|
|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം ആക്കണം
മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔
രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കി മോളുടെ പ്രശ്നം എന്താ ?? അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ,പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ.. അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ. അത് കൊണ്ട് എന്താ ?? അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും , ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ പേടി !!!!!!!😰😳 അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു........... ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം ആക്കണം😜😜😜😜
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.
രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്? ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ. രാമൻ: എന്തിനാണ് നീ അത്രയും റിസ്‌ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ. #ഹ_ഹ_ഹ #നടേശകൊല്ലണ്ട
ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ പുറകെ വായിനോക്കി നടന്നവൻ എന്നെ കെട്ടുന്നതിന് അവർക്ക് കുഴപ്പമില്ല
തള്ള്......
തള്ള്......
പാതിരാത്രി 3 മണി മഴയും പെയ്യുന്നു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക് ആരോ തട്ടുന്നു. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്. "സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം" ആ കുടിയൻ പറഞ്ഞു. "എന്നെക്കൊണ്ട് പറ്റൂല... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു . ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " "ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു" "എന്നിട്ട് നിങ്ങൾ സഹായിച്ചോ. .." പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ...മഴയുംപെയ്യുന്നു ... ആരെങ്കിലും പോകുമോ." "മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. " എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു . മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ... "നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?" ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ ." "അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ... സഹായിക്കാം " "അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും" "ശരി നിങ്ങളെവിടെയാണ് ?, എനിക്ക് കാണാൻ പറ്റുന്നില്ല" "ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്. ഒന്ന് തള്ളിവിട് ആടെട്ടേ......" 😅😄😄😅
ചെറുപ്പത്തിൽ അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ
ചെറുപ്പത്തിൽ അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ
എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു...😢😢😣 ... .. ...... ... .... ... ... എന്തായിരുന്നു അമ്മ പറഞ്ഞത് എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചത്??��😮😮😟😟 അതല്ലേ 😬 ഞാൻ പറഞ്ഞത് കേട്ടില്ലാന്ന്..പിന്നെ എങ്ങനാ... ഞാൻ🙍 അറിയും????????😠😠 🙏🏻🙏🏻🙏🏻
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട്
അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ.. ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
രാവിലെ കാണുന്ന സ്വപ്നം സത്യമാവും
ചങ്ക് : ടാ, രാവിലെ കാണുന്ന സ്വപ്നം സത്യമാവും ന്ന് പറയുന്നത് സത്യമാണടാ.. ഞാൻ കണ്ട സ്വപ്നം ഫലിച്ചു..
ഞാൻ : അൻഹ അടിപൊളി .. എന്ത് സ്വപ്നമാണ് നീ കണ്ടത്.. ചങ്ക് : രാവിലെ ഞാനൊരു സ്വപ്നം കാണുന്നതായിട്ടാ ഞാൻ സ്വപ്നം കണ്ടത്.. 🏃🏃🏃🏃🏃🏃🏃 #ഹഹഹഹിഹിഹി #എഴുത്തുചളി #നോളൻ #Christopher #Nolan 😂😂😂
ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി - ചളി കഥ
ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി:
" ഏക് ചായ് ബനാവൊ ..!! " ബംഗാളി പയ്യന്‍: "ഇല്ല ബൻ ഒന്നും ഇപ്പൊ ആവില്ല.. പരിപ്പുവട എടുക്കട്ടെ ഭായീ? "" 😂😂😜😝🤣🙊🙊🤣🤣🤣
വടം വലിക്ക് റഫറിയായി നിന്ന ശശി
വടം വലിക്ക് റഫറിയായി നിന്ന ശശി
“Take the rope, but, no smoking now” അന്തം വിട്ടു നിന്ന കളിക്കാരോട് ശശി .. കയറെടുത്തു പിടിക്കാൻ പക്ഷെ ഇപ്പോൾ വലിക്കരുത് 😆😆😆😜
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |