Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു.

പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ  താഴെ വീണു ചത്തേനെ.

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത്
#കടം

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം
ക്ലാസിലെ
കണക്ക് ടീച്ചറാണ്.
20 ൽ നിന്ന് 7 കുറയ്ക്കാൻ തന്നപ്പോൾ
പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ
പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ
അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞുതന്നു.

അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ
മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു.

പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു
ജീവിച്ചു.
കടം മാത്രം മിച്ചം!!

(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന
വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച്
വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. )
അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ
ഞാൻ...

ഇന്നും കടത്തിലാണ് ...

😜😛

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി



In English:



  _" I'm sorry, can't hear you properly, could you please repeat what's the matter....''_









മലയാളത്തിൽ:









*ങേ?*


😂😂😜😝🤣🙊🙊🤣🤣🤣

എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നാ‍യി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാ‍ലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
.
.
.
.
.
.
.
.
.



.



.






.
.
.
.
.
.
.
.
.
.
.
.
.
.



.



.






.
.
.
.
.





ലവന്‍ മലര്‍ന്നാ നീന്തിയത്‌
🤣😂😝😜

ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചി
ബസിൽ സീറ്റ് കിട്ടാതെ നിൽക്കുന്ന ചേച്ചിയോട്
കണ്ടക്ടർ: "ചേച്ചീ.. മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ... അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും...."
അതുകേട്ട
ചേച്ചി: "കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ...."

😂😂😜😝🤣🙊🙊🤣🤣🤣

ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം
ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തു വെച്ചു....











ആ "ബ്ലൂ വെയില്‍" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!!

😂😂😜😝🤣🙊🙊🤣🤣🤣

ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.

ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.

ശശി തന്റെ മരണക്കിടക്കയിൽ
ശശി തന്റെ മരണക്കിടക്കയിൽ..

അടുത്ത്‌ ഭാര്യയും മക്കളും നഴ്സും.

ശശി മൂത്തമകനോട്‌ : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു.

മകളോട്‌ : നിനക്ക്‌ പട്ടത്തുള്ള 8 വീടുകൾ

ഇളയ മകനോട്‌ : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക്‌ നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം!

ഭാര്യയോട്‌ : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു

ഇതുകേട്ട്‌ ഇമ്പ്രഷനടിച്ച നഴ്സ്‌ ഭാര്യയോട്‌ : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!!

ഭാര്യ : ഹും!! ഏത്‌ സ്വത്ത്‌!!

ഏത്‌ പണക്കാരൻ !!

അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു

ചാവുന്നേനു മുൻപ്‌ രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്.....

😂😂😜😝🤣🙊🙊🤣🤣🤣

കേരള മന്ത്രി ഒബാമയുടെ വീട്ടില
കേരള മന്ത്രി ഒബാമയുടെ വീട്ടില്‍ 🏠
മന്ത്രി : എങ്ങനെ ഇത്രയും വലിയ വീട് ഉണ്ടാക്കി ?
ഒബാമ : അങ്ങ് ദൂരെ ഒരു പാലം കണ്ടോ ?മന്ത്രി : ആ കണ്ടു
ഒബാമ : ആ പാലം പണിഞ്ഞപ്പോള്‍ കിട്ടിയ കമ്മീഷന്‍ വച്ച് ഉണ്ടാക്കിയത..

ഒബാമ  മന്ത്രിയുടെ വീട്ടിൽ 🏘️
ഒബാമ : എന്റെ വീട്ടിനെക്കളും വലിയ വീടാണല്ലോ ? എങ്ങനെ ഉണ്ടാക്കി ?
മന്ത്രി : ദൂരെ ഒരു പാലം കണ്ടോ ?
ഒബാമ : എവിടെ ? കാണുന്നില്ല..😮😮😥

മന്ത്രി : ആ, അവിടെ ഒരു പാലം കെട്ടാന്‍ തന്ന കാശ് വച്ചാ ഈ വീട് ഉണ്ടാക്കിയത്.!!! 😛😛😎😎

ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില്‍
നിങ്ങളുടെ ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില്‍ ഒരിക്കലും കളിയാക്കി ചിരിക്കരുത്,
കാരണം
.
.


.

.

.

.


.
നിങ്ങളും അയാളുടെ സെലക്ഷനാ....... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved