Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി



In English:



  _" I'm sorry, can't hear you properly, could you please repeat what's the matter....''_









മലയാളത്തിൽ:









*ങേ?*


😂😂😜😝🤣🙊🙊🤣🤣🤣

ആദ്യത്തെ കുമ്പസാരം
നീണ്ട നാല്പ്പതു വര്ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന്
വിരമിക്കുകയാണ്.

വിരമിക്കല് ചടങ്ങ്
ഉത്ഘാടനം ചെയ്യാന്
സ്ഥലത്തെ എം.പി വരാമെന്നേറ്റു.
പക്ഷെ സമയത്തിന് വരുക എന്നത് പല
രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത്
കൊണ്ട് എം.പി വരുന്നത് വരെ സദസിനോട്
അല്പ്പം സംസാരിക്കാമെന്ന്
വികാരിയച്ചന് തീരുമാനിച്ചു.

വികാരിയച്ചന്
തന്റെ പഴയ ഓര്മ്മകള് അയവിറക്കി.💭💭

അന്ന് ഞാന് ഈ പള്ളിയുടെ ചുമതലയേറ്റ്
ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത്
ഇന്നും ഓര്ക്കുന്നു.💬💬

ഇത്രയും ഭീകരമായ ഒരു
സ്ഥലത്താണോ ഞാന് വന്നിരുക്കുന്നത് എന്ന്
വരെ ഞാന് സംശയിച്ചു.😳😰

ആദ്യ കുമ്പസാരക്കാരന്
‍ എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ
കാര്യങ്ങളായിരുന്നു. കുമ്പസാര

രഹസ്യം പരസ്യപെടുത്താന്‍ പാടില്ല,
എന്നാലും അയാള് പറഞ്ഞ കാര്യങ്ങള് ഞാന്
ഒരിക്കലും മറക്കില്ല.

അയാള് ഒരു മോഷ്ട്ടാവ്
ആണെന്നും ഒരിക്കല് ഒരു കട കുത്തി തുറന്നു
മോഷ്ട്ടിച്ചു വരുമ്പോള്
പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ
പോലീസ്കാരനെ അയാള് കൊലപ്പെടുത്തിയെ
ന്നും, പിന്നീട് കളവു നിര്ത്തി ഒരു സ്ഥാപനത്തില്
ജോലിക്ക് കയറിയപ്പോള് ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത്
അവരെയും കൊണ്ട്
സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന്
ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു
കാരിയെ പീഡിപ്പിച്ചുവെന
്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള്
‍ ചെയ്തെന്നും അയാള് പറഞ്ഞത് ഓര്ക്കുന്നു.
👥👤👥👤👥👤👥
പക്ഷെ, പിന്നീട് ഈ
നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള്
അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര് എന്ന്
മനസിലായി.

വികാരിയച്ചന്
തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി.
ഉത്ഘാടനത്തിനു
ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു.
സ്നേഹം നിറഞ്ഞ
നാട്ടുകാരെ സഹോദരി സഹോദരന്മാരെ ,
വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില്
‍ ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക്
ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന്
ഇന്നും അഭിമാനത്തോടെ ഓര്ക്കുകയാണ് അച്ഛന്
ഈ പള്ളിയില് ചുമതലയേറ്റ്
ആദ്യത്തെ കുമ്പസാരം കേട്ടത്
മറ്റാരുടെതുമായിരിന്നില്ല അത്
"എന്റേതായിരുന്നു".😎😎

ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള്
എപ്പോഴും നേരെത്തെ വരണം

ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.

"ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി,

എന്ന്

നബീസാ, (32 )

വെളുത്ത നിറം, കുട്ടികളില്ല.

അമ്പലങ്ങളില്‍ വാഴ കെട്ടിവയ്ക്കുന്നതെന്തിനാണ്‌?
അമ്പലങ്ങളില്‍ വാഴ കെട്ടിവയ്ക്കുന്നതെന്തിനാണ്‌?
.


.




.







.






.




.







.






.




.







.







.







.
.

..

.





.



.

അത് വീഴാതിരിക്കാനാണ് കെട്ടി വെക്കുന്നത് 😝😜😝😜

തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബീപ്പ് ശബ്ദം
സിനിമയിൽ തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബിപ്പ് ശബ്ദം ആണ് വോട്ട് ചെയ്യുമ്പോളും കേൾക്കുന്നത്....



അതെന്താണാവോ ???😳😳

മാടംപള്ളിയിലെ ഓറഞ്ചും ആപ്പിളും
മാടംപള്ളിയിലെ ഡൈനിങ്ങ്‌ ടേബിളിൽ ഒരു ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നു.... പെട്ടെന്ന്‌ ഓറഞ്ച് പൊരിഞ്ഞ ചിരിയും ഡാൻസും.. ആപ്പിൾ സങ്കടത്തോടെ ഇരിക്കുന്നു..
എന്താ കാരണം ??
.
.
.
.
.
.
.
.
.
അല്ലിക്ക് ആഭരണം എടുക്കാൻ പോകുവാണെന്നു ഗംഗ നകുലനോട് പറയുന്നത് ആപ്പിളും ഓറഞ്ചും കേട്ടു.. ആപ്പിളിന് അല്ലി ഇല്ലല്ലോ..

🏃🏃🏃🏃

ഇതു വായിച്ചതിനു ശേഷം മാത്രം താഴെയുള്ളതു വായിക്കുക
ഇതു വായിച്ചതിനുശേഷം മാത്രം താഴെയുള്ളതു വായിക്കുക:-

തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ

_😜



.



.








.




_😜

മടി കാരണം മുകളിലെഴുതിയത്‌ മുഴുവനും വായിച്ചില്ല അല്ലേ.

അതില്‍ ഒരു തവണ മാങ്ങ എന്നെഴുതിയത്‌ കണ്ടില്ല അല്ലേ? കഷ്ടം...


.


.

.

.






.



.




















-😎

-😎

-😎

-😎

-😎

-😎

ഇപ്പൊ അത്‌ മുഴുവനും പോയി വായിച്ചു കാണും അല്ലേ.... 🐒🙊

മാങ്ങ എന്നെഴുതീന്ന്‌ ഞാൻ ചുമ്മാ പറഞ്ഞതാ... മടി മാറ്റാന്‍!!

-😳

-😳

വിടില്ല ഞാന്‍... ഇനീം വരും... .....😝😝😝,,🙏🏻🙏🏻

😂😂😜😝🤣🙊🙊🤣🤣🤣

ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?



പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ.



പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു.



25 കൊല്ലം കഴിഞ്ഞു..



പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ.



അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു..



ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു...



എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്.



കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്.

കാദർ എന്നും കാദർ തന്നെ.

ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
അതേതു തെറി.. ?
.
.
.
.

"പച്ച"ത്തെറി
ഹിഹിഹി

😂😂😜😝🤣🙊🙊🤣🤣🤣

തള്ള്......
തള്ള്......

പാതിരാത്രി 3 മണി മഴയും പെയ്യുന്നു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക് ആരോ തട്ടുന്നു. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്.

"സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം"

ആ കുടിയൻ പറഞ്ഞു.

"എന്നെക്കൊണ്ട് പറ്റൂല... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു .

ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " "ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു"

"എന്നിട്ട് നിങ്ങൾ സഹായിച്ചോ. .." പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ...മഴയുംപെയ്യുന്നു ... ആരെങ്കിലും പോകുമോ."

"മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. "

എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു .

മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ...

"നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?"

ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ ."

"അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ...
സഹായിക്കാം "

"അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും"

"ശരി നിങ്ങളെവിടെയാണ് ?, എനിക്ക് കാണാൻ പറ്റുന്നില്ല"

"ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്.

ഒന്ന് തള്ളിവിട് ആടെട്ടേ......" 😅😄😄😅


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved