|
|
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'. നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?'' ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട് എ ചായ" 😁😁😂🤣🤣😆
*ഒരു പ്രത്യേക അറിയിപ്പ്*
*ഒരു പ്രത്യേക അറിയിപ്പ്*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കേന്ദ്ര ഗവണ്മെന്റ് 6000 രൂപ നൽകുന്നത് ഗർഭിണികളുടെ ചികിത്സാ സഹായതിനാണ്. അല്ലാതെ സമ്മാനത്തുക അല്ല..! അതുകൊണ്ടുതന്നെ ദയവായി ആരും ഇതൊരു മത്സരയിനമായി കാണരുത് ☝🏻🚫 പൊതുജന താല്പര്യാർത്ഥം കേന്ദ്ര ഗവണ്മെന്റ് പ്രസിദ്ധീകരിക്കുന്നത് 📢
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀 അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു.... അങ്ങനെയാണ് ഈ പേര് കിട്ടിയത്..... എന്താലേ......???! .. വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ...... ....... ഞാൻ Free യാണ്...
തോണി മുങ്ങി, അപ്പോൾ ആര് രക്ഷപെടും .?
ഉമ്മൻ ചാണ്ടി ,
അച്ചുതാനന്ദൻ , രമേശ് ചെന്നിത്തല , പിണറായി വിജയൻ , കെ എം മാണി എന്നിവർ ഒരു തോണിയിൽ യാത്ര ചെയ്യുക ആയിരുന്നു അപ്പോൾ തോണി മുങ്ങി അപ്പോൾ ആര് രക്ഷപെടും .? answer: കേരളം 😃😃😃
ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്
ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് .. അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ??? ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!
മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ
😬 മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി.
ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം. 🤷🏻♂🤷🏻♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄 എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി കേട്ട് ആളുടെ കിളിപോയി. 😇😇😇😇 "ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ് 😂😂😂
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
1. ബാങ്കിന്റെ അകത്ത് കയറുമ്പോൾ ചെരിപ്പ് അഴിച്ച് പുറത്ത് വച്ചാൽ : മണിക്കൂറിന് 10 രൂപ 2. ചെരിപ്പ് ധരിച്ച് കൊണ്ട് അകത്ത് കയറിയാൽ : പിഴ 50 രൂപ 3 Pay in Slip ഫോം : 25 രൂപ 4 . ഫോം പുരിപ്പിക്കാൻ നൂലിൽ കെട്ടിയിട്ടിരിക്കുന്ന പേന ഉപയോഗിക്കാൻ : (ക്യാപില്ലാത്ത പേന ) 20 രൂപ (ക്യാപ് ഉള്ള പേന ) 30 രൂപ 5. Pay in Slip ൽ ചെക്ക് ചേർത്ത് വയ്ക്കാൻ മൊട്ടുസൂചി : 10 രൂപ പേപ്പർ ക്ലിപ്പ് : 15 രൂപ സ്റ്റേപ്ലർ പിൻ : 10 രൂപ 6. സന്ദർശകർക്ക് ഇരിക്കാൻ കസേര : 20 രൂപ ബഞ്ച് : 10 രൂപ ചുമരിൽ ചാരി നിൽക്കാൻ : 5 രൂപ 7. ടോയ് ലറ്റ് ഉപയോഗിക്കാൻ മൂത്രം ഒഴിക്കാൻ : 30 രൂപ കക്കൂസിൽ പോകാൻ : 50 രൂപ രണ്ടും ചേർത്ത് : 75 രൂപ (ഏതാണ് ചെയ്തതെന്ന് മാനേജർ നോക്കി ഉറപ്പാക്കിയതിനു ശേഷം തുക നിശ്ചയിക്കും ) 8. കുടിവെള്ളം ഗ്ലാസ്സ് ഉപയോഗിച്ചാൽ : 20 രൂപ ടാപ്പിൽ നിന്ന് നേരിട്ട് കടിച്ചാൽ : 15 രൂപ 9. പൈസ എടുക്കുമ്പോൾ അതിൽ ഇടാനുള്ള റബ്ബർ ബാന്റ് ചെറുത് : 10 രൂപ വലുത് : 15 രൂപ 10. ബാങ്കിൽ ചെല്ലുമ്പോൾ ഫാൻ ഓൺ ആണെങ്കിൽ മണിക്കൂറിന് 20 രൂപ Alc മണിക്കൂറിന് 100 രൂപ ലൈറ്റ് മണിക്കൂറിന് 25 രൂപ ബാക്കി ചാർജ്ജുകൾ പുറകേ ................
വേദന പോയി
"എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"...
" ഇക്കാന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ് പെട്ടന്ന് പറയൂ... " " ആ ഇപ്പോൾ വിളിക്കണ്ട, അല്പം കുറവുണ്ട്... "... 😜😂
ഇന്ന് ഗോപിയുടെ ആദ്യ രാത്രി
ഇന്ന് ഗോപിയുടെ ആദ്യ രാത്രിയാണ്..
സമയം പത്തു മണിയോടടുക്കുന്നു. മഴയ്ക്കുള്ള ലക്ഷണമുണ്ട്. പുറത്തു തണുത്ത കാറ്റ് വീശുന്നുണ്ട്. അയാൾ തന്റെ മുറിയിലെ ചെറിയ കസേരയിൽ അക്ഷമനായി ഇരിയ്ക്കുകയാണ്. താൻ ഏറെ കൊതിച്ച ദിവസമാണ് ഇത്. ഈ രാത്രി സജീവമാക്കണം. മരണം വരെ മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ വേണം. പ്രത്യേകം തയ്പ്പിച്ച പുതു മണം മാറാത്ത വസ്ത്രം ധരിച്ച് മൂത്ത അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന് കൊടുത്ത പൌഡർ ദേഹമാസകലം വാരിപ്പൂശി നീളം കുറച്ചു വെട്ടിയ മുടി ഭംഗിയായി ചീകി ക്ഷമയുടെ നെല്ലിപ്പലക എണ്ണി, ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് ഗോപി ആ കുടുസു മുറിയിൽ ഞെളി പിരി കൊള്ളുകയാണ്. പെട്ടെന്ന് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. ആരോ നടന്നു വരുന്നു. ഗോപിയുടെ മനസ്സിൽ വസന്തം വിരിഞ്ഞു. തന്റെ ലക്‌ഷ്യം സഫലമാകാൻ പോകുന്നു. അയാള് ഒരു ഗൂഡ മന്ദഹാസത്തോടെ പുറത്തേക്കു നോക്കി. പിന്നെ ദൈവത്തെയും, ഗുരു ഭൂതരെയും മാതാപിതാക്കളെയും മനസിലോർത്തു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി പതുക്കെ നടന്നു.. അങ്ങനെ സെക്യൂരിറ്റിക്കാരനായി നിയമനം കിട്ടിയ ഗോപിയുടെ ആദ്യ നൈറ്റ് ഡ്യൂട്ടി അവിടെ തുടങ്ങുകയായിരുന്നു.. !!
Chunkz...
Chunkz...
ഇന്നലെ അയലത്തെ വീട്ടിലെ ആട് പ്രസവിച്ചു..!! ആ കാര്യം ഞാന്‍ ഗ്രൂപ്പില്‍ ഒന്ന് ഇട്ടപ്പോള്‍.. അതില്‍ വന്ന പ്രധാന കമന്‍റുകള്‍..!! 1.) നീ അതിനെയും പിഴപ്പിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ..?? 2.) നീയാണോ കുട്ടികളുടെ തന്ത..?? 3.) നിന്നെ പോലെ ഇരിക്കുവാണോ കുട്ടികള്‍..?? 4.) നീ വീട്ടില്‍ പോയിട്ട് അധികം നാള്‍ ആയില്ലാ.. ഇത്രപെട്ടെന്നോ..?? 5.) അളിയാ.. അച്ഛന്‍ ആയില്ലേ.. ചിലവ് ചെയ്യണം..!! 6.) മച്ചാ.. കുട്ടികളെ നല്ലത് പോലെ നോക്കണം.. ഒരു അച്ഛന്‍റെ കടമ മറക്കരുത്..!! 7.) ഹോ.. ഭാഗ്യവാന്‍..!! നീ അതിലും വിജയിച്ചു..!! 8.) നാട്ടുകാര്‍ നിന്നെ പഞ്ഞിക്കിട്ടില്ലേ അളിയാ..?? 9.) ഇവനെ വിശ്വസിച്ച് ഒരു ആടിനെ പോലും വളര്‍ത്താന്‍ പറ്റാതായല്ലോ ഈശ്വരാ..!! ഇപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍..!! അതേ ഗ്രൂപ്പില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി ഒരു പോസ്റ്റ് ഇട്ടിരുന്നു..!! വീട്ടിലെ പൂച്ച പ്രസവിച്ചെന്ന് പറഞ്ഞിട്ട്..!! അതിലെ കമന്‍റ് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി. 1.) എത്ര കുഞ്ഞുങ്ങള്‍ ഉണ്ട് മോളൂ..?? 2.) കുട്ടികളൊക്കെ സുഖമായി ഇരിക്കുന്നോ..?? 3.) കുഞ്ഞുങ്ങളുടെ നിറം എന്താ..?? 4.) ആണ്‍ പൂച്ച ഹാപ്പി ആയി കാണും.. അല്ലേ..?? 5.) തണുപ്പ് കിട്ടാതെ, തുണിയില്‍ പൊതിഞ്ഞ് വെയ്ക്കാന്‍ നോക്ക് മുത്തേ..!! 6.) മോളൂസിനെ പോലെ സുന്ദരി ആയിരിക്കും അല്ലേ..?? 7.) ആണ്‍കുട്ടികളുടെ കഴുത്തില്‍ ഒരു മണിയും.. പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഒരു പൊട്ടും ഇട്ട് കൊടുക്ക് മുത്തേ..!! 8.) ബിസ്കറ്റും പാലും മാത്രമേ ഇപ്പോള്‍ കൊടുക്കാവൂ..!! 9.) ഇപ്പോഴൊന്നും അതിനെ തൊടരുതേ.. കണ്ണ് വിരിയില്ലാ.. പാവം..!! 10.) ആശംസകള്‍ പോന്നൂസേ.. പൂച്ച കുട്ടികള്‍ക്ക് ഉമ്മ.. ഉമ്മ.. ഉമ്മ..!! ഉമ്മ അല്ലേടാ.. വാപ്പ..!! തെണ്ടികള്‍..!! ഇങ്ങനെയും ഒലിപ്പീരുണ്ടോ..??
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |