|
|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
സർക്കാർ മദ്യം ഓൺലൈനാക്കുന്നു - Beverages to sold online
സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,
എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന് 😇 പകച്ചു കെട്ടിറങ്ങിപ്പോയി.... 😂😂😜😝🤣🙊🙊🤣🤣🤣
വീട്ടിലെ കോളിംഗ് ബെൽ കംപ്ലൈന്റ്
സോണി : നിന്നോട് വീട്ടിലെ കോളിംഗ് ബെൽ നന്നാക്കാൻ വരാൻ പറഞ്ഞിട്ട് വന്നില്ലെല്ലോ
മനു : ഞാൻ അവിടെ വന്നിട്ട് 10 തവണ ബെൽ അടിച്ചു ആരെയും കണ്ടില്ല തിരിച്ചു ഇങ്ങ് പോന്നു 😂😂😜😝🤣🙊🙊🤣🤣🤣
പരസ്യത്തിലെ ഫ്രിഡ്ജ്
പരസ്യത്തിലെ ഫ്രിഡ്ജ് കണ്ടാൽ എന്ത് രസാ!!
ഐസ് ക്രീം, ഫ്രൂട്ട്സ്, ചോക്ക് ലേറ്റ്, സെവൻ അപ്പ്, ഹോ!!!!😋😋😋😋 നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് നോക്കിയാലോ? ചോറ് വെള്ളത്തിലിട്ടതും തേങ്ങാമുറിയും ആട്ടിയ മാവും പുളിച്ച കറിയും ഹോ🙆🙆🙆🙆🙆🙆 മനസ്സ് മരവിച്ച് പോകും !!!😂😂😂😂😂😂
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു, "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ." അച്ചൻ പറഞ്ഞു, Good... ഇതാ 500 രൂപാ.. അച്ചൻ വീണ്ടും ചോദിച്ചു, അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു, "ഫുക്രി." അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷേ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാ പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു, കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക് കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു: . . . . . . *''ജോമോൻ്റെ സുവിശേഷങ്ങൾ...!!*" 😂😂😂😆😆😝😝😝
കാലന്റെ ടാർഗറ്റ്
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ് മുറിച്ചു കടക്കാനാകാതെ നില്ക്കുകയായിരുന്നു മത്തായി , അപ്പോഴാണു കാലൻ അടുത്തേക്ക് വന്നത് .. മത്തായി : നിങ്ങൾ ആരാണു ?? കാലൻ : ഞാന് കാലനാണ്, ജീവൻ എടുക്കാൻ അധികാരം ഉള്ളവൻ..!! മത്തായി : എനിക്ക് ഇനി എത്ര ആയുസ്സ് ബാക്കി ഉണ്ട് ?? കാലൻ : നിങ്ങൾക്ക് 99 വയസ്സ് വരെ ആയുസ്സ് ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല .. മത്തായി : അപ്പോ ഞാൻ ഈ റെഡ് ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ എനിക്ക് ഒന്നും സംഭവിക്കില്ല അല്ലേ .... കാലൻ : ഇല്ല താങ്കൾ ദൈര്യമായിട്ട് റോഡ് മുറിച്ചു കടന്നോളു (ഉടൻ തന്നെ മത്തായി റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ചു , അന്നേരം ഒരു പാണ്ടി ലോറി വന്നു മത്തായിയെ ഇടിച്ചു മത്തായി സ്പോട്ടിൽ വടി ആയി !!! മത്തായിയുടെ ആത്മാവ് കാലന്റെ അടുത്ത് എത്തി ) മത്തായി : എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ അല്ലെടോ പറഞ്ഞത് എനിക്ക് 99 വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!! കാലൻ : ചൂടാകല്ലേ മച്ചാനെ ..!! month end target തികക്കാന് മോളീന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു... ഇലെങ്കിൽ എന്റെ പണി പോകും ..അതാ👺👺👺👺 ആരേയും അന്ധമായി വിശ്വസിക്കരുത്... Obey traffic rules...😜😜😜😜😜😜
ശശി തന്റെ മരണക്കിടക്കയിൽ
ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും. ശശി മൂത്തമകനോട് : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു. മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ ഇളയ മകനോട് : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക് നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം! ഭാര്യയോട് : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!! ഭാര്യ : ഹും!! ഏത് സ്വത്ത്!! ഏത് പണക്കാരൻ !! അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്..... 😂😂😜😝🤣🙊🙊🤣🤣🤣
*സർപ്രൈസ്...*
*സർപ്രൈസ്...*
ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ് കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി. പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല! രണ്ടും കൽപ്പിച്ചു അയാൾ കേറി ! പിന്നീട് സംഭവിച്ചത് : വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ, ബാബു സാര്‍... ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?.... ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്‍റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്... അങ്ങനെയുളള പരിചയം.. ബാറില്‍ എത്തിയപ്പോള്‍ ബാര്‍മാന്‍ : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?.. ഭര്‍ത്താവ് ഭാര്യയോട്: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു.... ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി: എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്‍റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?... കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു. ടാക്സിയില്‍ കയറുമ്പോൾ അതാ ഡ്രൈവറുടെ വക: ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..! വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്... ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!! 😄
വീണ്ടും നഴ്സറി മുതൽ
പപ്പുവും ശശിയും എട്ടാം ക്ലാസ്സിൽ എട്ടാം തവണയും തോറ്റുപോയി..
പപ്പു: നമുക്ക് ആത്മഹത്യ ചെയ്യാം😒 ശശി:മണ്ടാാ നിനക്ക് വട്ടാാണോോ...😬... അടുത്ത ജന്മത്തിൽ വീണ്ടും നഴ്സറി മുതൽ വീണ്ടും പഠിക്കേണ്ടി വരും😬😬😡😡
തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബീപ്പ് ശബ്ദം
സിനിമയിൽ തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബിപ്പ് ശബ്ദം ആണ് വോട്ട് ചെയ്യുമ്പോളും കേൾക്കുന്നത്....
അതെന്താണാവോ ???😳😳
ജെട്ടി കാണാനില്ല.
അവസ്ഥ
കല്ല്യാണം കഴിഞ്ഞിട്ട് ദുബായിലോട്ട് പോന്നതാ. പിന്നെ ഇപ്പോഴാണ് ലീവ് കിട്ടുന്നത്. ഒഴിവ് സമയങ്ങളിലെല്ലാം വാങ്ങിച്ച് കൂട്ടിയ സാധനങ്ങളുമായി നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാരുടെ വക ഒരു ചെറിയ പാർട്ടി. ഏയ് !... തെറ്റിദ്ധരിക്കരുത്... ! ആ പാർട്ടിയല്ല ഇത് വെറും ഫുഡ് അടി പാർട്ടി. കാര്യമായിട്ട് തന്നെ കഴിച്ചു. അല്ലെങ്കിലും ഭക്ഷണം മുന്നിൽ വന്നാൽ എന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണില്ല. കൂട്ടുകാരാണ് എയർപോർട്ടിൽ കൊണ്ട് വിട്ടത്. പുലർച്ചയാണെങ്കിലും നല്ല തിരക്കായിരുന്നു. ഇത് പോലെ ഒരു എയർപോർട്ട് നമുക്ക് സ്വന്തമായിട്ട് തുടങ്ങിയാലോ? നല്ല ലാഭമായിരിക്കും അല്ലെ..? എത്ര ഉർപ്പിക വേണ്ടി വരുമോ ആവോ ?! വലിയ വലിയ ചിന്തകളുമായി ഉന്തി തള്ളി കൗണ്ടറിൽ എത്തി സാധനങ്ങൾ തൂക്കം നോക്കിയപ്പോൾ പതിവ് പോലെ ഭാരം കൂടുതൽ. ഒന്നുകിൽ സാധനം മാറ്റണം അല്ലെങ്കിൽ കൂടുതൽ പണമടക്കണം. ഞാൻ പാവമാണ്. എന്റെ കയ്യിൽ കാശില്ല. ചെറിയ ശമ്പളക്കാരനാ എന്നൊക്കെ ആ ചുണ്ടു ചുവപ്പിച്ചിരിക്കുന്ന ചേച്ചിയോട് പറഞ്ഞ് നോക്കി. അവരല്ലാത്രെ അതിന്റെ മുയലാളി. അവർക്കൊന്നും ചെയ്യാൻ പറ്റില്ലാന്ന്...! അവസാനം മാറിയിരുന്ന് കെട്ടിയ പെട്ടി അഴിച്ചു..ഭാര്യയെ ഞെട്ടിക്കാനായി കൊണ്ട് പോകുന്ന ഗൾഫ് സോപ്പു പൊടിയും മിഠായിയും മാറ്റിയപ്പോഴെ അവൾക്ക് സമാധാനമായുള്ളൂ.. ദുഷ്ഠേ...! ഞാൻ മാറ്റുന്ന സാധനങ്ങൾ കണ്ടപ്പോൾ.. വേറൊരാൾ പറഞ്ഞിട്ടു പോകുന്നുണ്ടായിരുന്നു. "ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും ഭായ്. വെറുതെ ഇവിടുന്ന് കെട്ടിവലിച്ച് കൊണ്ട് പോകണ്ട ". എന്ന് . ഇനി പറഞ്ഞിട്ട് കാര്യമില്ല ചേട്ടോ.. എന്ന് ഞാനും ആത്മഗതം ചെയ്തു. കാശ് കൊടുത്ത് വാങ്ങിയ സാധനങ്ങൾ അവിടെ ഉപേക്ഷിച്ച ദു:ഖഭാരത്തിൽ ബോർഡിംഗ് പാസ്സും വാങ്ങി എമിഗ്രേഷനിലെത്തുമ്പോഴെക്കും വല്ലാതെ വൈകി. ബോർഡിംഗ് ഗെയ്റ്റിന്റെ അവിടെയെത്തുമ്പോഴേക്കും ആളുകൾ ഫ്ലൈറ്റിലേക്ക് കയറി തുടങ്ങിയിരുന്നു. സീറ്റ് തപ്പി പിടിച്ചിരിന്നപ്പോൾ വയറിനെന്തോ ഒരു കിരുകിരുപ്പ്. ഇന്നലെ വാരിവലിച്ച് കഴിച്ചതിലെന്തെങ്കിലും വയറിന് പിടിച്ചില്ലെ... ? എന്താണാവോ?... വിമാനം പൊന്തട്ടെ എന്നിട്ടാവാം. എന്ന് കരുതി. വിമാനം പൊന്തി അധികം കഴിയാതെ തന്നെ ഞാനും സീറ്റില്‍ നിന്നും പൊന്തി..ഇരിക്കപ്പൊറുതി കിട്ടണ്ടെ...! എഴുന്നേറ്റ് ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു. മുൻവശത്തെ ടോയ്ലറ്റിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ ഉള്ളിൽ ആള്...! ഞാനാണെങ്കിൽ അഗ്നിപർവ്വതം പുകയുന്ന അവസ്ഥയിലും. നാടു തടുത്താലും മൂട് തടുക്കാൻ പറ്റില്ല എന്നല്ലേ.. എന്നാലും മൂട് ചുമരിൽ അമർത്തി ഒരു ശ്രമം നടത്തി നിന്നു. ഹാവൂ ..! ഉള്ളിലെയാൾ അരങ്ങൊഴിഞ്ഞു. ഇനി എന്റെ ഊഴം.. ഫ്ലൈറ്റിലെ ടോയ്ലറ്റിലിരിക്കുക എന്ന് പറഞ്ഞാൽ അതൊരു ചടങ്ങാ.. പ്രത്യേകിച്ച് ടൈറ്റ് ജീൻസൊക്കെ ഇട്ടാൽ. എങ്ങിനെ നോക്കിട്ടും ഇരിക്കാൻ പറ്റുന്നില്ല. അവസാനം ജീൻസും ഷഡ്ഢിയും ഒക്കെ ഊരേണ്ടി വന്നു. ഹാവൂ....! കാര്യം സമാധാനമായി. കഴുകാൻ നോക്കിയപ്പോഴോ..? വെള്ളമെടുക്കാൻ ഒരു രക്ഷയുമില്ല...! സാധാരണ ഒരു ചെറിയ കുപ്പി പോക്കറ്റിൽ തിരുകിയാണ് പോകാറ്. ഇത്തരം സന്ദർഭത്തിൽ അതുപയോഗിച്ചു ശൗച്യം ചെയ്യും.. ഇന്ന് ധൃതിയിൽ അതും മറന്നു. അവസാനം അവിടെയുള്ള ടിഷ്യു പേപ്പറിൽ കാര്യം സാധിക്കേണ്ടി വന്നു. അല്ല.. ! ഈ വലിയ വലിയ ആൾക്കാർക്കെ കോട്ടും സൂട്ടുമിട്ട് പത്രാസിൽ ഇതിന്റെ ഉള്ളിൽ പോയി വരുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണോ ചെയ്യുക. അല്ലാതെ വേറെ എന്ത് ചെയ്യും അല്ലെ...? കഷ്ടം...! ഈ ടിഷ്യൂ പേപ്പർ ഉപയോഗിച്ചാൽ ഒരു മനസ്സമാധാനവും കിട്ടില്ല. അവിടെയുള്ള ഏകദേശം പേപ്പറും തീർത്തു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് ഷഡ്ഡി ഇടാൻ നോക്കിയപ്പോൾ സംഭവം കാണാനില്ല...! എവിടെയുമില്ല... ! ആ ഇട്ടാവട്ടത്തിൽ നോക്കാവുന്നിടത്തെല്ലാം നോക്കി. ഇല്ല ... ! ഇനി ഇപ്പോ എന്ത് ചെയ്യും..? നേരത്തെ ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ച് നിറച്ച വേയ്സ്റ്റ് ബിന്നിൽ വരെ കയ്യിട്ട് നോക്കേണ്ടി വന്നു. പക്ഷെ അതിലും സാധനമില്ല..! പിന്നെ ഇതിപ്പോ എവിടെ പോയി?... വാതിലിൽ ആരോ പിടിച്ചു വലിക്കുന്നുണ്ട് .. ആൾക്കും ധൃതിയുണ്ടാകും. എത്രയെന്ന് കരുതിയാ ഇതും നോക്കി ഇവിടെ ഇരിക്കാ. അവസാനം മനസ്സില്ലാ മനസ്സോടെ ഷഡ്ജമിടാതെ ജീൻസിട്ട് പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങിയപ്പോൾ, കയറാനുള്ളയാൾ കാര്യമായി സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇറങ്ങാൻ വൈകിയതിന്റെ കലിപ്പായിരിക്കും. എന്നാലും അതെവിടെ പോയി?.. എന്നാലോചിച്ചു സീറ്റിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഇടതും വലതും ഉറങ്ങാതെയിരിക്കുന്നവരിൽ ചിലർ കാര്യമായി നോക്കുന്നുണ്ട്. ചില പെണ്ണുങ്ങൾ ചിരിയടക്കാൻ പാടുപെടുന്ന പോലെ. ഇവർക്കെല്ലാം മനസ്സിലായോ ഞാൻ അതിടാതെയാണ് വരുന്നത് എന്ന്...! ആവോ? ഒടുവിൽ സീറ്റിലെത്തി. ഭാഗ്യം സൈഡ് സീറ്റിൽ ഇരിക്കുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. വെള്ളം തൊടാത്ത തിനാല്‍ വല്ലാണ്ട് അമര്‍ന്നിരിക്കാന്‍ മനസ്സും അനുവദിക്കുന്നില്ല ... എന്നാലും അതെവിടെ പോയി...? ഇതിനിടയിൽ എയർഹോസ്റ്റസ് വരുന്ന വഴിയിൽ എന്നെ നോക്കി. പിന്നെ ഒന്നും കൂടി നോക്കി. പിന്നെ ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി. ഇവൾക്കും മനസ്സിലായോ?..... അവൾ അടുത്ത് വന്നു ചിരിച്ച് കൊണ്ട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.. പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും, പറയുന്ന വാക്കുകളിൽ Sir എന്നും Under wear എന്നും മനസ്സിലായി... ങ്ങെ ! ... ഇനിപ്പോ ഇവൾക്കെങ്ങാനും കിട്ടിയോ...? ഞാൻ എവിടെ എന്ന അർത്ഥത്തിൽ കൈ കൊണ്ട് ചോദിച്ചു. അവൾ എന്റെ ഷോൾഡറിലേക്ക് ചൂണ്ടി. ഞാൻ നോക്കി .. ധൃതിയിൽ ഊരിയിട്ട ഷഡ്ജം എന്റെ ഷോൾഡറിൽ....! ഇത്രയും ആളുകൾക്ക് മുന്നിലൂടെ ആ ഷഡ്ജവും തോളിലിട്ട് ഗമയിലുള്ള എന്റെ ഒരു നടത്തം.....! ഹോ. ആലോചിക്കാൻ വയ്യ
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |