Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം

1 – ചെറുപ്പക്കാരി ആയാലും,ആന്റിമാരായാലും എത്രപേർവന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും
ദേഷ്യപ്പെടില്ല, ചെരുപ്പ് ഊരി അടിക്കില്ല..ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് സമാധാനപരമായി പറയും…

2 – ബസിൽ കയറിയാൽ ആണുങ്ങളുടെ സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത് കണ്ടാൽ കണ്ടക്ടറോട് പരാതി പറയില്ല..അടുത്ത് ഒരു സ്ത്രീ വന്നു ഇരുന്നാലും മുഖം ചുളിക്കില്ല..

3- ഭാര്യയുടെ കയ്യിൽ നിന്നും എത്രതല്ലു കിട്ടിയാലും ഒരിക്കലും പുറത്ത് ആരോടും പോയി വിഷമം പറയില്ല..

4 – സ്വത്ത് എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിയിട്ട് ഇൻഷുറൻസ് മാത്രം തന്റെ പേരിൽ എടുക്കുന്ന
പാവങ്ങൾ..

5 – ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ്കൈ കാണിച്ചാലും മുഷിയുകയോ വഴക്ക് പറയുകയോ ചെയ്യാറില്ല..

6 – ഏതൊരു അച്ഛനും മകനെ സ്വകാര്യമായി വിളിച്ചു ”
നിന്റെ ഭാര്യ നിന്നെ നന്നായിട്ട് നോക്കുന്നുണ്ടോ” എന്ന്
സംശയത്തിൽ ചോദിക്കാറില്ല..

7 – തന്റെ മൊബൈലിനു താൻ തന്നെ റീചാർജ് ചെയ്യുന്നവർ…

8 – കാമുകി നൂറു വട്ടം നിനക്ക് വട്ടുണ്ടോ എന്ന് ചോദിച്ചാലും ചിരിക്കും പക്ഷെ തിരിച്ചു
ഒരിക്കൽ പോലും ചോദിക്കില്ല (വിവരം
അറിയും)

9 – സീരിയൽ കഴിഞ്ഞു വരും വരെ വിശന്നു കാത്തിരിക്കുന്ന പാവങ്ങൾ..

10 – സീരിയൽ കാരണം എത്രയോ നല്ല ക്രിക്കറ്റ് കളികൾ കാണാൻ ആവാതെ പോയ ദുർഭാഗ്യർ.
ഇനിയുമുണ്ടാകും

രാത്രി 2 മണിക്ക് ഭാര്യ
രാത്രി 2 മണിക്ക് ഭാര്യ പെട്ടന്ന് ചാടി എഴുനേറ്റ് ഭർത്താവിനോട്: ചെമ്മീൻ സിനിമയിലെ നായിക ആരാ?



ഭർത്താവ് : ഷീലാമ്മ..



ഭാര്യ: വെറുതെയല്ല ഭാര്യ എന്നാ സിനിമയിൽ ഗോപികയുടെ പേര് എന്താ ?



ഭർത്താവ് : ബിന്ദു

ഭാര്യ : നിങ്ങടെ ആദ്യത്തെ loverinte wedding ഏതു ദിവസം



ഭർത്താവ്: ജൂലൈ 28



ഭാര്യ : നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സംഗീത എന്നാണ് അവിടെ താമസിക്കാൻ വന്നത് ?



ഭർത്താവ് : 2013 മെയ് 24ലാം തിയതി

അല്ല ഈ പാതിരാത്രി ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇതെല്ലം എന്നതിനാ ചോദിക്കുന്നെ നീ ?..



ഭാര്യ: ഒന്നുമില്ല!!!!

ഇന്നലെ എന്റെ ബർത്ത് ഡേയ് ആയിരുന്നു.......



ഭർത്താവ് : നിശ്ശബ്‌ദം..........

പണി പാളിയല്ലോ ദൈവമേ....



പ്ലിങ്.

😂😂😜😝🤣🙊🙊🤣🤣🤣

ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സൗന്ദര്യം
ഇന്ന് രാവിലെ എന്റെ നേരെ എതിരിൽ ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിനെ... അമ്മാതിരി സൗന്ദര്യം... അപ്പോഴാണ്
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അമ്മ എന്നോട് വിളിച്ചു പറയുന്നത് " മോനെ, കണ്ണാടിടെ മുന്നിൽ തന്നെ ഇങ്ങനെ നിന്നാൽ ഓഫീസിൽ പോവാൻ ലേറ്റ് ആവും" ന്ന്‌
🏃🏃🏃🏃😬😬😬

ടീച്ചറെ കോഴിയെന്ന് വിളിച്ചതിന് തല്ലി
ടീച്ചറെ കോഴിയെന്ന് വിളിച്ചതിന്
ടീച്ചറെന്നെ തല്ലി.
.
.
.
.
എല്ലാ പേപ്പറിലും മുട്ട മാത്രം
തരുന്ന അവരെ ഞാൻ പിന്നെന്ത്
വിളിക്കണം???.......😆

ഈ ഗ്രൂപ്പിലുള്ളവരോട് ഗ്രൂപ്പിലെ ഒരംഗമെന്ന നിലയ്ക്ക് ഞാനൊന്ന് ചോദിച്ചോട്ടെ....
ഈ ഗ്രൂപ്പിലുള്ളവരോട് ഗ്രൂപ്പിലെ ഒരംഗമെന്ന നിലയ്ക്ക് ഞാനൊന്ന് ചോദിച്ചോട്ടെ....



















ഈ ഗ്രൂപ്പിൽ എന്തടിസ്ഥാനത്തിലാണ് എന്റെ പേര് മാറ്റി " you " എന്ന് എഴുതി വച്ചിരിക്കുന്നത്
എനിക്കുമുണ്ട് അച്ചനും അമ്മയും തന്ന ഒരു പേര്. അതാരും മറക്കരുത്
😡😡😡😡........
അതും ഏറ്റവും അവസാനം
സമ്മതിക്കില്ല... ഇവിടെ ചോദിക്കാനും പറയാനും ആളില്ലെ

കാലം മാറിയപ്പോള്‍
10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦
കിട്ടില്ല ..എന്നാൽ അതേ 10 രൂപക്ക് ഇപ്പോൾ കിട്ടു൦
നുറ് ചെറു നാരങ്ങയുടെ ശക്തി പുതിയ vim ൽ....
എങ്കിൽ പിന്നെ വീട്ടില് വരണോ൪ക്ക് vim കലക്കീ
നാരങ്ങാ വെള്ളമായി കൊടുക്കാ൯ പാടില്ലേ?


മൊബൈൽ ഫോൺ വന്നതോടെ വാച്ചിന്റെ കഥ കഴിഞ്ഞു.
ടോർച്ചിന്റെ കഥ കഴിഞ്ഞു.
ക്യാമറയുടെ കഥ കഴിഞ്ഞു.
റേഡിയോയുടെ കഥ കഴിഞ്ഞു.
എഴുത്തുകളുടെ കഥ കഴിഞ്ഞു.
ഈ മൊബൈൽ നിങ്ങളുടെ ഭാര്യയുടെ കയ്യിൽ കിട്ടിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു..:::
😃😃😃😃

ഇപ്പോഴത്തെ പിളളാർക്ക് കഷ്ടപ്പാട് എന്ന വാക്കിൻെറ
വില അറിയില്ല...
പണ്ട് ഞങ്ങളൊക്കെ ഫോണില് മെസ്സേജ് അയക്കുമ്പോ
'S' എന്ന അക്ഷരം കിട്ടാൻ '7' എന്ന കീ നാല് പ്രാവിശ്യം
അമർത്തണമായിരുന്നു.
അതൊക്കെ ആയിരുന്നു യഥാർത്ഥ കഷ്ടപ്പാട്...
😛😫😧

പണ്ടൊക്കെ ഒരു വീട്ടില്‍ ചെന്നാല്‍ ഇരി ചായയെടുക്കട്ടെ എന്നായിരുന്നു ഇപ്പോള്‍ ചേര്‍ന്നിരി സെൽഫിയെടുക്കട്ടെ എന്നാണ്
😊😋😋

അന്ന് , എഴുന്നേറ്റ് നില്‍ക്കുകയും മുണ്ട് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത്

ഇന്ന് , ഇയർഫോൺ ഊരിയും , മൊബൈല്‍ ഡിസ്പ്ലേ ഓഫാക്കിയും ആണ് മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്.

*(ബഹുമാനം* *ഉള്ള* *New* *Generation).*

ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?

ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം

ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?

ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം

😂😂😜😝🤣🙊🙊🤣🤣🤣

തോമാച്ചനു മൂന്ന് മക്കൾ...
തോമാച്ചനു മൂന്ന് മക്കൾ...

നീന..
നീതു..
പിന്നെ റിയ..

ഒരു ദിവസം മൂന്ന് പേരെയും തോമാച്ചൻ ഒരുമിച്ച് വിളിച്ചു...
.
.
.




.




.




.




.



.


.



.


.

.
.
.
.
.
.







.


.
"മക്കളേ അപ്പച്ചനൊരുഗ്ലാസ്സ് വെളളം..!!'' 😜😝
എനിക്കറിയറിയാം നിങ്ങള് വൃത്തികേടേ ചിന്തിക്കൂ.....

എന്താ ഗോപാലേട്ടാ നിങ്ങളിങ്ങനെ.?
എന്താ ഗോപാലേട്ടാ നിങ്ങടെ കടേന്ന് ആ കാര്‍ന്നോരെ എറക്കി വിട്ടത്..?

അല്ല പിന്നെ ദേഷ്യം വരൂലേ..എന്താ വേണ്ട്യേന്ന് ചോദിച്ചപ്പോ..മാധവിക്കുട്ടീ.. മാധവിക്കുട്ടീന്ന്..
കേള്‍വി കുറവാണെന്ന് കരുതി മൂന്നാല് പ്രാവശ്യം ഒറക്കേ ചോദിച്ചു നോക്കി പിന്നേം ഇതെന്നെ പറയാന്നേ..

അപ്പോ ഗോപാലേട്ടാ നിങ്ങക്ക് കാര്യം മനസിലായില്ലാ..പുള്ളീടെ ഭാര്യ മാധവിക്ക് ടീ വേണമെന്നാണ് പറഞ്ഞത്..

അയ്യോടാ...

😂😂😜😝🤣🙊🙊🤣🤣🤣

ഉപ്പ് തിന്നാൽ ബുദ്ധി കുറയും
ഉപ്പ് തിന്നാൽ ബുദ്ധി കുറയും 😇🙄





നെല്ലിക്ക തിന്നാൽ ബുദ്ധി
കൂടും🍈😎


അപ്പോ ഉപ്പിലിട്ട
നെല്ലിക്ക തിന്നാലൊ ?
തല്ലരുത് , ഒരു സംശയം ചോദിച്ചതാ


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved