|
|
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ജിയോ ശശി
നമ്മുടെ ശശിക്ക്👨വോഡഫോൺ call center📞ൽ ജോലി കിട്ടി😊
ആദ്യ call🔊കൊണ്ട്തന്നെ ശശിയെ മാനേജർ തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു😖💪💫💥💥 കാരണം😅 caller: എന്റെ വൊഡാഫോൺ sim വർക്കാവുന്നില്ല ശശി: എന്നാൽ പിന്നെ ജിയോ എടുത്തോ.. എന്റേതും ജിയോ ആണ്..😜😜
ചൊവ്വയിൽ വെള്ളവും ഐസും ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു
ചൊവ്വയിൽ വെള്ളവും ഐസും ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു 😱😱😱
നമ്മൾ ഇനി വിസ്കിയും മിച്ചറും കൊണ്ട് പോകണം 😊😊 😯😯😯😯എല്ലാത്തിനും ശാസ്ത്രജ്ഞരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല 😛😛😛😃😃😃😃😃😃😃😎😎😎😜
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
50 രൂപയുടെ പെട്രോളേ കൊള്ളുമായിരുന്നുള്ളു. ഇന്നിപ്പോൾ 80 രൂപയുടെ പെട്രോൾ കൊള്ളും. *എന്നിട്ടും ആളുകൾക്ക് കേന്ദ്രത്തെ കുറ്റം പറയാനേ നേരമുള്ളൂ.* 😜 😂😂😜😝🤣🙊🙊🤣🤣🤣
അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി
ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്: "ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം " സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ... മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ? സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ പ്രണയത്തിലായി
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി ,
ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം ! പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു "How many kilometers from Washington D.C. to Miami Beach? " അവൾ നാണിച്ചു പോയിട്ടുണ്ടാകും ..! തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും " I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! " എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്. 😂😂😜😝🤣🙊🙊🤣🤣🤣
പരീക്ഷക്ക് ജയിച്ചാലും തോറ്റാലും ബൈക്ക്
അച്ഛൻ: പരീക്ഷക്ക് ജയിച്ചാലും തോറ്റാലും ഞാൻ നിനക്ക് ബൈക്ക് വാങ്ങിത്തരും..
മകൻ: ഉറപ്പാണല്ലോ വാക്ക് മാറില്ലല്ലോ?? അച്ഛൻ: അതേ.. മകൻ: ഏത് ബൈക്കാ വാങ്ങിത്തരണേ? അച്ചൻ: ജയിച്ചാൽ... Pulser 220 ..... . . . . തോറ്റാൽ ....M80... പോയി മീൻ വിറ്റോ..
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
അവന്റെ കാലിനു ബലക്കുറവ് മൂലം സമനില തെറ്റുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അവനു നടക്കാന്‍ ഒന്നും ആവുമായിരുന്നില്ല. കുറച്ചു നാളുകള്‍ക്ക് ശേഷം പഞ്ചാബില്‍ നിന്നും വന്ന മക്കളില്ലാത്ത ദമ്പതികള്‍ അവനെ ദത്തെടുത്തു.. . അത്ഭുതകരം എന്ന് പറയട്ടെ അതിനു ശേഷം അവന്‍ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് നില്‍ക്കാനും ഓടി ചാടി നടക്കാനും ഒക്കെ തുടങ്ങി.. . കാരണം അവനിപ്പോ വെറും ബാലന്‍ അല്ല "ബാലന്‍സിംഗ് " ആണല്ലോ ....🤣😂 ഹ ഹ ഹ ശോഭ ചിരിക്കുന്നില്ലെ? 😂😂😜😝🤣🙊🙊🤣🤣🤣
മദ്യത്തിന്റെ ശക്തി അപാരം...
മദ്യത്തിന്റെ ശക്തി അപാരം...
റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ മുന്നുചെറുപ്പക്കാർ... നന്നായിമദ്യപിച്ചിട്ടുണ്ട് ... ലഹരിയിൽ അവർചാരി കിടന്നുമയങ്ങിപ്പോയി .... തീവണ്ടിയുടെ കൂവൽ കേട്ട്, ഒരുവൻ പെട്ടെന്ന് ഓടിച്ചെന്നുതീവണ്ടിയിൽ കയറി .. രണ്ടാമൻ ഉണർന്നുവന്നപ്പോൾ വണ്ടിയുടെ സ്പീഡ്കൂടി.. മറ്റുയാത്രക്കാരുടെ സഹായത്തോടെ അവനും ഒരു വിധത്തിൽ അകത്തുകയറി.. മൂന്നാമൻ വന്നപ്പോൾ നല്ലസ്പീഡ് ആയി .. അവനു കയറാൻപറ്റിയില്ല .... വിഷണ്ണനായി നിന്ന അവനോടു ഒരാൾ ചോദിച്ചു ... "ആ വണ്ടിയിൽ പോകാൻപറ്റിയില്ല അല്ലെ ?" അയാൾ സങ്കടത്തോടെ പറഞ്ഞു: "സാറെ പ്രശ്നം അതല്ല... "അവർ രണ്ടും എന്നെ യാത്ര അയക്കാൻ വന്നതാണ്.."!!!
ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..
ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം." ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ. 10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു. പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം". ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം." ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു. "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും." കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം. 'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം. ' അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |