JokesMalayalam.com |
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧
ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩 അതോടെ കരണ്ടും പോയി ,..🌚 അവള് ഒരു മെഴുകുതിരി കത്തിച്ചു... അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു .. അത് കണ്ടിട്ട് അവള് ചോദിച്ചു .. " ഫേനിന്റെ സ്വിച്ച് ഇടട്ടെ "... എനിക്കാകെ ദേഷ്യം വന്നു ... എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല് ഈ മെഴുകുതിരി കെട്ടുപോവില്ലേ പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ............... 😁😁
വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'. നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?'' ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട് എ ചായ" 😁😁😂🤣🤣😆
ഇവന് കുറച്ചേ കുടിക്കുകയുളളൂ
കുഞ്ഞാവയേയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന വീട്ടമ്മ :
"ഡോക്ടര്‍ ഇവന് കുറച്ചേ കുടിക്കുകയുളളൂ...." അപ്പോള്‍ ചളിയത്തിയായ ഡോക്ടര്‍ : ""കുറച്ച് കുടിക്കാന്‍, അവനെന്താ Suzuki 125 CC ആണോ ?? 😂😂😜😝🤣🙊🙊🤣🤣🤣
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉
ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില്
നിങ്ങളുടെ ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില് ഒരിക്കലും കളിയാക്കി ചിരിക്കരുത്,
കാരണം . . . . . . . നിങ്ങളും അയാളുടെ സെലക്ഷനാ....... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.
ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക് വന്നോ..?
കുട്ടി : ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക് വന്നോ..?
മാഷ് :എടാ ch ന്റെ pronunciation ക എന്നാണ് .... കെമിസ്ട്രി കുട്ടി : കാക്കോ മാഷേ കെമിസ്ട്രി ബുക്ക് വന്നോ 😃😃😃
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
. . . . . . അമ്പിളിഫയർ ഓണ്‍ ആക്കിയല്ലോ.!! 😂😂😜😝🤣🙊🙊🤣🤣🤣 ഉഹു_ഉഹു_ഉഹു, നടേശാ.. കൊല്ലണ്ട 😝
ഞാൻ ഒരു ഫുൾ വാങ്ങി
ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു;കിളിയും അണ്ണാനും തിരിച്ചു വന്നു: ഡോ: എ.പി.ജെ.അബ്ദുൽ കലാം
ഞാൻ ചിപ്സ് വാങ്ങി;കൂട്ടുകാർ തിന്നിട്ട് പോയി.ഞാൻ മിക്സചർ വാങ്ങി;തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി. ഞാൻ ഒരു ഫുൾ വാങ്ങി വന്നു; അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു.
എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു
എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില്‍ വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന്‍ ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്‍ തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു. .. ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേര്‍ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,, അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു.. കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും മറ്റുൾളവരുടെ കണ്ണില്‍ അങ്ങനെ ആയിരിക്കില്ല.. ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന്‍ അറിയപ്പെട്ട "ഈ ഞാൻ. 😜☺☺☺ |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |