Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍
ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ reaction :-
"പൊട്ടിക്ക് ..എല്ലാം പൊട്ടിക്ക്..പാത്രം ,അലമാര, കണ്ണാടി ഒക്കെ പൊട്ടിക്ക് ..കഴിയുമെങ്കില്‍ ഈ വീട് കൂടി അങ്ങ് തകര്‍ക്ക്.."

ഭാര്യയുടെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ തന്നെ reaction :-

"ഈ ഗ്ലാസ് ആരാണിവിടെ കൊണ്ടുവന്നു വച്ചത് ?"

SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു

1. ബാങ്കിന്റെ അകത്ത് കയറുമ്പോൾ ചെരിപ്പ് അഴിച്ച് പുറത്ത് വച്ചാൽ : മണിക്കൂറിന് 10 രൂപ

2. ചെരിപ്പ് ധരിച്ച് കൊണ്ട് അകത്ത് കയറിയാൽ : പിഴ 50 രൂപ

3 Pay in Slip ഫോം : 25 രൂപ

4 . ഫോം പുരിപ്പിക്കാൻ നൂലിൽ കെട്ടിയിട്ടിരിക്കുന്ന പേന ഉപയോഗിക്കാൻ : (ക്യാപില്ലാത്ത പേന ) 20 രൂപ
(ക്യാപ് ഉള്ള പേന ) 30 രൂപ

5. Pay in Slip ൽ ചെക്ക് ചേർത്ത് വയ്ക്കാൻ
മൊട്ടുസൂചി : 10 രൂപ
പേപ്പർ ക്ലിപ്പ് : 15 രൂപ
സ്റ്റേപ്ലർ പിൻ : 10 രൂപ

6. സന്ദർശകർക്ക് ഇരിക്കാൻ
കസേര : 20 രൂപ
ബഞ്ച് : 10 രൂപ
ചുമരിൽ ചാരി നിൽക്കാൻ : 5 രൂപ

7. ടോയ് ലറ്റ് ഉപയോഗിക്കാൻ
മൂത്രം ഒഴിക്കാൻ : 30 രൂപ
കക്കൂസിൽ പോകാൻ : 50 രൂപ
രണ്ടും ചേർത്ത് : 75 രൂപ
(ഏതാണ് ചെയ്തതെന്ന് മാനേജർ നോക്കി ഉറപ്പാക്കിയതിനു ശേഷം തുക നിശ്ചയിക്കും )

8. കുടിവെള്ളം
ഗ്ലാസ്സ് ഉപയോഗിച്ചാൽ : 20 രൂപ
ടാപ്പിൽ നിന്ന് നേരിട്ട് കടിച്ചാൽ : 15 രൂപ

9. പൈസ എടുക്കുമ്പോൾ അതിൽ ഇടാനുള്ള റബ്ബർ ബാന്റ്
ചെറുത് : 10 രൂപ
വലുത് : 15 രൂപ

10. ബാങ്കിൽ ചെല്ലുമ്പോൾ ഫാൻ ഓൺ ആണെങ്കിൽ
മണിക്കൂറിന് 20 രൂപ
Alc മണിക്കൂറിന് 100 രൂപ
ലൈറ്റ് മണിക്കൂറിന് 25 രൂപ

ബാക്കി ചാർജ്ജുകൾ പുറകേ ................

ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !!  ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ
ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന്
സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്,
പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ്

ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!

രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി .


വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി


പിന്നെ എന്റെ ഊഴമായിരുന്നു .
കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല

.
ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ .
അതൊരു കത്തായിരുന്നു .
കിണർ ഞാനെന്ന മനുഷ്യനെഴുതിയ ഒരു തുറന്ന കത്ത് !

എടാ പൊട്ടാ ,
നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത് . നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി .
ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു . മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു !

സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ , ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ , ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ .
കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട് ,
സ്നേഹപൂർവ്വം
നിന്റെ കിണർ ....
.......
കത്ത് വായിച്ച് പകച്ചുപോയി ............

😂😂😜😝🤣🙊🙊🤣🤣🤣

ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു

" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.

മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''

അപ്പോൾ കുഴിയിൽ  നിന്ന് കനത്ത ശബ്ദം വന്നു...........

" *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"

ചെറുപ്പത്തിൽ പിച്ചവെച്ച്‌ നടന്ന് തുടങ്ങിയ കാലത്ത്‌
ചെറുപ്പത്തിൽ പിച്ചവെച്ച്‌ നടന്ന് തുടങ്ങിയ കാലത്ത്‌
ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക്‌ നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു..

😇😇😇😇😇😇😇


"അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ്‌ വീട്ടുകാരു വലിച്ചു താഴെയിറക്കി...😬😬

ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക്‌ ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു..
😋😋😋😋

"എടാ.. അഹങ്കാരീ.. ഇങ്ങോട്ട്‌ കേറു.. പനി പിടിക്കും.."

സ്കൂളിൽ പോകുന്ന കാലത്ത്‌ റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ ..

"തട്ടി വീഴും.." എന്ന് പറഞ്ഞ്‌ കയ്യിൽ മുറുകെ പിടിച്ചു..

🙂🙃🙃

സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..'

😶😐😑😒🙄

വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു..
വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ..

😍😍😍😍😍😍😍

"നോ.. അത്‌ വേണ്ട..പ്രേമം..മാങ്ങാത്തൊലി... "
അങ്ങനെ ആ സന്തോഷവും നിലച്ചു.

😟😐😑😒😞😟

കോളേജു കാലത്ത്‌ രാത്രി കാലങ്ങളിൽ കടപ്പുറത്ത്‌ കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി..

🙃🙂😌

"ഇതിവിടെ പറ്റില്ല.."
ഹാ! ആശ്വാസം!

പഠിത്തം കഴിഞ്ഞ്‌ ജോലിയിലേക്കുള്ളഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു..

അടുത്തത്‌..

"കാള കളിച്ചു നടക്കുന്നു.. അഹങ്കാരി..
കുട്ടിയാണെന്നാ വിചാരം? 😟😠😟😟

പണിക്ക്‌ പോടാ.."
പോയി.....
പോയി തുലഞ്ഞു!


കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ്‌ ഉറക്കെ ചിരിച്ചപ്പോൾ..

"പോത്ത്‌ പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?"

😱😱😮😱☹

ചിരി നിറുത്തി...

🤐😷🤐😷😷

ജോലിയും ശമ്പളവുമായ കാലം..

"അച്ഛാ.. അമ്മേ..

എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. "

"പറ്റില്ല. ഞങ്ങളു കണ്ട്‌ ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല.."

😖😠☹

അതും തീരുമാനമായി!

അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും 'നോ' പറഞ്ഞ്‌ അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്‌..


"അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി"

ഇത്തിരൂടി കാലം കഴിയുമ്പോ..

🤑🤓😎🤑🤓😎

"മധുരം ഒരുപാട്‌ കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും.."

എല്ലാം കഴിഞ്ഞ്‌ സമാധാനമായി
ചത്ത്‌ മലർന്ന് കെടക്കുമ്പോ..

"അയ്യോ..!

ഇന്നലെ വരെ സന്തോഷമായിട്ട്‌ജീവിച്ചവാനാരുന്നേ..
കെടക്കുന്ന കെടപ്പ്‌ കണ്ടില്ലേ..
കണ്ണു തുറന്ന് ഒന്ന് നോക്ക്‌ മോനെ..
കൂട്ടുകാരു വന്നിരിക്കുന്നെടാ..
എണീറ്റ്‌ അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ..."

തൂക്കം കൂടിയ തേങ്ങാക്കൊലയല്ല..
മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം.....
.
"മാതാ ശിക്ഷതി കൗമാരേ...

ഭാര്യാ ശിക്ഷതി യൗവനേ...

പുത്രീ ശിക്ഷതി വാർദ്ധക്യേ....

നപുരുഷ സ്വാതന്ത്ര്യമര്‍ഹതി"...

🤑🤓🤑🤑😳😳🙄

കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും,

യൌവ്വനത്തില്‍ ഭാര്യ കുനിച്ച് നിര്‍ത്തി ഇടിക്കും,

വാര്‍ദ്ധക്യത്തില്‍ ഭാര്യയും മക്കളും ചേര്‍ന്നിടിക്കും,


പ്ലിങ്ങാന്‍ പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!!

😮😨😱😯😦😧



മനുസ്മൃതിയിലുള്ളതാണ്....😲😲😲


ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാന്നേയുള്ളൂ...

😛😜😜 സത്യം...

കട കാലിയാക്കൽ വിൽപ്പന
ആകെയുള്ള തുണിക്കടയിൽ ഒരാളുപോലും കേറാതായപ്പൊ എല്ലാം അവസാനിപ്പിക്കാൻ ആണു കുട്ടപ്പേട്ടൻ "കട കാലിയാക്കൽ വിൽപ്പന" എന്ന ബോർഡ് വെച്ചത്..

ഇപ്പൊ ടൗണിൽ "കട കാലിയാക്കൽ വിൽപ്പന" നടത്തുന്ന 6 കടകൾ കുട്ടപ്പേട്ടനു സ്വന്തമായുണ്ട്..!!

ഏഴാമത്തെ കടയുടെ പണി നടന്നുകൊണ്ടിരിക്കുന്നു..
😝😝😝😝😂😂😂

ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്

ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് ..
അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ???
ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!



ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
.
.
.



.

.



.

.



.

.



.

.



.

.



.

.



.

.



.

ഉത്തരം:

പ്രേം നസീർ.. ഐ-ഫോൺ 😁😂😜😝

ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???

പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀
അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു....
അങ്ങനെയാണ് ഈ പേര് കിട്ടിയത്.....
എന്താലേ......???!
..
വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ......
.......
ഞാൻ Free യാണ്...


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved