|
|
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
മനസ്സിനു വിഷമം തോന്നുംമ്പോൾ..
മനസ്സിനു വിഷമം തോന്നുംമ്പോൾ..
നിങ്ങളുടെ കല്യാണ കാസറ്റ് പുറകോട്ട് ഓടിച്ച് കാണുക.. ഭാര്യ ചിരിച്ചുകൊണ്ട് നിങ്ങളുടെ കഴുത്തിൽ നിന്നും മാല ഊരി എടുത്ത് തിരികെ വീട്ടിലേക്ക് പോകുന്നതു കാണാം..നിങ്ങൾ കാറിൽ കയറി വീട്ടിലേക്കും പോരുന്നു. എന്തു സുഖം..🤓🤓
ഉണ്ണി: "അമ്മെ ഊണായോ?"
ഉണ്ണി: "അമ്മെ ഊണായോ?"
അമ്മ: "ഇല്ല്യ.. ഊണ് കാലാവണേയുള്ളു.." ഉണ്ണി: എന്തിന്റെ കാലാ.. ചിക്കനോ അതോ മട്ടണോ? 😂😂😜😝🤣🙊🙊🤣🤣🤣 തല്ലണ്ട ഞാന്‍ നന്നാവുല്ല
സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ സൗന്ദര്യം കൂടുതല്‍ എന്ന് വിശ്വസിച്ച ഒരു കാലഘട്ടം
*സ്ത്രീകള്‍ക്കാണ്* *പുരുഷന്മാരേക്കാള്‍ സൗന്ദര്യം*
*കൂടുതല്‍ എന്ന് വിശ്വസിച്ച ഒരു കാലഘട്ടം* *ഉണ്ടായിരുന്നു....* *പിന്നീടാണ് കണ്ണാടി കണ്ട് പിടിച്ചതും* *പുരുഷന്മാരാണ്* *സ്ത്രീകളേക്കാള്‍* *സൗന്ദര്യമുള്ളവര്‍ എന്ന്* *എല്ലാവരും* *അംഗീകരിച്ചതും....* *അന്ന് തൊട്ട് സ്ത്രീകള്‍ MAKEUP കളിലൂടെ* *പുരുഷന്മാരെ തോല്പിക്കാന്‍ വേണ്ടിയുള്ള* *ഓട്ടത്തിലാണ്...* *ഒരിക്കലും അവസാനിക്കാത്ത ഓട്ടം ..* *സഫരോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതി ഹേ ..* 😊😊😊😊😊 *ഒരു പുരുഷന്‍ ഒരു സ്ത്രീയേക്കാള്‍ എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക് വെക്കുന്ന ഓപ്ഷന്‍....* *ഏതു പെണ്കുട്ടി അടുത്തു വന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ഒരു പുരുഷനും ദേഷ്യപ്പെടില്ല. .എനിക്കൊരുപാട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക മാത്രേ ചെയ്യൂ ഒരു പുരുഷന്..* *എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ... ഈശ്വരോ...ഹിമാലയം പൊട്ടി വീണത് പോലെയാ പെണ്ണിന്..പിന്നെ ചെരുപ്പൂരി അടിക്കലായി..ഒന്നിനും കൊള്ളാത്ത ആങ്ങളയെ വിളിച്ചോണ്ട് വരലായി..സഹോദരിയായി കണ്ടൂടെ , ..മോളായി കണ്ടൂടെ..എന്നൊക്കെ ഡയലോഗും വരും.* *പറച്ചില് കേട്ടാ* *ഇന്ത്യക്കാരൊക്കെ* *പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ എന്ന് തോന്നിപ്പോവും...* *ഇനി ബസില് എങ്ങാനും കേറിയാലോ..സ്ത്രീകളുടെ സീറ്റില് ഒരു പുരുഷന് ഇരിക്കുന്നത് കണ്ടാല് കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല..അപ്പൊ സടകുടഞ്ഞെഴുന്നേല്‍ക്കും സ്ത്രീത്വം..* *അതേസമയം പുരുഷന്റെ സീറ്റില് ഒരു പെണ്ണ് ഇരുന്നാലോ അവന് സ്റ്റോപ്പില് ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും..* *അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി..* *ഇനി അവന്റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ..ഒരു പരാതിയും പറയില്ല..വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന് സ്ഥലമുണ്ടാക്കിക്കൊടുക്കും..* *ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല് ഏതേലും ഭര്ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ...ഇല്ല.. എന്നാ ആ അടി ഭാര്യക്കാണ് കിട്ടുന്നത് എങ്കിലോ..ശോ..വീട്ടില് എല്ലാരും അറിയും ..അയല്‍വാസികള് അറിയും..നാട്ടാരും അറിയും.. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല .* *ഒരു പുരുഷന് വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്കുട്ടി ലിഫ്റ്റ് ചോദിച്ചാലോ ..എന്തൊരു വിനയമാ..അവള്‍ക്ക് അന്റാര്‍ട്ടിക്കയില് പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും..* *പാവം പാവം പുരുഷന്മാര് ..* *ന്നാലും പറയും ദുഷ്ട്ടന്മാരാ ഈ ആണുങ്ങള് എന്ന് ;..* *ഹോ..എന്തൊരു ലോകം ഇത്..* *ഇത് വായിച്ചിട്ട് ന്തേലുമൊക്കെ പറയാനുണ്ടോ ?..* *പറയാന്‍ ഒന്നും കാണില്ല.....* *നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് സമര്‍പ്പിക്കുന്നു...*☺☺☺☺☺☺☺☺☺☺
അച്ഛാ 1 +1 എത്രയാ ?
മകന്‍ : അച്ഛാ 1 +1 എത്രയാ ?
സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളർന്നല്ലോ ..പൊ പൊ പോയി കാൽക്കുലേറ്റർ എടുത്തോണ്ട് വാ, 😂😂😜😝🤣🙊🙊🤣🤣🤣
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
വിശ്വാസികളും വികാരിയും വലഞ്ഞു. ഒടുക്കം വികാരി ഒരു സൂത്രം പ്രയോഗിച്ചു. കുരങ്ങന്മാരെ മാമോദീസ മുക്കി വിട്ടു. പണിപറ്റി..അതില്‍പിന്നെ അവ പള്ളീല്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രം. ക്രിസ്മസിനും ഈസ്റ്ററിനും...
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു... അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു...... അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു.... പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്.... . . . . . ' . നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.." പകച്ചുപോയി 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യത്തെ കുമ്പസാരം
നീണ്ട നാല്പ്പതു വര്ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന് വിരമിക്കുകയാണ്. വിരമിക്കല് ചടങ്ങ് ഉത്ഘാടനം ചെയ്യാന് സ്ഥലത്തെ എം.പി വരാമെന്നേറ്റു. പക്ഷെ സമയത്തിന് വരുക എന്നത് പല രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത് കൊണ്ട് എം.പി വരുന്നത് വരെ സദസിനോട് അല്പ്പം സംസാരിക്കാമെന്ന് വികാരിയച്ചന് തീരുമാനിച്ചു. വികാരിയച്ചന് തന്റെ പഴയ ഓര്മ്മകള് അയവിറക്കി.💭💭 അന്ന് ഞാന് ഈ പള്ളിയുടെ ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത് ഇന്നും ഓര്ക്കുന്നു.💬💬 ഇത്രയും ഭീകരമായ ഒരു സ്ഥലത്താണോ ഞാന് വന്നിരുക്കുന്നത് എന്ന് വരെ ഞാന് സംശയിച്ചു.😳😰 ആദ്യ കുമ്പസാരക്കാരന് എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ കാര്യങ്ങളായിരുന്നു. കുമ്പസാര രഹസ്യം പരസ്യപെടുത്താന്‍ പാടില്ല, എന്നാലും അയാള് പറഞ്ഞ കാര്യങ്ങള് ഞാന് ഒരിക്കലും മറക്കില്ല. അയാള് ഒരു മോഷ്ട്ടാവ് ആണെന്നും ഒരിക്കല് ഒരു കട കുത്തി തുറന്നു മോഷ്ട്ടിച്ചു വരുമ്പോള് പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ പോലീസ്കാരനെ അയാള് കൊലപ്പെടുത്തിയെ ന്നും, പിന്നീട് കളവു നിര്ത്തി ഒരു സ്ഥാപനത്തില് ജോലിക്ക് കയറിയപ്പോള് ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത് അവരെയും കൊണ്ട് സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന് ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു കാരിയെ പീഡിപ്പിച്ചുവെന ്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള് ചെയ്തെന്നും അയാള് പറഞ്ഞത് ഓര്ക്കുന്നു. 👥👤👥👤👥👤👥 പക്ഷെ, പിന്നീട് ഈ നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള് അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര് എന്ന് മനസിലായി. വികാരിയച്ചന് തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി. ഉത്ഘാടനത്തിനു ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു. സ്നേഹം നിറഞ്ഞ നാട്ടുകാരെ സഹോദരി സഹോദരന്മാരെ , വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില് ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക് ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന് ഇന്നും അഭിമാനത്തോടെ ഓര്ക്കുകയാണ് അച്ഛന് ഈ പള്ളിയില് ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കേട്ടത് മറ്റാരുടെതുമായിരിന്നില്ല അത് "എന്റേതായിരുന്നു".😎😎 ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള് എപ്പോഴും നേരെത്തെ വരണം
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു.. 😇😇😇😇😇😇😇 "അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ് വീട്ടുകാരു വലിച്ചു താഴെയിറക്കി...😬😬 ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക് ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു.. 😋😋😋😋 "എടാ.. അഹങ്കാരീ.. ഇങ്ങോട്ട് കേറു.. പനി പിടിക്കും.." സ്കൂളിൽ പോകുന്ന കാലത്ത് റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ .. "തട്ടി വീഴും.." എന്ന് പറഞ്ഞ് കയ്യിൽ മുറുകെ പിടിച്ചു.. 🙂🙃🙃 സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..' 😶😐😑😒🙄 വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു.. വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ.. 😍😍😍😍😍😍😍 "നോ.. അത് വേണ്ട..പ്രേമം..മാങ്ങാത്തൊലി... " അങ്ങനെ ആ സന്തോഷവും നിലച്ചു. 😟😐😑😒😞😟 കോളേജു കാലത്ത് രാത്രി കാലങ്ങളിൽ കടപ്പുറത്ത് കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി.. 🙃🙂😌 "ഇതിവിടെ പറ്റില്ല.." ഹാ! ആശ്വാസം! പഠിത്തം കഴിഞ്ഞ് ജോലിയിലേക്കുള്ളഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു.. അടുത്തത്.. "കാള കളിച്ചു നടക്കുന്നു.. അഹങ്കാരി.. കുട്ടിയാണെന്നാ വിചാരം? 😟😠😟😟 പണിക്ക് പോടാ.." പോയി..... പോയി തുലഞ്ഞു! കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ.. "പോത്ത് പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?" 😱😱😮😱☹ ചിരി നിറുത്തി... 🤐😷🤐😷😷 ജോലിയും ശമ്പളവുമായ കാലം.. "അച്ഛാ.. അമ്മേ.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. " "പറ്റില്ല. ഞങ്ങളു കണ്ട് ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല.." 😖😠☹ അതും തീരുമാനമായി! അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും 'നോ' പറഞ്ഞ് അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്.. "അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി" ഇത്തിരൂടി കാലം കഴിയുമ്പോ.. 🤑🤓😎🤑🤓😎 "മധുരം ഒരുപാട് കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും.." എല്ലാം കഴിഞ്ഞ് സമാധാനമായി ചത്ത് മലർന്ന് കെടക്കുമ്പോ.. "അയ്യോ..! ഇന്നലെ വരെ സന്തോഷമായിട്ട്‌ജീവിച്ചവാനാരുന്നേ.. കെടക്കുന്ന കെടപ്പ് കണ്ടില്ലേ.. കണ്ണു തുറന്ന് ഒന്ന് നോക്ക് മോനെ.. കൂട്ടുകാരു വന്നിരിക്കുന്നെടാ.. എണീറ്റ് അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ..." തൂക്കം കൂടിയ തേങ്ങാക്കൊലയല്ല.. മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം..... . "മാതാ ശിക്ഷതി കൗമാരേ... ഭാര്യാ ശിക്ഷതി യൗവനേ... പുത്രീ ശിക്ഷതി വാർദ്ധക്യേ.... നപുരുഷ സ്വാതന്ത്ര്യമര്‍ഹതി"... 🤑🤓🤑🤑😳😳🙄 കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും, യൌവ്വനത്തില്‍ ഭാര്യ കുനിച്ച് നിര്‍ത്തി ഇടിക്കും, വാര്‍ദ്ധക്യത്തില്‍ ഭാര്യയും മക്കളും ചേര്‍ന്നിടിക്കും, പ്ലിങ്ങാന്‍ പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!! 😮😨😱😯😦😧 മനുസ്മൃതിയിലുള്ളതാണ്....😲😲😲 ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാന്നേയുള്ളൂ... 😛😜😜 സത്യം...
തന്റെ ശരീരത്തിലെ joints എല്ലാം weld ചെയ്ത ശേഷം എന്തിരന്‍ പറഞ്ഞു
തന്റെ ശരീരത്തിലെ joints എല്ലാം weld ചെയ്ത ശേഷം എന്തിരന്‍ പറഞ്ഞു:
. . . . . . "എന്നെ യാരാലെയും "അഴിക്ക" മുടിയാത്...! 😂😂😜😝🤣🙊🙊🤣🤣🤣
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |