Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം... .
Kondotty മൂർക്കനാട് യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി.

നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു:

ഒരു അദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
.
.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
.
.
.
.
.
.
.
.
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"
😜

പാഞ്ചാലി കുളിക്കുമ്പോൾ ലഡ്ഡുവുമായി ചെന്ന ധൃതരാഷ്ട്രർ
👨 ധൃതരാഷ്ട്രർ 👩പാഞ്ചാലിയെ കാണാൻ കുറച്ചു ലഡ്ഡു വും ആയി ചെന്നു.

ആ സമയം പാഞ്ചാലി🚿🛀🛁കുളിക്കുകയായിരുന്നു .. കണ്ണ് കാണാൻ വയ്യാത്ത ഒരു പാവം മനുഷ്യൻ ആണല്ലോ എന്ന് കരുതി പാഞ്ചാലി കുളിമുറിയുടെ കതകു തുറന്നു ഒരു കസേര ഇട്ടു കൊടുത്തു അവിടെ ഇരുത്തി ....

🛀🛁കുളി എല്ലാം കഴിഞ്ഞു പാഞ്ചാലി ചോദിച്ചു" ഇന്നെന്താ വിശേഷിച്ചു 🍮ലഡ്ഡു ഒക്കെ ആയിട്ട് ?"



ധൃതരാഷ്ട്രർ " ഇന്നലെ👀 കണ്ണിന്റെ സർജറി കഴിഞ്ഞു . കാഴ്ച തിരിച്ചു കിട്ടി ...

അതിന്റെ ചെലവ് ചെയ്യാൻ വന്നതാണ്‌ "😜😜😜😜😀😀😃😃😄😄😄



ഗുണപാഠം: ഇന്നലെ കണ്ട ആളായിരിക്കില്ല ഇന്ന്.

എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
.
.
.
.
.
.
എന്തു കൊണ്ട് 'W' നെ double 'u' എന്നു പറയുന്നു?
ശരിക്കും double 'v' എന്നല്ലേ പറയേണ്ടത്?
— feeling confused.

ഒരു കാര്യം ചോദിക്കട്ടെ?
ഒരു കാര്യം ചോദിക്കട്ടെ?

ഈ Mercedes , volvo, Masterchef, Facebook, Whatsapp, Viber, Skype, imo, Microsoft, Apple, TV, radio, computer, aeroplane, train, electricity, ......എല്ലാം കണ്ടുപിടിച്ചത് ആണുങ്ങളാണ് ....!!

.
.
അപ്പൊ പിന്നെ ഈ 91, 92, 93, 94, 95, 96, 97, 98, 99% marks വാങ്ങിക്കുന്ന പെൺകുട്ടികൾ എന്ത് ഒലക്കേടെ മൂടാ ചെയ്യുന്നെ.. ????
സത്യമായിട്ടും അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാ 😂😂😂😂

ഇനി തേപ്പ് പണിയെങ്ങാനും ആണോ ഇവളുമാര് കണ്ടു പിടിച്ചത്!!!

ഗംഗ Pond ആണോ, River ആണോ?
ടീച്ചർ - ഗംഗ Pond ആണോ, River ആണോ?
കുട്ടി - Pond ആണ്
ടീച്ചർ - മണ്ടാ , ഗംഗ River ആണ്
കുട്ടി - അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് !

😂😂😜😝🤣🙊🙊🤣🤣🤣

ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു

" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.

മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''

അപ്പോൾ കുഴിയിൽ  നിന്ന് കനത്ത ശബ്ദം വന്നു...........

" *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ
പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ 🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂

അര മണിക്കൂർ എടുത്തു ഞാനാരാണെന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

😂😂😜😝🤣🙊🙊🤣🤣🤣

പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ
പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ എന്നു ചോദിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു

അവനിപ്പോ എവിടെയാണാവോ...😢😢
ഡോക്ടർ ആയിക്കാണും....😜😜

ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.

കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി "

" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി "

.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...

തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു ,

അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. "

ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !!  ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ
ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന്
സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്,
പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ്

ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved