Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.

രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്?

ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ.

രാമൻ: എന്തിനാണ് നീ അത്രയും റിസ്‌ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ.

#ഹ_ഹ_ഹ
#നടേശകൊല്ലണ്ട

ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧

ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩







അതോടെ കരണ്ടും പോയി ,..🌚





അവള്‍ ഒരു മെഴുകുതിരി കത്തിച്ചു...





അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു ..





അത് കണ്ടിട്ട് അവള്‍ ചോദിച്ചു ..





" ഫേനിന്‍റെ സ്വിച്ച് ഇടട്ടെ "...

എനിക്കാകെ ദേഷ്യം വന്നു ...





എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല്‍ ഈ മെഴുകുതിരി കെട്ടുപോവില്ലേ

പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ...............
😁😁

വേദന പോയി
"എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"...

" ഇക്കാന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ്‌ പെട്ടന്ന് പറയൂ... "

" ആ ഇപ്പോൾ വിളിക്കണ്ട, അല്പം കുറവുണ്ട്... "...
😜😂

മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ
+1 ന് പഠിക്കുമ്പോൾ...അവൾക്ക് എന്നെ ഇഷ്ട്മല്ലെന്നറിഞ്ഞു ഞാൻ നാടുവിട്ടു പോകാൻ തീരുമാനിച്ചതാ ...
രാത്രി ബാഗും എടുത്തു ഇറങ്ങുമ്പോൾ .. മുറ്റത്തെ ഞാലിപ്പൂവൻ വാഴയുടെ ഇല അനങ്ങുന്നത് കണ്ടു പേടിച്ചത്കൊണ്ട് ഞാൻ തിരിച്ചു കേറി .. ഇല്ലേൽ മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ ഭയന്ന് വിറക്കുമായിരുന്നു.

ശശി തന്റെ മരണക്കിടക്കയിൽ
ശശി തന്റെ മരണക്കിടക്കയിൽ..

അടുത്ത്‌ ഭാര്യയും മക്കളും നഴ്സും.

ശശി മൂത്തമകനോട്‌ : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു.

മകളോട്‌ : നിനക്ക്‌ പട്ടത്തുള്ള 8 വീടുകൾ

ഇളയ മകനോട്‌ : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക്‌ നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം!

ഭാര്യയോട്‌ : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു

ഇതുകേട്ട്‌ ഇമ്പ്രഷനടിച്ച നഴ്സ്‌ ഭാര്യയോട്‌ : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!!

ഭാര്യ : ഹും!! ഏത്‌ സ്വത്ത്‌!!

ഏത്‌ പണക്കാരൻ !!

അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു

ചാവുന്നേനു മുൻപ്‌ രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്.....

😂😂😜😝🤣🙊🙊🤣🤣🤣

ദേഹത്ത് കാക്ക തൂറിയാലും അനങ്ങാത്തവർ
പുഞ്ചവയലിൽ കുത്തി നിർത്തിയ കോലം പോലെ ചിലർ ഉണ്ട് ഗ്രൂപ്പിൽ😜😜
ദേഹത്ത് കാക്ക തൂറിയാലും അനങ്ങാത്തവർ😀

എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍

അളിയാ ...
എടാ ഞാന്‍ ഫിറ്റ്‌ അല്ല കേട്ടോ
ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ
ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട.
നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും
എനിക്ക് ഇപ്പൊ അവളെ വിളിക്കണം
ഇനി എന്നാടാ നമ്മള്‍ ഇത് പോലൊന്ന് കൂടുന്നെ ?
സൂപ്പര്‍ ഹിറ്റ്‌  : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....

ടിന്‍റുമോന്‍റെ ആട് തിയറി
ടിന്‍റുമോന്‍റെ ആട് തിയറി
:

തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,

"പൊന്നോല തുമ്പീ... പൂവാലി തൂമ്പീ... ആട്.. ആട് നീ ആടാട് !

പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...

ജഡ്ജ് : നാം ക്യാ ഹേ ??

ആർച്ച : ആർച്ച ഹേ

ജഡ്ജ് : ok.. തുമ്പോലാർച്ച..

ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ

ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡

#എഴുത്തുചളി 😂😂😂


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved