|
|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ബാങ്കിൽ പണം ഇടാൻ പോയ മമ്മു
ബാങ്കിൽ പണം ഇടാൻ പോയ മമ്മുവിനോട്....
കാഷ്യർ : ഇത് കീറിയ നോട്ട് ആണല്ലോ..???? മമ്മു : അതിനു നിനക്കെന്താടാ പ്രശ്നം...???? ഞാൻ എന്റെ അക്കൗണ്ടിൽ അല്ലെ ഇടുന്നെ....??? 😂😂😜😝🤣🙊🙊🤣🤣🤣
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്. ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ 2 കപ്പ് കാപ്പി കുടിച്ചിരുന്നു. രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു... 😂😂😜😝🤣🙊🙊🤣
സ്വന്തമായി വീടുള്ള ആമ്പൽ
സ്വന്തമായി വീടുള്ള ആമ്പൽ
. . . . . . . . . . . . . അലക്സാണ്ടർ ഗ്രഹാമ്പൽ #എഴുത്തുചളി #നടേശകൊല്ലണ്ട #ഹ_ഹ_ഹ ,😁😂😆🤣😃😃
എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നായി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
. . . . . . . . . . . . . . . . . . . . . . . . . . . . . . . . ലവന്‍ മലര്‍ന്നാ നീന്തിയത് 🤣😂😝😜
അടുക്കളയിൽ നിന്നാൽ പേര് മാത്രമേ കേൾക്കുള്ളു
ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു......
. . . . ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തീരുമാനിച്ചു. . . . . . ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയോട് ഉറക്കെ : ശശി . . . ശശി: സാർ . . . . .മുതലാളി: എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്? �� . . .കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല. . . . . വീണ്ടും ചോദിച്ചു. എന്നിട്ടും ഉത്തരമില്ല. . . . . . മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് : നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!? . . . . ശശി:അതെന്താണെന്നറിയാമോസാർ! ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ. വേറൊന്നും കേൾക്കാൻ സാധിക്കില്ല. . . . . . . മുതലാളി: അതെന്തുപൊട്ടത്തരമാ നീ പറയുന്നെ? നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം. നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ . . . . . . ശശി ഡ്രായിംഗ് റൂമിൽ ചെന്ന് മുതലാളിയുടെ ഭാര്യയുടെ അടുത്തിരുന്ന് ഉറക്കെ :;_ മുതലാളീ... . . . . .മുതലാളി കിച്ചണിൽ നിന്ന്; കേൾക്കാം പറയു . . . . .ശശി : ഉറക്കെ .: നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ? . . . . അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല....... . . . . ശശി വീണ്ടും: നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്? അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല.............. മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന് ശശിയോട് : ഇത് അദ്ഭുതമായിരിക്കുന്നു. നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ. . . . . ശശി rocks 😂😂😜😝🤣🙊🙊🤣🤣🤣
ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ പുറകെ വായിനോക്കി നടന്നവൻ എന്നെ കെട്ടുന്നതിന് അവർക്ക് കുഴപ്പമില്ല
മദ്യത്തിന്റെ ശക്തി അപാരം...
മദ്യത്തിന്റെ ശക്തി അപാരം...
റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ മുന്നുചെറുപ്പക്കാർ... നന്നായിമദ്യപിച്ചിട്ടുണ്ട് ... ലഹരിയിൽ അവർചാരി കിടന്നുമയങ്ങിപ്പോയി .... തീവണ്ടിയുടെ കൂവൽ കേട്ട്, ഒരുവൻ പെട്ടെന്ന് ഓടിച്ചെന്നുതീവണ്ടിയിൽ കയറി .. രണ്ടാമൻ ഉണർന്നുവന്നപ്പോൾ വണ്ടിയുടെ സ്പീഡ്കൂടി.. മറ്റുയാത്രക്കാരുടെ സഹായത്തോടെ അവനും ഒരു വിധത്തിൽ അകത്തുകയറി.. മൂന്നാമൻ വന്നപ്പോൾ നല്ലസ്പീഡ് ആയി .. അവനു കയറാൻപറ്റിയില്ല .... വിഷണ്ണനായി നിന്ന അവനോടു ഒരാൾ ചോദിച്ചു ... "ആ വണ്ടിയിൽ പോകാൻപറ്റിയില്ല അല്ലെ ?" അയാൾ സങ്കടത്തോടെ പറഞ്ഞു: "സാറെ പ്രശ്നം അതല്ല... "അവർ രണ്ടും എന്നെ യാത്ര അയക്കാൻ വന്നതാണ്.."!!!
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍
ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ reaction :-
"പൊട്ടിക്ക് ..എല്ലാം പൊട്ടിക്ക്..പാത്രം ,അലമാര, കണ്ണാടി ഒക്കെ പൊട്ടിക്ക് ..കഴിയുമെങ്കില്‍ ഈ വീട് കൂടി അങ്ങ് തകര്‍ക്ക്.." ഭാര്യയുടെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ തന്നെ reaction :- "ഈ ഗ്ലാസ് ആരാണിവിടെ കൊണ്ടുവന്നു വച്ചത് ?"
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |