|
|
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്
ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് .. അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ??? ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!
നിത്യജീവിതത്തില്‍ ആവശ്യമായ 20 പഴഞ്ചൊല്ലുകൾ - 20 Proverbs for daily life
നിത്യജീവിതത്തിലാവശ്യമായ 20 പഴഞ്ചൊല്ലുകൾ
1. We cannot Eat fruit while the tree in the blossom ബ്ലൗസുമിട്ട് മരത്തിൽ കയറി പഴങ്ങൾ പറിച്ച് തിന്നാനാകില്ല 2. All is well with him who is beloved of his neighbours ആലീസിന്റെ കിണറ്റിൽ വീണിട്ടുള്ളവരെല്ലാം അയൽപ്പക്കക്കാരായിരുന്നു 3. Far- away cow have long horns. പശുക്കൾ ദൂരെ നിന്നാൽ പോലും ഹോൺ നീട്ടിയടിച്ചേക്കണം 4. Like dogs, if one barks, all barks ഒരു പട്ടി ബാറിൽ കേറിയാൽ, എല്ലാ പട്ടികളും കേറും 5. A wise man never wants weapon വയസ്സന്മാർ ഒരിക്കലും വേപ്പെണ്ണ ഉപയോഗിക്കാറില്ല 6. A wife's first child should be her husband ഭാര്യമാർ എപ്പോഴും ആദ്യത്തെ കുട്ടി കെട്യോന്റെ തന്നെ ആകാൻ ശ്രദ്ധിക്കണം 7.A hungry bear does not dance ഹംഗറിക്കാർ ഒരു ബിയറിച്ചാലൊന്നും ആടില്ല 8. Cheat me in the price, not in the goods കാശിന്റെ കാര്യം വന്നപ്പൊ എല്ലാ ചരക്കുകളും എന്നെ വലിപ്പിച്ചു 9. If u want peace, prepare for war നിങ്ങൾക്കൊരു പീസിനെ വേണമെങ്കിൽ അവളുടെ ചെരുപ്പിന്റെ വാറഴിക്കാൻ വരെ തയാറായിരിക്കണം 10. A full belly neither fights nor flies well ഒരു ഫുൾ അടിച്ചാൽ പോലും മണിയൻ വഴക്കിടുകയോ കിണറ്റിൽ വീഴുകയോ ചെയ്തിട്ടില്ല 11. Curiosity is ill manner in another's house കുര്യാക്കോസേട്ടൻ ഇല്ലെന്നറിഞ്ഞാൽ മുനീർ വീട്ടിൽ വരുന്നുണ്ട് 12. Secrets are never long-lived സെക്രട്ടറിമാർ അധികകാലം ജീവിച്ചിരിക്കില്ല 13. Good to forgive, best to forget നാലെണ്ണം കൊടുത്തിട്ടെ നാലെണ്ണം വാങ്ങിച്ച് കൂട്ടാവൂ 14. Leave of while play is good കളിയുള്ള ദിവസം ഓഫീസിൽ നിന്ന് ലീവെടുക്കണം 15. Keep quiet and people will think you are a philosopher കുവൈറ്റിൽ ഒരു കീപ്പ് ഒക്കെ ഉണ്ടെങ്കിൽ നാട്ടിലൊക്കെ ആൾക്കാരു വല്യ സംഭവാന്നു കരുതും 16. Be content, the sea hath fish enough കടലിലിറങ്ങുമ്പോൾ കോണ്ടം ധരിക്കുക, ധാരാളം മീനുകളുണ്ട് 17. Death is not bitter, but the approach to death ബട്ടർ കഴിച്ചാൽ മരിക്കില്ല, പക്ഷെ അപ്പച്ചന്മാർക്ക് കൊടുത്താ തട്ടിപ്പോകാം 18. He is a fool who thinks by force or skill to turn the current of a women's wil ബലം പ്രയോഗിച്ചൊ കരണ്ടടിപ്പിച്ചോ ഒരു സ്ത്രീയുടെ വിൽപ്പത്രം തിരുത്തിയെഴുതിക്കാം എന്നു കരുതുന്നവൻ വിഡ്ഢിയാണു 19. With a man lie is a last resort, with women its first aid ഒരു പുരുഷനോടൊപ്പം റിസോട്ടിൽ പോയി കിടക്കണമെന്ന് എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണു 20. Youth looks ahead, old age looks back, middle age looks worried ചെറുപ്പക്കാർ മുന്നിലും കെളവന്മാർ ബായ്ക്കിലും മദ്ധ്യവയസ്കന്മാർ വയറിലും നോക്കുന്നു...
സർക്കാർ മദ്യം ഓൺലൈനാക്കുന്നു - Beverages to sold online
സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,
എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന് 😇 പകച്ചു കെട്ടിറങ്ങിപ്പോയി.... 😂😂😜😝🤣🙊🙊🤣🤣🤣
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു... അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു...... അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു.... പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്.... . . . . . ' . നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.." പകച്ചുപോയി 😂😂😜😝🤣🙊🙊🤣🤣🤣
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍
*Teacher:*
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍ താന്‍ എന്ത് ചെയ്യും? *Tintumon:* തിരിഞ്ഞു നിന്നൊരു സെല്‍ഫി എടുത്താല്‍ മതി ലോകം മുഴുവന്‍ മ്മടെ കൂടുണ്ടാവും
ശുഷ്കാന്തി
പൂച്ചമാന്തിക്കര എൽ. പി. സ്കൂളിലെ മലയാളം അദ്ധ്യാപകൻ മനോഹരൻ മാഷിന്റെ റിട്ടയർമെന്റ്...!!!
😊😊😊😊😊😊 ചടങ്ങിൽ ഹെഡ് മിസ്റ്റ്രസ് ശ്രീമതി സരോജിനി ടീച്ചർ നടത്തിയ പ്രസംഗം: 😍😍😍😍😍 " മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനുശേഷം ഇന്ന് നമ്മളെ വിട്ടുപിരിയുന്ന'' മനോഹരൻ സാർ നിസ്വാർത്ഥനും, നിഷ്ക്രിയനും, നിർലോഭനും ആയിരുന്നു എന്നുമാത്രമല്ല വലിയ ശുഷ്കാന്തിക്കാരനുമായിരുന്നു. മനോഹരൻസാറിന്റെ ശുഷ്കാന്തിയെകുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല..!!! ഏ. ഇ. ഒ. സർപ്രൈസ് ഇൻസ്പെക്ഷനു വന്ന ദിവസം അദ്ദേഹത്തിന് കുടിക്കാൻ കൊടുക്കാൻ കരിക്ക് ഇടാനായി മുണ്ടു മടക്കിക്കുത്തി സ്കൂൾ മുറ്റത്തെ തെങ്ങിൽ വലിഞ്ഞു കയറിയപ്പോഴാണ് ഞാൻ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ആദ്യമായി കണ്ടത്.!!! പിന്നീട് എത്രയോ സന്ദർഭങ്ങളിൽ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ഞാൻ കണ്ടിരിക്കുന്നു. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന ആമിനക്കുട്ടി കാലുതെന്നി സ്കൂൾമുറ്റത്തെ കിണറ്റിൽ വീണപ്പോൾ അവളെ രക്ഷിക്കാനായി ഉടുമുണ്ട് വലിച്ചെറിഞ്ഞ് കിണറ്റിലേക്ക് എടുത്തുചാടിയ അന്നും നമ്മൾ മനോഹരൻ സാറിന്റെ ശുഷ്കാന്തി കണ്ടതാണ്. എന്തിന് ഏറെപറയുന്നു, ഈ കഴിഞ്ഞ ആഗസ്റ്റ് 15-ന് പതാക ഉയർത്താൻ ശ്രമിക്കവെ കൊടിമരത്തിന്റെ മുകളിൽ അതിന്റെ ചരടു കുടുങ്ങിയപ്പോൾ അത് ശരിയാക്കാനായി കൊടിമരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയപ്പോളും നമ്മൾ അദ്ദേഹത്തിന്റെ ശുഷ്കാന്തി നേരിൽ കണ്ടവരാണ്. സാധാരണ സ്കൂൾ മാഷുമ്മാരിലൊന്നും ഇത്രയും വലിയ ശുഷ്കാന്തി കാണാത്തതാണ്..........ഇതിന്റെ പകുതിയെങ്കിലും ശുഷ്ക്കാന്തി എന്റെ വീട്ടിലുള്ളയാൾക്കുണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്..... 😶😶😶😶😶 നെഗറ്റീവ് ചിന്താഗതിക്കാരോട്... *ഇത് അതല്ല* 😜😜😜
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .....
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു .. രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ... പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ... കാലം പോയ പോക്കേ ... എന്തേലും ആവട്ടെ .... .. നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു... പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു... സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ... ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു... അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ... ഉറക്കച്ചടവോടെ പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ... "ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..." 'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..' പക്ഷേ അതു മുഴുവൻ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യും മുൻപേ നെറ്റ് കട്ടായി ... അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു... 'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു . ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും An idea can change your WIFE ! 😂😂😜😝🤣🙊🙊🤣🤣🤣
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
അതേതു തെറി.. ? . . . . "പച്ച"ത്തെറി ഹിഹിഹി 😂😂😜😝🤣🙊🙊🤣🤣🤣
ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
ഹോട്ടലാണെന്നു കരുതി ലൈബ്രറിയിൽ കയറിയ വൃദ്ധൻ:
മാധവിക്ക് ടീ ഉണ്ടോ ലൈബ്രറിയൻ: മാധവിക്കുട്ടിയുടെ "എന്റെ കഥ " ഉണ്ട്.. വേണോ?? 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |