|
|
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി
In English: I'm sorry, can't hear you properly, could you please repeat what's the matter.... മലയാളത്തിൽ: ങേ? 😎
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഇന്ന് രാത്രി എന്റെ വീട്ടില്‍ തക്കാളി കറിയാണ്
ഉയരം കൂടുംതോറും ചായക്ക് രുചി കൂടുമെന്ന് മോഹൻലാലിന് പറഞ്ഞു കൊടുത്തത് ആരാണ്?
ഉയരം കൂടുംതോറും ചായക്ക് രുചി കൂടുമെന്ന് മോഹൻലാലിന് പറഞ്ഞു കൊടുത്തത് ആരാണ്?
. . . . . . . . . . . . . . . മമ്മുtea 😂😂🤣🤣😁😁
രാത്രി 2 മണിക്ക് ഭാര്യ
രാത്രി 2 മണിക്ക് ഭാര്യ പെട്ടന്ന് ചാടി എഴുനേറ്റ് ഭർത്താവിനോട്: ചെമ്മീൻ സിനിമയിലെ നായിക ആരാ?
ഭർത്താവ് : ഷീലാമ്മ.. ഭാര്യ: വെറുതെയല്ല ഭാര്യ എന്നാ സിനിമയിൽ ഗോപികയുടെ പേര് എന്താ ? ഭർത്താവ് : ബിന്ദു ഭാര്യ : നിങ്ങടെ ആദ്യത്തെ loverinte wedding ഏതു ദിവസം ഭർത്താവ്: ജൂലൈ 28 ഭാര്യ : നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സംഗീത എന്നാണ് അവിടെ താമസിക്കാൻ വന്നത് ? ഭർത്താവ് : 2013 മെയ് 24ലാം തിയതി അല്ല ഈ പാതിരാത്രി ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇതെല്ലം എന്നതിനാ ചോദിക്കുന്നെ നീ ?.. ഭാര്യ: ഒന്നുമില്ല!!!! ഇന്നലെ എന്റെ ബർത്ത് ഡേയ് ആയിരുന്നു....... ഭർത്താവ് : നിശ്ശബ്ദം.......... പണി പാളിയല്ലോ ദൈവമേ.... പ്ലിങ്. 😂😂😜😝🤣🙊🙊🤣🤣🤣
ശുഷ്കാന്തി
പൂച്ചമാന്തിക്കര എൽ. പി. സ്കൂളിലെ മലയാളം അദ്ധ്യാപകൻ മനോഹരൻ മാഷിന്റെ റിട്ടയർമെന്റ്...!!!
😊😊😊😊😊😊 ചടങ്ങിൽ ഹെഡ് മിസ്റ്റ്രസ് ശ്രീമതി സരോജിനി ടീച്ചർ നടത്തിയ പ്രസംഗം: 😍😍😍😍😍 " മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനുശേഷം ഇന്ന് നമ്മളെ വിട്ടുപിരിയുന്ന'' മനോഹരൻ സാർ നിസ്വാർത്ഥനും, നിഷ്ക്രിയനും, നിർലോഭനും ആയിരുന്നു എന്നുമാത്രമല്ല വലിയ ശുഷ്കാന്തിക്കാരനുമായിരുന്നു. മനോഹരൻസാറിന്റെ ശുഷ്കാന്തിയെകുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല..!!! ഏ. ഇ. ഒ. സർപ്രൈസ് ഇൻസ്പെക്ഷനു വന്ന ദിവസം അദ്ദേഹത്തിന് കുടിക്കാൻ കൊടുക്കാൻ കരിക്ക് ഇടാനായി മുണ്ടു മടക്കിക്കുത്തി സ്കൂൾ മുറ്റത്തെ തെങ്ങിൽ വലിഞ്ഞു കയറിയപ്പോഴാണ് ഞാൻ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ആദ്യമായി കണ്ടത്.!!! പിന്നീട് എത്രയോ സന്ദർഭങ്ങളിൽ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ഞാൻ കണ്ടിരിക്കുന്നു. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന ആമിനക്കുട്ടി കാലുതെന്നി സ്കൂൾമുറ്റത്തെ കിണറ്റിൽ വീണപ്പോൾ അവളെ രക്ഷിക്കാനായി ഉടുമുണ്ട് വലിച്ചെറിഞ്ഞ് കിണറ്റിലേക്ക് എടുത്തുചാടിയ അന്നും നമ്മൾ മനോഹരൻ സാറിന്റെ ശുഷ്കാന്തി കണ്ടതാണ്. എന്തിന് ഏറെപറയുന്നു, ഈ കഴിഞ്ഞ ആഗസ്റ്റ് 15-ന് പതാക ഉയർത്താൻ ശ്രമിക്കവെ കൊടിമരത്തിന്റെ മുകളിൽ അതിന്റെ ചരടു കുടുങ്ങിയപ്പോൾ അത് ശരിയാക്കാനായി കൊടിമരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയപ്പോളും നമ്മൾ അദ്ദേഹത്തിന്റെ ശുഷ്കാന്തി നേരിൽ കണ്ടവരാണ്. സാധാരണ സ്കൂൾ മാഷുമ്മാരിലൊന്നും ഇത്രയും വലിയ ശുഷ്കാന്തി കാണാത്തതാണ്..........ഇതിന്റെ പകുതിയെങ്കിലും ശുഷ്ക്കാന്തി എന്റെ വീട്ടിലുള്ളയാൾക്കുണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്..... 😶😶😶😶😶 നെഗറ്റീവ് ചിന്താഗതിക്കാരോട്... *ഇത് അതല്ല* 😜😜😜
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
സ്മാർട്ട് ഫോൺ രംഗത്ത് വൻ വിലക്കുറവ്
സ്മാർട്ട് ഫോൺ രംഗത്ത് വൻ വിലക്കുറവ്.....
Samsung Galaxy Note 3 - Rs.7330 Samsung Galaxy S4- Rs.6530 Samsung Galaxy Note 1 Rs.3200 Samsung Galaxy Mega 6.3- Rs.5890 Samsung Galaxy Note 2- Rs.2825 Samsung Galaxy S III - Rs.4673 Samsung Galaxy Mega 5.8 - Rs.2635 Samsung Galaxy S4 Mini - Rs.3130 Samsung Galaxy Grand Duos - Rs.4307 Samsung Galaxy Grand Quattro - Rs.3060 Blackberry Q10 - Rs.9990 Blackberry Z30 - Rs.9900 Blackberry Z10 - Rs.4745 Blackberry Bold 6900 - Rs4499 Apple iPhone 6 - Rs. 9999 Apple iPhone 5s - Rs.9500 Apple iPhone 5 - Rs.9500 Apple iPhone 5c - Rs.9990 Apple iPad 4 Wifi+4G - Rs.9900 Apple iPhone 4S - Rs.9200 Sony Xperia Z Ultra - Rs.9718 Sony Xperia Z1 - Rs. 9165 Sony Xperia Z - Rs.7542 Sony Xperia ZL - Rs.5112 Sony Xperia ZR - Rs.4970 Sony Xperia SP - Rs.4200 Nokia Lumia 1520 - Rs.5462 Nokia Lumia 1020 - Rs.9055 Nokia Lumia 920 - Rs.5427 Nokia Lumia 925 - Rs.7211 Nokia Lumia 820 - Rs.3260 Nokia Lumia 720 - Rs.2345 Nokia Lumia 625 - Rs.2758 HTC Butterfly S - Rs.9990 HTC One dual sim - Rs.8565 HTC Butterfly - Rs.3549 Micromax Canvas Doodle 2 A240 - Rs.1652 . . ലഭ്യമാകുന്ന ഷോപ്പിൻ്റെ വിവരം . . . . . . . . . . . . . . ロバはまだある 翻訳される 発見 ババジ時間. 😝😝😝😝😝
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
ധീരജ്: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം. നീരജ്: റണ്ണൗട്ടോ? ധീരജ്: അതെ. കങ്കണ റണൗട്ട്. #എഴുത്തുചളി #ഹ_ഹ_ഹ #ഹു_ഹു_ഹു #നടേശകൊല്ലണ്ട
ബോർ അടിക്കുന്നുണ്ടോ ?
ഭാര്യയോട് ഞാൻ : ബോർ അടിക്കുന്നുണ്ടോ ?
അവൾ : ഉണ്ട്.... വല്ലാതെ ബോർ അടിക്കുന്നു... കറങ്ങാൻ പോവാം നമുക്ക് ?? ഞാൻ : അതല്ല.. ശബ്ദം കേട്ടില്ലേ... അപ്പുറത്തെ വീട്ടിൽ ബോർവെൽ അടിക്കുന്നുണ്ടോ എന്നാ ഞാൻ ചോദിച്ചേ...ആ ഹു ഹു ഹു.... അവൾ : ആ...... പോയി നോക്ക്... ഞാൻ പോയി കാപ്പി എടുക്കട്ടെ.. ഞാൻ : എടുക്കെടുക്കു... ചൂടോടെ ഒരു കാപ്പി... കൊറിക്കാനും എന്തേലും എടുത്തോ.. അവൾ : ഓഹ്.. അല്ലേൽ വേണ്ട..ഇന്ന് കട അടച്ചിട്ടുണ്ടാവും.. നാളെ എടുക്കാം ഫോട്ടോകോപ്പി... ഊ ഹുഹു ഹുഹു ഹുഹു ഹുഹുഹു..... 😂😂😂
വേണ്ടാദീനം
*വേണ്ടാദീനം*
എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ...... അയ്യാൾ വിശദീകരിച്ചു .. ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി , പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു പിന്നെ വലതുകാൽ പൊക്കി പിന്നെ വലതുകാൽ താഴ്ത്തി മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു മെല്ലെ നിവർന്നു നേരെ നിന്നു അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന 😩 ...... ഡോക്ടർ അല്പം ദേഷ്യത്തോടെ 🙁 ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് .... ? ? ? ? അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |