|
|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മേരെ പ്യാരെ ദേശ് വാസിയോം...
മേരെ പ്യാരെ ദേശ് വാസിയോം...
. . . . . . . . . . . . . ഒന്നുമില്ല.. വെറുതെ ഒന്ന് പേടിപ്പിച്ചതാ..😁😀
ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്‍റുമോന്‍- ദോശ !!
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ:
1. കേരളത്തിലെ എക കേന്ദ്രഭരണപ്രദേശം? ഉത്തരം: നേമം. 2. കേരളത്തിലെ ഏക നാട്ടുരാജ്യം? ഉത്തരം: പൂഞ്ഞാർ. 3. കേരളത്തിലെ തിരുട്ട് ഗ്രാമം ? പാല 4. കേരളത്തിന്റെ സർവ്വ വിജ്ഞാന കോശം ? ഇ പി ജയരാജൻ
മാന്തട്ടെ, മാന്തട്ടെ
ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും വീട്ടിൽ എന്നും വഴക്കു. കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു. രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.
വഴക്കു മൂത്താൽ ഭാര്യ ശശിയോട് പറയും: "മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും." അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു. ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു. ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി. വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: "ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?" ശശി: "എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. " അയൽക്കാരൻ: "നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ ധൈര്യം കിട്ടാൻ വേണ്ടി കുടിച്ചതാണോ?" ശശി: "ഏയ്, എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ. എത്ര മാന്തും എന്ന് കാണാമല്ലോ. അതെന്താ.. ശവപ്പെട്ടി കുഴിയിൽ ഇറക്കിയപ്പോൾ ഞാനത് കമഴ്ത്തിയാ വെച്ചത്. മാന്തട്ടെ, മാന്തട്ടെ." 😂😂😜😝🤣🙊🙊🤣🤣🤣
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
15 ദിവസം കൊണ്ട് രണ്ടു വാചകങ്ങള്‍ പഠിച്ചു.. " ഹാവൂ കറന്റ് വന്നു.. കോപ്പ് .. പിന്നേം പോയി.... " 😂😂😜😝🤣🙊🙊🤣🤣🤣
ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
മാധവിക്ക് ടീ ഉണ്ടോ ലൈബ്രറിയൻ: മാധവിക്കുട്ടിയുടെ "എന്റെ കഥ " ഉണ്ട്.. വേണോ?? 😂😂😜😝🤣🙊🙊🤣🤣🤣
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം.
വിശ്വാസികളും വികാരിയും വലഞ്ഞു. ഒടുക്കം വികാരി ഒരു സൂത്രം പ്രയോഗിച്ചു. കുരങ്ങന്മാരെ മാമോദീസ മുക്കി വിട്ടു. പണിപറ്റി..അതില്‍പിന്നെ അവ പള്ളീല്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രം. ക്രിസ്മസിനും ഈസ്റ്ററിനും...
അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി
ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്: "ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം " സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ... മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ? സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത്
ഭഗവത് ഗീതയില്‍ പറഞ്ഞു : എവിടെ സ്ത്രീ ഉണ്ട് അവിടെ ശാന്തി ഉണ്ട് ..
ശാന്തി എന്ന് പറഞ്ഞാല്‍ PEASE .. അത് കൊണ്ടാണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത് "അളിയാ, നോക്കെടാ ഒരു പീസ് !!!"
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി .... വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്....... ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി ......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?'' അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ? ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?" അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...." അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്‌വ് കിനാ റ്റിൻ കൗജി ...." അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?" അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ " ഭാര്യ ഒന്ന് മൂളി ....ഉം ... -------- ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |