Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു.

അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ :  കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്..

കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ?
സമയം കിട്ടുകയാണേൽ ഒന്നു വായിക്കണേ
''''''''''''''''''''''''''''''''''''''''''''''
കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു.....

കണ്ണേട്ടന്‍റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി.....

ഭര്‍തൃ വീട്ടിലെ എല്ലാരും എന്നില്‍ നിന്നും എന്തോ മറച്ചു വയ്ക്കുനതായി എനിക്ക് തോന്നി.....

എല്ലാ ദിവസവും കണ്ണേട്ടന്‍ വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു.......

ചോദിച്ചാല്‍ "ഞാന്‍ ഇപ്പൊ വരാം "
എന്നായിരിക്കും മറുപടി .....

വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട്‌ ചോദിച്ചു...

" അല്ലാ ഈ കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? "

ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന്‍ മറുപടി പറഞ്ഞു

" ആ എനിക്കറിയില്ല " .

സത്യം കണ്ടു പിടിക്കാന്‍ ഇനി ഒരു വഴിയെ ഉളളു.....

വേലക്കാരി ജാനു .

"ജാനു ഏടത്തി സാരി കൊളളാലോ .. "

ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നാണല്ലോ.....

ഒടുവില്‍ ഞാന്‍ മാറ്റര്‍ അവതരിപ്പിച്ചു .
ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു .....

ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു .....

"കൃത്യമായി ആര്‍ക്കും അറിയില്ല .കണ്ണന്‍ നമ്മുടെ തേവ ക്കുന്നു കയറി പോവുന്നത് കാണാം..... .

പലര്‍ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ".......

എരിതീയില്‍ എണ്ണ ഒഴിക്കുനത് പോലെ ഒരു ഡയലോഗും.....

" ഭാര്യമാര്‍ ആണ് ഇതൊക്കെ കണ്ടു പിടിച്ചു തടയേണ്ടത് " .

രാത്രി കണ്ണേട്ടന്‍ വരാന്‍ വൈകി.....

എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയണം .

വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ചോദിച്ചു .

"കണ്ണേട്ടന്‍ ദിവസവും എന്തിനാ ആ
കുന്നിന്‍ മുകളില്‍ പോവുന്നത്....?
അവിടെ ആരെങ്കിലും ഉണ്ടോ ?" .....

ഒറ്റ വാക്കില്‍ ആയിരുന്നു മറുപടി

"അവിടെ ആരും ഇല്ല " .

ദിവസം കഴിയുന്തോറും ഞങ്ങള്‍ തമ്മില്‍ ഉളള അകല്‍ച്ച കൂടി കൂടി വന്നു....
ഒടുവില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു....

അതെ....

പെട്ടിയും എടുത്തു ഞാന്‍ എന്‍റെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു.....

അവസാനമായി കണ്ണേട്ടനോട് യാത്ര പറയാന്‍ ചെന്നു ....

"കണ്ണേട്ടാ ഞാന്‍ പോവുകയാണ് . എന്തിനാ എന്നോട് ഈ ചതി ചെയ്തത് ....? .

പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടു കണ്ണേട്ടന്‍ ഞെട്ടി എന്ന് തോന്നുന്നു .....

"ദേവി നീ വിചാരിക്കുനത് പോലെ ഒന്നും ഇല്ല . അതൊക്കെ നാട്ടുകാര്‍ വെറുതെ പറയുന്നതാ .. ".

ഇനിയും എന്നെ മണ്ടി ആക്കാന്‍ നോക്കേണ്ട"
എന്ന്നു പറഞ്ഞു....

ഞാന്‍ തിരിഞ്ഞു നടന്നു .....

അപ്പോഴേക്കും അമ്മയും നാത്തൂനും ഒക്കെ എത്തി .

"ദേവീ"............

കണ്ണേട്ടന്‍ കനത്തില്‍ വിളിച്ചപ്പോ നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.....

കണ്ണേട്ടന്‍ അടുത്ത് വന്നു എന്നോട് പറഞ്ഞു

" നിനക്ക് അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ പറയാം.."....

അമ്മയും നാത്തൂനും ജാനുവേടതിയും ഞാനും ആകാംക്ഷയോടെ കണ്ണേട്ടനെ നോക്കി... .

ഒരു ഭാവവത്യാസവും ഇല്ലാതെ കണ്ണേട്ടന്‍ പറഞ്ഞു "

ഞാന്‍ ദിവസവും ചായ കുടിക്കാന്‍ ആണ് പോവുന്നത് "....

ഞാന്‍ ചോദിക്കാന്‍ നാക്ക് വളക്കുന്നതിനു മുന്‍പേ തന്നെ അമ്മായിഅമ്മ ചോദിച്ചു ..

"നീ എന്തിനാടാ ഒരു ചായ കുടിക്കാന്‍ കുന്നിന്‍റെ മുകളില്‍ പോകുന്നത് ? "....

കയ്യില്‍ ഒരു കപ്പും പൊക്കി പിടിച്ചു കൊണ്ട് കണ്ണേട്ടന്‍ പറഞ്ഞു.....

" കാരണം.........

"ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും ..... "
______
സമയം കിട്ടുവാണെങ്കിൽ മാത്രം വായിച്ചാൽ മതിന്നു പറഞ്ഞതല്ലേ...

😂😂😂😂 വിടില്ല ഞാൻ ഇനിയും വരും ഇതുപോലെ വെറുപ്പിക്കാൻ😬😬😬😬😬😬

വേണ്ടാദീനം
*വേണ്ടാദീനം*

എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ......

അയ്യാൾ വിശദീകരിച്ചു ..

ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി ,
പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു
പിന്നെ വലതുകാൽ പൊക്കി
പിന്നെ വലതുകാൽ താഴ്ത്തി
മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു
മെല്ലെ നിവർന്നു നേരെ നിന്നു
അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന 😩 ......

ഡോക്ടർ അല്പം ദേഷ്യത്തോടെ 🙁 ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് ....
?
?
?
?
അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?

ആദ്യത്തെ കുമ്പസാരം
നീണ്ട നാല്പ്പതു വര്ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന്
വിരമിക്കുകയാണ്.

വിരമിക്കല് ചടങ്ങ്
ഉത്ഘാടനം ചെയ്യാന്
സ്ഥലത്തെ എം.പി വരാമെന്നേറ്റു.
പക്ഷെ സമയത്തിന് വരുക എന്നത് പല
രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത്
കൊണ്ട് എം.പി വരുന്നത് വരെ സദസിനോട്
അല്പ്പം സംസാരിക്കാമെന്ന്
വികാരിയച്ചന് തീരുമാനിച്ചു.

വികാരിയച്ചന്
തന്റെ പഴയ ഓര്മ്മകള് അയവിറക്കി.💭💭

അന്ന് ഞാന് ഈ പള്ളിയുടെ ചുമതലയേറ്റ്
ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത്
ഇന്നും ഓര്ക്കുന്നു.💬💬

ഇത്രയും ഭീകരമായ ഒരു
സ്ഥലത്താണോ ഞാന് വന്നിരുക്കുന്നത് എന്ന്
വരെ ഞാന് സംശയിച്ചു.😳😰

ആദ്യ കുമ്പസാരക്കാരന്
‍ എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ
കാര്യങ്ങളായിരുന്നു. കുമ്പസാര

രഹസ്യം പരസ്യപെടുത്താന്‍ പാടില്ല,
എന്നാലും അയാള് പറഞ്ഞ കാര്യങ്ങള് ഞാന്
ഒരിക്കലും മറക്കില്ല.

അയാള് ഒരു മോഷ്ട്ടാവ്
ആണെന്നും ഒരിക്കല് ഒരു കട കുത്തി തുറന്നു
മോഷ്ട്ടിച്ചു വരുമ്പോള്
പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ
പോലീസ്കാരനെ അയാള് കൊലപ്പെടുത്തിയെ
ന്നും, പിന്നീട് കളവു നിര്ത്തി ഒരു സ്ഥാപനത്തില്
ജോലിക്ക് കയറിയപ്പോള് ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത്
അവരെയും കൊണ്ട്
സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന്
ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു
കാരിയെ പീഡിപ്പിച്ചുവെന
്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള്
‍ ചെയ്തെന്നും അയാള് പറഞ്ഞത് ഓര്ക്കുന്നു.
👥👤👥👤👥👤👥
പക്ഷെ, പിന്നീട് ഈ
നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള്
അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര് എന്ന്
മനസിലായി.

വികാരിയച്ചന്
തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി.
ഉത്ഘാടനത്തിനു
ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു.
സ്നേഹം നിറഞ്ഞ
നാട്ടുകാരെ സഹോദരി സഹോദരന്മാരെ ,
വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില്
‍ ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക്
ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന്
ഇന്നും അഭിമാനത്തോടെ ഓര്ക്കുകയാണ് അച്ഛന്
ഈ പള്ളിയില് ചുമതലയേറ്റ്
ആദ്യത്തെ കുമ്പസാരം കേട്ടത്
മറ്റാരുടെതുമായിരിന്നില്ല അത്
"എന്റേതായിരുന്നു".😎😎

ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള്
എപ്പോഴും നേരെത്തെ വരണം

PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ:

1. കേരളത്തിലെ എക കേന്ദ്രഭരണപ്രദേശം?

ഉത്തരം: നേമം.

2. കേരളത്തിലെ ഏക നാട്ടുരാജ്യം?

ഉത്തരം: പൂഞ്ഞാർ.

3.  കേരളത്തിലെ തിരുട്ട് ഗ്രാമം ?

പാല

4. കേരളത്തിന്റെ സർവ്വ വിജ്ഞാന കോശം ?

ഇ പി ജയരാജൻ

പണ്ട് പള്ളിക്കൂടത്തിൽ വെളളം ഉണ്ടാകുന്നത് എങ്ങിനെ
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് രസതന്ത്രം ടീച്ചർ എന്നോട് വെളളം
ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് ചോദിച്ചപ്പോൾ

"""മഴ""" പെയ്തിട്ടാണെന്ന് ഞാൻ പറഞ്ഞു....

അന്ന് ടീച്ചർ എന്നെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിര്‍ത്തിയപ്പോൾ നീയൊക്കെ ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞൂ.....

""എടാ പൊട്ടാ 2 ഹൈഡ്രജനും, 1ഓക്സിജനും കൂടി ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നതെന്ന് ""

അന്ന് തന്നെ ടീച്ചർ എന്നേകൊണ്ട് H20=WATER എന്ന് 100 തവണ ഇമ്പോസീഷനും എഴുതിച്ചു...

ഉണ്ടാക്കെടാ.... നീയൊക്കെ ഒണ്ടാക്ക്....

2 ബക്കറ്റ് ഹൈഡ്രജനും , 1 ബക്കറ്റ് ഓക്സിജനും ചേര്‍ത്ത്.....

എന്നിട്ട് കുടി വെള്ളക്ഷാമം പരിഹരിക്ക്....

കൂടുതൽ കിട്ടുകയാണെങ്കിൽ കുറച്ച് ആ ഇടുക്കി ഡാമിലും ഒഴിക്ക്....

എന്നിട്ട് വൈദ്യുതിക്ഷാമം കൂടി പരിഹരിക്ക്....


വല്യേ വിവരക്കാര്.....🤓🤓🤓🤓🤓🤓🤓🤔🤔🤔🤔🤔😎😎😎😎😎😎😎

രാത്രി 2 മണിക്ക് ഭാര്യ
രാത്രി 2 മണിക്ക് ഭാര്യ പെട്ടന്ന് ചാടി എഴുനേറ്റ് ഭർത്താവിനോട്: ചെമ്മീൻ സിനിമയിലെ നായിക ആരാ?



ഭർത്താവ് : ഷീലാമ്മ..



ഭാര്യ: വെറുതെയല്ല ഭാര്യ എന്നാ സിനിമയിൽ ഗോപികയുടെ പേര് എന്താ ?



ഭർത്താവ് : ബിന്ദു

ഭാര്യ : നിങ്ങടെ ആദ്യത്തെ loverinte wedding ഏതു ദിവസം



ഭർത്താവ്: ജൂലൈ 28



ഭാര്യ : നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സംഗീത എന്നാണ് അവിടെ താമസിക്കാൻ വന്നത് ?



ഭർത്താവ് : 2013 മെയ് 24ലാം തിയതി

അല്ല ഈ പാതിരാത്രി ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇതെല്ലം എന്നതിനാ ചോദിക്കുന്നെ നീ ?..



ഭാര്യ: ഒന്നുമില്ല!!!!

ഇന്നലെ എന്റെ ബർത്ത് ഡേയ് ആയിരുന്നു.......



ഭർത്താവ് : നിശ്ശബ്‌ദം..........

പണി പാളിയല്ലോ ദൈവമേ....



പ്ലിങ്.

😂😂😜😝🤣🙊🙊🤣🤣🤣

എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
.
.
.
.
.
.
എന്തു കൊണ്ട് 'W' നെ double 'u' എന്നു പറയുന്നു?
ശരിക്കും double 'v' എന്നല്ലേ പറയേണ്ടത്?
— feeling confused.

എന്താ ഗോപാലേട്ടാ നിങ്ങളിങ്ങനെ.?
എന്താ ഗോപാലേട്ടാ നിങ്ങടെ കടേന്ന് ആ കാര്‍ന്നോരെ എറക്കി വിട്ടത്..?

അല്ല പിന്നെ ദേഷ്യം വരൂലേ..എന്താ വേണ്ട്യേന്ന് ചോദിച്ചപ്പോ..മാധവിക്കുട്ടീ.. മാധവിക്കുട്ടീന്ന്..
കേള്‍വി കുറവാണെന്ന് കരുതി മൂന്നാല് പ്രാവശ്യം ഒറക്കേ ചോദിച്ചു നോക്കി പിന്നേം ഇതെന്നെ പറയാന്നേ..

അപ്പോ ഗോപാലേട്ടാ നിങ്ങക്ക് കാര്യം മനസിലായില്ലാ..പുള്ളീടെ ഭാര്യ മാധവിക്ക് ടീ വേണമെന്നാണ് പറഞ്ഞത്..

അയ്യോടാ...

😂😂😜😝🤣🙊🙊🤣🤣🤣

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത്
#കടം

കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം
ക്ലാസിലെ
കണക്ക് ടീച്ചറാണ്.
20 ൽ നിന്ന് 7 കുറയ്ക്കാൻ തന്നപ്പോൾ
പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ
പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ
അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞുതന്നു.

അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ
മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു.

പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു
ജീവിച്ചു.
കടം മാത്രം മിച്ചം!!

(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന
വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച്
വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. )
അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ
ഞാൻ...

ഇന്നും കടത്തിലാണ് ...

😜😛


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved