|
|
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !! ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന് സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്, പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ് ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!
തോമാച്ചനു മൂന്ന് മക്കൾ...
തോമാച്ചനു മൂന്ന് മക്കൾ...
നീന.. നീതു.. പിന്നെ റിയ.. ഒരു ദിവസം മൂന്ന് പേരെയും തോമാച്ചൻ ഒരുമിച്ച് വിളിച്ചു... . . . . . . . . . . . . . . . . . . . "മക്കളേ അപ്പച്ചനൊരുഗ്ലാസ്സ് വെളളം..!!'' 😜😝 എനിക്കറിയറിയാം നിങ്ങള് വൃത്തികേടേ ചിന്തിക്കൂ.....
എനിക്കൊരു ഉമ്മ തരാമോ?
സുപ്രൻ ബൈക്കിൽ പോവുകയായിരുന്നു..
പാലത്തിനു മുകളിലെത്തിയപ്പോഴാണു ഒരു പെൺകുട്ടി പുഴയിലേക്ക് ചാടാനൊരുങ്ങി നിൽക്കുന്നത് കണ്ടത്....!! സുപ്രൻ ബൈക്കിൽ നിന്നിറങ്ങി വേഗം പെൺകുട്ടിയുടെ അടുത്തെത്തി പറഞ്ഞു: "ഏതായാലും ചാടി മരിക്കാൻ പോകുവല്ലെ.. അതിനു മുൻപ് എനിക്കൊരു ഉമ്മ തരാമോ? " പെൺകുട്ടി സുപ്രന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടിലൊരു കിടിലൻ ഉമ്മ കൊടുത്തു...! സുപ്രൻ കോരിത്തരിച്ചുകൊണ്ട് പറഞ്ഞു: "എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും നല്ലൊരു ഉമ്മ കിട്ടിയിട്ടില്ല, അല്ലാ, എന്തിനാ കുട്ടി ആത്മഹത്യ ചെയ്യുന്നെ??" . അവൾ : എന്റെ വീട്ടിലാർക്കും ഞാൻ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്ത് നടക്കുന്നതിഷ്ട്ടമല്ല..." . . . പുഴയിൽ ചാടിയ സുപ്രനെ ഇനിയും കണ്ടെത്താനായില്ല. 😂😂😜😝🤣🙊🙊🤣🤣🤣
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
15 ദിവസം കൊണ്ട് രണ്ടു വാചകങ്ങള്‍ പഠിച്ചു.. " ഹാവൂ കറന്റ് വന്നു.. കോപ്പ് .. പിന്നേം പോയി.... " 😂😂😜😝🤣🙊🙊🤣🤣🤣
2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം വിൽകുകയായിരുന്നു.. സമയം ഏകദേശം 12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു പുസ്തകത്തിനെത്രയാ വില...... ? വൃദ്ധൻ പറഞ്ഞു :2500 രൂപ അയാൾ 2500 രൂപ കൊടുത്ത് ആ പുസ്തകം വാങ്ങി പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പൊഴല്ലാതെ ഈ പുതകത്തിന്റെ അവസാന പേജ് വായിക്കരുത് അയാൾ അത് സമ്മതിച്ചു അയാൾ വീട്ടിലെത്തി പുസ്തകം മുഴുവൻ അന്നുതന്നെ വായിച്ചു പക്ഷെ അവസാന പേജ് വായിക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല അങ്ങനെ നാളുകൾ കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ കുറിച്ചോർത്ത് ഉറക്കം നഷ്ടമായി അവസാനം അയാൾ അത് വായിക്കാൻ തീരുമാനിച്ചു . , . . . അവസാന പേജ് കണ്ട് അയാൾ ഞെട്ടി അയാൾഹൃദയം പൊട്ടിമരിച്ചു .......!! അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - . . . . . . . . . . . . . . . . . . . . . . . . . . . . . . .MRP.Rs.15O/- only എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല
ഈ നാടിനിതെന്തു പറ്റി ?
ഈ നാടിനിതെന്തു പറ്റി ? 😨
ചിലയിടത്ത് B.Tech 😕 ചിലയിടത്ത് M.Tech 😱 എന്താ ആര്‍ക്കും ജോലി കിട്ടാത്തത് ? 😭 കഷ്ടപ്പെട്ട് പഠിക്കുന്നതെന്തിനാ ? 😰 എഞ്ചിനീയറിംഗ് പഠിക്കരുത് 🚫 പഠിക്കാന്‍ അനുവദിക്കരുത് 🚷 പൊതുജന താല്പ്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്. 😜
ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??
IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം... #എഴുത്തുചളി #അറിയാവുന്നIT
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ
😬 മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി.
ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം. 🤷🏻♂🤷🏻♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄 എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി കേട്ട് ആളുടെ കിളിപോയി. 😇😇😇😇 "ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ് 😂😂😂
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |