Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ:

1. കേരളത്തിലെ എക കേന്ദ്രഭരണപ്രദേശം?

ഉത്തരം: നേമം.

2. കേരളത്തിലെ ഏക നാട്ടുരാജ്യം?

ഉത്തരം: പൂഞ്ഞാർ.

3.  കേരളത്തിലെ തിരുട്ട് ഗ്രാമം ?

പാല

4. കേരളത്തിന്റെ സർവ്വ വിജ്ഞാന കോശം ?

ഇ പി ജയരാജൻ

അടുക്കളയിൽ നിന്നാൽ പേര് മാത്രമേ കേൾക്കുള്ളു
ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു......

.

.

.

.

ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തീരുമാനിച്ചു.

.

.

.

.

. ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയോട് ഉറക്കെ : ശശി



.

.

.

ശശി: സാർ



.

.

.

.

.മുതലാളി: എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്? ��



.

.

.കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല.

.

.

.

.

വീണ്ടും ചോദിച്ചു. എന്നിട്ടും ഉത്തരമില്ല.

.

.

.

.

.

മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് : നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!?

.

.

.

.

ശശി:അതെന്താണെന്നറിയാമോസാർ! ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ. വേറൊന്നും കേൾക്കാൻ സാധിക്കില്ല.

.

.

.

.

.

.

മുതലാളി: അതെന്തുപൊട്ടത്തരമാ നീ പറയുന്നെ? നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം. നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ .

.

.

.

.

.

ശശി ഡ്രായിംഗ് റൂമിൽ ചെന്ന് മുതലാളിയുടെ ഭാര്യയുടെ അടുത്തിരുന്ന് ഉറക്കെ :;_ മുതലാളീ...

.

.

.

.

.മുതലാളി കിച്ചണിൽ നിന്ന്; കേൾക്കാം പറയു

.

.

.

.

.ശശി : ഉറക്കെ .: നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ? .

.

.

.

അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല.......

.

.

.

.

ശശി വീണ്ടും: നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്? അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല..............

മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന് ശശിയോട് : ഇത് അദ്ഭുതമായിരിക്കുന്നു. നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ.



.

.

.

.

ശശി rocks

😂😂😜😝🤣🙊🙊🤣🤣🤣

ശശി സ്കൂട്ടറ്മായി വർക്ക്ഷോപ്പിൽ
ശശി സ്കൂട്ടറ്മായി, വർക്ക്ഷോപ്പിൽ ചെന്നു ..
"ആറ് മാസം മുമ്പ് വാങ്ങിയതാണ്
ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു ... "
Mechanic: "എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കാറ് ?"
ശശി: നൂറ് രൂപയ്ക്ക് ... "
Mechanic: " വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല
ദിവസവും പത്രം വായിച്ചാ മതി "

കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢

ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊
അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜

ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖

കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യൂടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ
"മലയാളം ഹോട്ട്‌ മസാല"

എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"

കോമയിലായ സങ്കി
മോദി ഇലക്ഷന്‍ ജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി...

ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി....

രണ്ടര വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, പെട്രോളിന് 40 രൂപയായിയല്ലേ?,

എൻറ്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ??,

ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ? അതോ തൂങ്ങി ചത്തോ???

ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ=10 ഡോളറാണോ , അതോ അതിലും കുറവോ????

നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ‍ പരിചിതമായോ?????

അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ??????

റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ, സോണിയയോ???????

ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ???????? എന്നെ മോദി ഫാൻ , ചങ്കീ എന്ന് വിളിച്ച്കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം"

അമേരിക്കയിൽ പഠിച്ച് വളർന്ന ഡോക്ടര്‍ പുറത്ത് വന്ന് അവൻറ്റെ അമ്മയോട് പറഞ്ഞു.... * "കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം തിരിച്ചുകിട്ടീട്ടില്ല" *

😂😂😂

തോമാച്ചനു മൂന്ന് മക്കൾ...
തോമാച്ചനു മൂന്ന് മക്കൾ...

നീന..
നീതു..
പിന്നെ റിയ..

ഒരു ദിവസം മൂന്ന് പേരെയും തോമാച്ചൻ ഒരുമിച്ച് വിളിച്ചു...
.
.
.




.




.




.




.



.


.



.


.

.
.
.
.
.
.







.


.
"മക്കളേ അപ്പച്ചനൊരുഗ്ലാസ്സ് വെളളം..!!'' 😜😝
എനിക്കറിയറിയാം നിങ്ങള് വൃത്തികേടേ ചിന്തിക്കൂ.....

ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്‍
ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂ‍ര്‍ ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,,
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,,

മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് :
"എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ രശ്മിയുടെ ഒപ്പം പഠി ച്ചതാ ,,
അവള്‍ക്ക് സുഖാണാ ???"

പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,
പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??"

ഞാനാകെ പതറിപ്പോയി,
പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,
"അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,,

എനിക്കും ആകെ വെഷമോയി ,,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,

അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,

ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . .

അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,,

വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........
പാവം. . .ല്ലേ,,,??

ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ
കുഞ്ഞാവയേയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന വീട്ടമ്മ :
"ഡോക്ടര്‍ ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ...."

അപ്പോള്‍ ചളിയത്തിയായ ഡോക്ടര്‍ : ""കുറച്ച് കുടിക്കാന്‍, അവനെന്താ Suzuki 125 CC ആണോ ??

😂😂😜😝🤣🙊🙊🤣🤣🤣

കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !


കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്.

ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ  2 കപ്പ് കാപ്പി കുടിച്ചിരുന്നു.



രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി  വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു...

😂😂😜😝🤣🙊🙊🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved