|
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി ![]()
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜 ![]()
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ കോൺടാക്ട് ലിസ്റ്റ്
ഒരു വീട്ടിൽ എല്ലാവർക്കും ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ അവരുടെ കോൺടാക്ട് ലിസ്റ്റ് കണ്ടാൽ പേടിയാകും..
😨😨😨😨 "Mummy new" "Papa 2" "Wife old" "Wife 2" "Mother in Law Jio" "Husband India" "Husband Dubai" "Husband Europe" അതിലേറ്റവും അടിപൊളി ഇതാണ്: " Husband temporary "
ഹലൊ .. ആരാ?... കനകനാ !
“ഹലൊ .. ആരാ?”
കനകൻ : “ കനകനാ..☺️“ “ആര്?? “ കനകൻ : “ കനകനാ കനകനാ ☺️☺️“ “കണ കൊണ കണ കൊണാ പറയാണ്ട് ആരാന്ന് പറയടൊ“ 😡 😡😡😡 ![]()
ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’ ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു. ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക. 😂😂😜😝🤣🙊🙊🤣🤣🤣
ഞാൻ ഒരു ഫുൾ വാങ്ങി
ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു;കിളിയും അണ്ണാനും തിരിച്ചു വന്നു: ഡോ: എ.പി.ജെ.അബ്ദുൽ കലാം
ഞാൻ ചിപ്സ് വാങ്ങി;കൂട്ടുകാർ തിന്നിട്ട് പോയി.ഞാൻ മിക്സചർ വാങ്ങി;തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി. ഞാൻ ഒരു ഫുൾ വാങ്ങി വന്നു; അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു.
ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.
കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ," ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി " " നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി " .അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ... തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു , അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. " ![]()
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
"ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി, എന്ന് നബീസാ, (32 ) വെളുത്ത നിറം, കുട്ടികളില്ല.
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
അമ്മ : സന്തോഷമായി മോനെ അച്ഛന്‍: കൊള്ളാമെടാ മോനെ ലവര്‍ : സ്വീറ്സ് എവിടെ ഡാര്‍ലിംഗ് .? ഫ്രെണ്ട് : കൂടെ നിന്നു കാലുവാരി അല്ലെടെ പുല്ലേ .?
2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം വിൽകുകയായിരുന്നു.. സമയം ഏകദേശം 12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു പുസ്തകത്തിനെത്രയാ വില...... ? വൃദ്ധൻ പറഞ്ഞു :2500 രൂപ അയാൾ 2500 രൂപ കൊടുത്ത് ആ പുസ്തകം വാങ്ങി പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പൊഴല്ലാതെ ഈ പുതകത്തിന്റെ അവസാന പേജ് വായിക്കരുത് അയാൾ അത് സമ്മതിച്ചു അയാൾ വീട്ടിലെത്തി പുസ്തകം മുഴുവൻ അന്നുതന്നെ വായിച്ചു പക്ഷെ അവസാന പേജ് വായിക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല അങ്ങനെ നാളുകൾ കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ കുറിച്ചോർത്ത് ഉറക്കം നഷ്ടമായി അവസാനം അയാൾ അത് വായിക്കാൻ തീരുമാനിച്ചു . , . . . അവസാന പേജ് കണ്ട് അയാൾ ഞെട്ടി അയാൾഹൃദയം പൊട്ടിമരിച്ചു .......!! അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - . . . . . . . . . . . . . . . . . . . . . . . . . . . . . . .MRP.Rs.15O/- only എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു. ശശി ഉറക്കെ ദൈവത്തെ വിളിച്ചു.
"ഈശ്വരാ, എന്നെ രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം. " അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി കരയിലേക്കു തെറിച്ചു വീണു. ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു : "ഹും! എന്തു ബിരിയാണി! " അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി. ശശി ദൈവത്തെ വിളിച്ചു: "ഈശ്വരാ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ".. 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യയുടെ ഷോപ്പിംഗ് കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........
ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱 ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി....... റൂമിലെ എല്ലാവരും സൈലൻ്റായി......... ശശി: ഹലോ... ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????..... ശശി: അതേ... ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ..... ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗 ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍 ശശി: എത്രയാകും അതിന്????🤔🤔 ഭാര്യ: 1200000 ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊 ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊 ശശി: Ok dear ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma ശശി: bye.....lov u tooooo ശശി കോൾ കട്ടു ചെയ്തു.... റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്...... ''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |