Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



നട്ടെല്ല് ഉണ്ടോ ചേട്ടാ ?
ചെറുക്കൻ: എന്നെ ഇഷ്ടമായോ..

പെണ്ണ് : ഉം..ആയി..

ചെറുക്കൻ: ഫേസ് ബുക്കിലും വാട്സാപ്പിലും ഉണ്ടോ?

പെണ്ണ്: അതിലൊന്നും ഇല്ല...

ചെറുക്കൻ: ഹോ , ഭാഗ്യം.. ചുംബന

സമരത്തിൽ പങ്കെടുത്തോ..?

പെണ്ണ്: ഇല്ല..അതിനോട് എനിക്ക്

എതിർപ്പാണ് ...

ചെറുക്കൻ: എന്റെ മഹാ ഭാഗ്യം.. അപ്പോ നമുക്ക് ഒരുമിച്ചു ജീവിതം തുടങ്ങാം അല്ലെ..?

പെണ്ണ്: തുടങ്ങാം, പക്ഷേ ഒരു

കണ്ടിഷൻ.. അഞ്ചു പൈസ പോലും സ്ത്രീധനമായിട്ട് തരില്ല..

ചെറുക്കൻ: അത് പിന്നെ...അച്ഛനും അമ്മയും അല്ലേ തീരുമാനിക്കുന്നത്.. അവരോടു എന്തെങ്കിലും പറയാൻ പറ്റുമോ...

പെണ്ണ്: നിങ്ങൾ ആഗ്രഹിച്ചത് പോലെ ഞാൻ ഉണ്ട്.. ഞാൻ ആഗ്രഹിച്ചത്പോലെ നിങ്ങൾ ആവണമല്ലോ... ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഒരു നട്ടെല്ലാണ്..

ചെറുക്കൻ: അച്ഛനും, അമ്മയും, സമ്മതിക്കില്ല.. അതാ..

പെണ്ണ്: എന്നാൽ കല്യാണം നടക്കില്ല.. പൊക്കൊ...

ചെറുക്കൻ: ആലോചിച്ചിട്ടാണോ..? എന്നാൽ പോയേക്കാം...

പെണ്ണ് : നിൽക്കൂ ....

ചെറുക്കൻ: ഹഹഹഹ,, എനിക്കറിയാം തിരിച്ചു വിളിക്കുമെന്ന്...

പെണ്ണ്: പോകുമ്പോൾ ഒരു 800 രൂപ

കൊടുത്തിട്ട് പോകണേ..

ചെറുക്കൻ: എന്തിനു?

പെണ്ണ്: പാലു വാങ്ങിയ കാശ്, ലഡ്ഡു, ബജി , പഴം ഒക്കെ വെട്ടി
വിഴുങ്ങിയില്ലേ.. അതിന്റെ കാശും, പിന്നെ നിങ്ങൾക്ക് വേണ്ടി കെട്ടി ഒരുങ്ങാൻ ഞാൻ ഇന്ന് ലീവ്

എടുത്തതിന്റെ ചാർജും ചേർത്ത്

പറഞ്ഞതാ.. അത് കൊടുത്തിട്ടു പോയാൽ മതി...


😂😂😜😝🤣🙊🙊🤣🤣🤣

ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്

ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ്‌ ഉപയോഗിച്ച് കൂടെ ?

മൂന്ന് പേരില്‍ ഒരാള്‍
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്‍: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി

വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.

കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന്‍ അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.

എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2 ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ?

ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.

എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകനോ അതോ ഷമീറോ? ?"

കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;
"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.

പക്ഷേ............... ............


ഞാന്‍ കുടി നിര്‍ത്തി..!!!

😂😂😜😝🤣🙊🙊🤣🤣🤣

ഞാൻ ഒരു ഫുൾ വാങ്ങി
ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു;കിളിയും അണ്ണാനും തിരിച്ചു വന്നു: ഡോ: എ.പി.ജെ.അബ്ദുൽ കലാം

ഞാൻ ചിപ്സ് വാങ്ങി;കൂട്ടുകാർ തിന്നിട്ട് പോയി.ഞാൻ മിക്സചർ വാങ്ങി;തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി. ഞാൻ ഒരു ഫുൾ വാങ്ങി വന്നു; അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു.

ഇപ്പോഴത്തെ കാലത്ത് ആരോടും ഒന്നും ചോദിക്കാൻ പറ്റില്ല
ഇപ്പോഴത്തെ കാലത്ത് ആരോടും ഒന്നും ചോദിക്കാൻ പറ്റില്ല* 😅😬😓😫🙆
ഇന്ന് കാലത്ത് ഞാൻ ഒരു ചെറുക്കനോട് ചോദിച്ചു :ടാ നീ സ്കൂളിൽ പോവാണോ ന്ന്...😊☺😄
അവൻ വളരെ വിനയത്തോടെ :
തന്റെ തന്ത തന്നെ യൂണിഫോമും അണിയിച്ച് ഹണിമൂണിനാണോ അയക്കുന്നെന്ന്..😜😠😬
😩😱😲😰😳😵😨
പകച്ചു പോയി എന്റെ ബാല്യം

വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'.

നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?''

ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട്‌ എ ചായ"

😁😁😂🤣🤣😆

ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നു പഴയ കമ്പനി
ഞാൻ: കഴിഞ്ഞ കമ്പനിയിൽ ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നായിരുന്നു...

ചങ്ക് : അതെത് രാജ്യം

ഞാൻ : ടെർമി "നേഷൻ"... 😐😐😐😐

ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂
😂😂😂😂😂😂😂
.
.


.



.


.



.







.



.
ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂

പാഞ്ചാലി കുളിക്കുമ്പോൾ ലഡ്ഡുവുമായി ചെന്ന ധൃതരാഷ്ട്രർ
👨 ധൃതരാഷ്ട്രർ 👩പാഞ്ചാലിയെ കാണാൻ കുറച്ചു ലഡ്ഡു വും ആയി ചെന്നു.

ആ സമയം പാഞ്ചാലി🚿🛀🛁കുളിക്കുകയായിരുന്നു .. കണ്ണ് കാണാൻ വയ്യാത്ത ഒരു പാവം മനുഷ്യൻ ആണല്ലോ എന്ന് കരുതി പാഞ്ചാലി കുളിമുറിയുടെ കതകു തുറന്നു ഒരു കസേര ഇട്ടു കൊടുത്തു അവിടെ ഇരുത്തി ....

🛀🛁കുളി എല്ലാം കഴിഞ്ഞു പാഞ്ചാലി ചോദിച്ചു" ഇന്നെന്താ വിശേഷിച്ചു 🍮ലഡ്ഡു ഒക്കെ ആയിട്ട് ?"



ധൃതരാഷ്ട്രർ " ഇന്നലെ👀 കണ്ണിന്റെ സർജറി കഴിഞ്ഞു . കാഴ്ച തിരിച്ചു കിട്ടി ...

അതിന്റെ ചെലവ് ചെയ്യാൻ വന്നതാണ്‌ "😜😜😜😜😀😀😃😃😄😄😄



ഗുണപാഠം: ഇന്നലെ കണ്ട ആളായിരിക്കില്ല ഇന്ന്.

നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?

ധീരജ്‌: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം.

നീരജ്: റണ്ണൗട്ടോ?

ധീരജ്‌: അതെ. കങ്കണ റണൗട്ട്.

#എഴുത്തുചളി
#ഹ_ഹ_ഹ
#ഹു_ഹു_ഹു
#നടേശകൊല്ലണ്ട


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved