത്രി മൂളിയ മർമ്മരം, ജഡ്ജി തന്ന വിധികളും..
ഒക്കെയിന്ന് നിലച്ച്‌ കേൾപ്പത്‌ ഔൺസ്‌ ഗ്ലാസിൻ നിലവിളി..

നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ്‌ വരാത്തിടം..
നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ്‌ വരാത്തിടം..

നാളെ നമ്മുടെ ബാറുകൾ.. ഷട്ടറിട്ട പാഴ്‌നിലം..

ഇനി വരുന്ന (2)

സ്വാർത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോ..
ബാറ്‌ പൂട്ടി കളഞ്ഞുവോ കള്ള്‌കുടിയുടെ നന്മകൾ..

നാവ്‌ കിനിയും മനസുണർന്നാൽ വാറ്റ്‌ തന്നെ ജീവിതം..
നാവ്‌ കിനിയും മനസുണർന്നാൽ വാറ്റ്‌ തന്നെ ജീവിതം..

ഒരുമയോടെ നമുക്ക്‌ വാറ്റാം..
ചെമ്പെടുക്കിൻ കൂട്ടരേ..

ഇനി വരുന്നൊരു (2)

പെരിയ ബാറുകൾ, രമ്യഹർമ്മ്യം, അണുനിലയം, യുദ്ധവും..
ഇനി നമുക്കീ മണ്ണിൽ വേണ്ടത്‌ ചെറിയ ചെറിയ ബാറുകൾ..

വികസനം അത്‌ മർത്ത്യമനസിൻ അതിരിൽ നിന്ന് തുടങ്ങണം..

ബാറ്‌ പൂട്ടി വരുന്ന വികസനം നമുക്ക്‌ വേണ്ട കൂട്ടരേ..
ബാറ്‌ പൂട്ടി വരുന്ന വികസനം നമുക്ക്‌ വേണ്ട കൂട്ടരെ..

ഇനി വരുന്നൊരു (2)

സർക്കാർ മദ്യം ഓൺലൈനാക്കുന്നു - Beverages to sold online
സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,

എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന് 😇 പകച്ചു കെട്ടിറങ്ങിപ്പോയി....

😂😂😜😝🤣🙊🙊🤣🤣🤣

പൂനയ്ക്ക് പോവാൻ ജയന്തി ജനതയിൽ കയറിയ ഞാൻ
പൂനയ്ക്കു പോവാൻ പാലക്കാട്‌ നിന്നും ജയന്തി ജനത എക്സ്പ്രസ്സിൽ കേറി.. ക്ഷീണം കാരണം കേറിയ ഉടനെ ഉറങ്ങി പോയി..

എതിർ വശത്തിരുന്ന ചെറുക്കന്റെ " അമ്മാ.... പൂന പൂനാ " എന്ന നിലവിളി കേട്ട് ഞെട്ടി എണീച്ചു ബാഗൊക്കെ എടുത്തു ചാടി ഇറങ്ങി.. നോക്കിയപ്പോ കോയമ്പത്തൂർ എത്തിയിട്ടുള്ളു..

തിരിച്ചു കേറി ഞാൻ ചെറുക്കനെ നോക്കി " എവിടെടാ പൂന ?? "

അവൻ : അങ്കെ പാർ അങ്കിൾ.. പൂന 🐈.. മ്യാവൂ മ്യാവൂ ന്ന്‌ അഴുതിട്ടെ ഇരുക്ക്.. 😓😓😓

😂😂😜😝🤣🙊🙊🤣🤣🤣

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി

In English:
I'm sorry, can't hear you properly, could you please repeat what's the matter....


മലയാളത്തിൽ:




ങേ?
😎

നിനക്കു വേണ്ടി കാത്തിരിക്കും
Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ എഴുതി:-

In this Christmas night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു;

"ഈ ക്രിസ്മസ് രാത്രിയില്‍
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"".

ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു...
പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕

മടി കൂടാതെ എണീറ്റ് കൊടുക്കുക
സുഹൃത്തുക്കളെ....

ബസിലോ ട്രെയിനിലോ നിങ്ങള്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ കുട്ടികളേയും എടുത്ത് ആരേലും വന്നാല്‍ മടി കൂടാതെ എണീറ്റ് കൊടുക്കുക. കാരണം നിങ്ങള്‍ സീറ്റ് പോകും എന്ന ഭയത്താല്‍ ചിലപ്പോ ആ കുട്ടിയെ വാങ്ങി മടിയില്‍ ഇരുത്തിയാൽ ഏതേലും തല തെറിച്ചവൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇടും. കൂടെ ഒരു ക്യാപ്ഷനും കൊടുക്കും...

"ഇന്ന് ബസിൽ വെച്ച് തമ്മില്‍ ഒരു വിധത്തിൽ ഉള്ള സാമ്യവും തോന്നാത്ത ഒരു കുട്ടിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ആ കുട്ടിയെ അതിന്റെ വീട്ടുകാരുടെ അടുത്ത് എത്തിക്കാന്‍ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് സാധിച്ചേക്കും, ഷെയര്‍ ചെയ്യുക മാക്സിമം"
😜😜😜😜😜😜😜😜😜😜


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved