|
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣 ![]()
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜 ![]()
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...
ജഡ്ജ് : നാം ക്യാ ഹേ ?? ആർച്ച : ആർച്ച ഹേ ജഡ്ജ് : ok.. തുമ്പോലാർച്ച.. ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡 #എഴുത്തുചളി 😂😂😂
2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ
🍻2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ💪......... പക്ഷെ.. കുപ്പിയിലേക്ക് നോക്കുബോൾ .ബ്രാണ്ടി കബനിയിലെ പണിക്കാർ 😢, അവരുടെ കുടുംബം,,, 😞അവരുടെ മക്കൾ,,,,,,,😰 കുപ്പി നിർമാണ തൊഴിലാളികൾ ,, 😢കുപ്പി പെറുക്കി ജീവിക്കുന്നവർ,, അച്ചാർ കബനിയിലെ സഹോദരിമാർ,, 😢😞ബീവറേജ് കോർപ്പറേഷനിലെ ജീവനക്കാർ അവരുടെ കുടുംബം അവരുടെ മക്കൾ,,,,,,,, 😢""ഇവരെയെല്ലാം കണ്ണീർ കുടിപ്പിച്ചിട്ട നമ്മക്ക് എന്തുനേടാൻ""""🙏
![]()
സ്പെല്ലിംഗ്
ശശി മരിച്ചു.....
അതെ നാമെല്ലാം ശശിയാക്കിയ ആ ശശി..... മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി. ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." ശശി : പ്രഭോ... ഏതാണാ വാക്ക് ? ചിത്രഗുപ്തൻ : ലവ് ശശി : L O V E ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ. ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു.. ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു ! ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു. ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? ! ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്. സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും. ലീല : ഏതാണാ വാക്ക് ? ശശി : ചെക്കോസ്ലോവാക്യ 😂😂😜😝🤣🙊🙊🤣🤣🤣
കുക്കിഗ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് യ്യുടൂബിൽ
കുക്കിഗ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് യ്യുടൂബിൽ....
സെർച്ച് ചെയ്യാൻ പറഞ്ഞു.... അറിയാവുന്ന ഇംഗ്ലീഷിൽ "മലയാളം ഹോട്ട് മസാല" എന്ന് അടിച്ച് കൊടുത്തു...... പിന്നെ സംഭവിച്ചതെല്ലാം യാദർശിച്ചികമായിരുന്നു.... ഇന്നും അലഞ്ഞ് കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം "സിന്ദഗി നാ മിലേഗ ദുബാര"
സയന്‍സ് എക്സാമിന് 0 മാര്‍ക്ക്
സയന്‍സ് എക്സാമിന് 0 മാര്‍ക്ക് കിട്ടിയ ടിന്റുമോനോട്
അച്ഛന്‍ : എന്ത് പറ്റിയതാടാ ? ടിന്റു : അച്ഛാ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു.. !!! ![]()
കാട്ടിൽ കിട്ടും. നാട്ടിൽ കിട്ടില്ല. എന്ത്?
കാട്ടിൽ കിട്ടും....... 😃😃
മല മുകളിലും കിട്ടും..... 😃😃 മഞ്ഞു മലയിലും കിട്ടും..... 😊😊 നാട്ടിൽ കിട്ടില്ല..... 😊😊 എന്ത് :::::::::::::: . . . . . . . . . . . . . . . . . . . . . . . . . . . . . . AIRTEL 4G😃😃 😂😂😜😝🤣🙊🙊🤣🤣🤣
ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
# ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞമ്മളവതരിപ്പിക്കുന്ന ചക്ക സോങ്.... #ചാം ചക്ക ചു ച്ചക്ക ചുമരിച്ചക്ക ജാം.. #ചാം ചക്ക ച്ചുംച്ചക്ക ചുമരിച്ചക്ക ജാം.. ?കാമോണ് എവരിബഡി,,,,,, 😂😂😜😝🤣🙊🙊🤣🤣🤣
ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ
കുഞ്ഞാവയേയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന വീട്ടമ്മ :
"ഡോക്ടര്‍ ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ...." അപ്പോള്‍ ചളിയത്തിയായ ഡോക്ടര്‍ : ""കുറച്ച് കുടിക്കാന്‍, അവനെന്താ Suzuki 125 CC ആണോ ?? 😂😂😜😝🤣🙊🙊🤣🤣🤣
ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്‍
ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂര്‍ ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,, എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,, മനസില്ലാ മനസോടെ ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് : "എന്ന ഓര്‍മയുണ്ടോ ?? ഞാന്‍ രശ്മിയുടെ ഒപ്പം പഠി ച്ചതാ ,, അവള്‍ക്ക് സുഖാണാ ???" പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,, പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??" ഞാനാകെ പതറിപ്പോയി, പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,, "അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,, നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,, എനിക്കും ആകെ വെഷമോയി ,, കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,, അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . . തുള്ളി മദ്യത്തിന് ഉപകാരമി ല്ല,, ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . . അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,, വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........ പാവം. . .ല്ലേ,,,??
ഇതു വായിച്ചതിനു ശേഷം മാത്രം താഴെയുള്ളതു വായിക്കുക
ഇതു വായിച്ചതിനുശേഷം മാത്രം താഴെയുള്ളതു വായിക്കുക:-
തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ _😜 . . . _😜 മടി കാരണം മുകളിലെഴുതിയത് മുഴുവനും വായിച്ചില്ല അല്ലേ. അതില്‍ ഒരു തവണ മാങ്ങ എന്നെഴുതിയത് കണ്ടില്ല അല്ലേ? കഷ്ടം... . . . . . . -😎 -😎 -😎 -😎 -😎 -😎 ഇപ്പൊ അത് മുഴുവനും പോയി വായിച്ചു കാണും അല്ലേ.... 🐒🙊 മാങ്ങ എന്നെഴുതീന്ന് ഞാൻ ചുമ്മാ പറഞ്ഞതാ... മടി മാറ്റാന്‍!! -😳 -😳 വിടില്ല ഞാന്‍... ഇനീം വരും... .....😝😝😝,,🙏🏻🙏🏻 😂😂😜😝🤣🙊🙊🤣🤣🤣 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |