Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



അച്ചടക്കമുള്ള ഒരു തലമുറ
സ്കൂളിലെ അസ്സംബ്ലി കൂടിയതെന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു...

ബിവറേജിലെ ക്യൂ കാണുമ്പോൾ ഇന്ന് ഞാനത്‌ മനസ്സിലാക്കുന്നു, അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായിരുന്നു എന്ന്...

😂😂😜😝🤣🙊🙊🤣🤣🤣

ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്‍
ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂ‍ര്‍ ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,,
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,,

മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് :
"എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ രശ്മിയുടെ ഒപ്പം പഠി ച്ചതാ ,,
അവള്‍ക്ക് സുഖാണാ ???"

പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,
പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??"

ഞാനാകെ പതറിപ്പോയി,
പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,
"അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,,

എനിക്കും ആകെ വെഷമോയി ,,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,

അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,

ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . .

അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,,

വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........
പാവം. . .ല്ലേ,,,??

പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜

ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ കോൺടാക്ട് ലിസ്റ്റ്
ഒരു വീട്ടിൽ എല്ലാവർക്കും ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ അവരുടെ കോൺടാക്ട് ലിസ്റ്റ് കണ്ടാൽ പേടിയാകും..
😨😨😨😨

"Mummy new"

"Papa 2"

"Wife old"

"Wife 2"

"Mother in Law Jio"

"Husband India"

"Husband Dubai"

"Husband Europe"

അതിലേറ്റവും അടിപൊളി ഇതാണ്:
" Husband temporary "

മാടംപള്ളിയിലെ ഓറഞ്ചും ആപ്പിളും
മാടംപള്ളിയിലെ ഡൈനിങ്ങ്‌ ടേബിളിൽ ഒരു ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നു.... പെട്ടെന്ന്‌ ഓറഞ്ച് പൊരിഞ്ഞ ചിരിയും ഡാൻസും.. ആപ്പിൾ സങ്കടത്തോടെ ഇരിക്കുന്നു..
എന്താ കാരണം ??
.
.
.
.
.
.
.
.
.
അല്ലിക്ക് ആഭരണം എടുക്കാൻ പോകുവാണെന്നു ഗംഗ നകുലനോട് പറയുന്നത് ആപ്പിളും ഓറഞ്ചും കേട്ടു.. ആപ്പിളിന് അല്ലി ഇല്ലല്ലോ..

🏃🏃🏃🏃

കാലം മാറിയപ്പോള്‍
10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦
കിട്ടില്ല ..എന്നാൽ അതേ 10 രൂപക്ക് ഇപ്പോൾ കിട്ടു൦
നുറ് ചെറു നാരങ്ങയുടെ ശക്തി പുതിയ vim ൽ....
എങ്കിൽ പിന്നെ വീട്ടില് വരണോ൪ക്ക് vim കലക്കീ
നാരങ്ങാ വെള്ളമായി കൊടുക്കാ൯ പാടില്ലേ?


മൊബൈൽ ഫോൺ വന്നതോടെ വാച്ചിന്റെ കഥ കഴിഞ്ഞു.
ടോർച്ചിന്റെ കഥ കഴിഞ്ഞു.
ക്യാമറയുടെ കഥ കഴിഞ്ഞു.
റേഡിയോയുടെ കഥ കഴിഞ്ഞു.
എഴുത്തുകളുടെ കഥ കഴിഞ്ഞു.
ഈ മൊബൈൽ നിങ്ങളുടെ ഭാര്യയുടെ കയ്യിൽ കിട്ടിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു..:::
😃😃😃😃

ഇപ്പോഴത്തെ പിളളാർക്ക് കഷ്ടപ്പാട് എന്ന വാക്കിൻെറ
വില അറിയില്ല...
പണ്ട് ഞങ്ങളൊക്കെ ഫോണില് മെസ്സേജ് അയക്കുമ്പോ
'S' എന്ന അക്ഷരം കിട്ടാൻ '7' എന്ന കീ നാല് പ്രാവിശ്യം
അമർത്തണമായിരുന്നു.
അതൊക്കെ ആയിരുന്നു യഥാർത്ഥ കഷ്ടപ്പാട്...
😛😫😧

പണ്ടൊക്കെ ഒരു വീട്ടില്‍ ചെന്നാല്‍ ഇരി ചായയെടുക്കട്ടെ എന്നായിരുന്നു ഇപ്പോള്‍ ചേര്‍ന്നിരി സെൽഫിയെടുക്കട്ടെ എന്നാണ്
😊😋😋

അന്ന് , എഴുന്നേറ്റ് നില്‍ക്കുകയും മുണ്ട് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത്

ഇന്ന് , ഇയർഫോൺ ഊരിയും , മൊബൈല്‍ ഡിസ്പ്ലേ ഓഫാക്കിയും ആണ് മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്.

*(ബഹുമാനം* *ഉള്ള* *New* *Generation).*

നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?

ധീരജ്‌: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം.

നീരജ്: റണ്ണൗട്ടോ?

ധീരജ്‌: അതെ. കങ്കണ റണൗട്ട്.

#എഴുത്തുചളി
#ഹ_ഹ_ഹ
#ഹു_ഹു_ഹു
#നടേശകൊല്ലണ്ട

എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.




.


.


En'field'

😂😂🤣😆😀🤣

ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** *********
01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി.

02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക്‌ ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു.

03. ഗേള്‍ ഫ്രണ്ട്സ് ,ബോയ്‌ ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു.

04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു.

05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക്‌ പേജില്‍ നടക്കുന്നു.

06. യുവാക്കള്‍ റോഡ്‌ വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു.

07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു.

08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.

അമ്മയെയും ,അച്ഛനെയും തല്ലികൊന്നവന്‍
സ്വന്തം  അമ്മയെയും ,അച്ഛനെയും തല്ലികൊന്ന കുറ്റത്തിന് ഒരുത്തനെ തൂക്കികൊല്ലാന് വിധിച്ചു ......
കോടതി : പ്രതിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?
പ്രതി : അനാഥനാണ് ... ദയവുണ്ടാകണം, സാർ😌
പകച്ച് പോയി ജഡ്ജി😐😅


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved