JokesMalayalam.com |
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍
ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ reaction :-
"പൊട്ടിക്ക് ..എല്ലാം പൊട്ടിക്ക്..പാത്രം ,അലമാര, കണ്ണാടി ഒക്കെ പൊട്ടിക്ക് ..കഴിയുമെങ്കില്‍ ഈ വീട് കൂടി അങ്ങ് തകര്‍ക്ക്.." ഭാര്യയുടെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ തന്നെ reaction :- "ഈ ഗ്ലാസ് ആരാണിവിടെ കൊണ്ടുവന്നു വച്ചത് ?"
കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢
ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊 അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜 ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖
പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ
ടിന്റുമോന് ടീച്ചറോട് : ടീച്ചര്‍ ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ ?
ടീച്ചര്‍ : ഒരിക്കലും സംഭവിക്കില്ല ടിന്റു അടുത്തുള്ള പെണ്‍കുട്ടിയോടു : ഞാന്‍ പറഞ്ഞില്ലേ പേടിക്കേണ്ടെന്നു
സ്പെല്ലിംഗ്
ശശി മരിച്ചു.....
അതെ നാമെല്ലാം ശശിയാക്കിയ ആ ശശി..... മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി. ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." ശശി : പ്രഭോ... ഏതാണാ വാക്ക് ? ചിത്രഗുപ്തൻ : ലവ് ശശി : L O V E ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ. ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു.. ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു ! ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു. ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? ! ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്. സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും. ലീല : ഏതാണാ വാക്ക് ? ശശി : ചെക്കോസ്ലോവാക്യ 😂😂😜😝🤣🙊🙊🤣🤣🤣
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄 ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍 നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍 😂😂😜😝🤣🙊🙊🤣🤣🤣 #adarlove #chali
ജിയോ ശശി
നമ്മുടെ ശശിക്ക്👨വോഡഫോൺ call center📞ൽ ജോലി കിട്ടി😊
ആദ്യ call🔊കൊണ്ട്തന്നെ ശശിയെ മാനേജർ തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു😖💪💫💥💥 കാരണം😅 caller: എന്റെ വൊഡാഫോൺ sim വർക്കാവുന്നില്ല ശശി: എന്നാൽ പിന്നെ ജിയോ എടുത്തോ.. എന്റേതും ജിയോ ആണ്..😜😜
"ആട് "എന്ന പടവും "ഈട" എന്ന പടവും
"ആട് "എന്ന പടവും "ഈട" എന്ന പടവും കളിക്കുന്ന കണ്ണൂരിലെ തിയേറ്റർ സമുച്ചയത്തില്‍ എത്തിയ തിരുവനന്തപുരംകാരന് :
"അണ്ണാ...ഈ പടം കളിക്കണത് എവിടെ?" "ഏത്? ആടാ?" "അല്ല...ഈട" "ഈട ആടാ...ആട ഈട" "എന്തര്?" "ആട ഈട...ഈട ആടാ.." "എന്തോന്നഡേയ് ഇത്? എനിയ്ക്ക് ഈട സിനിമ കാണണം...ഈ..ട...സി..നി..മ..കാ..ണ..ണം" "അത് ആട...ബേം പോ"🤣
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
അവന്റെ കാലിനു ബലക്കുറവ് മൂലം സമനില തെറ്റുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അവനു നടക്കാന്‍ ഒന്നും ആവുമായിരുന്നില്ല. കുറച്ചു നാളുകള്‍ക്ക് ശേഷം പഞ്ചാബില്‍ നിന്നും വന്ന മക്കളില്ലാത്ത ദമ്പതികള്‍ അവനെ ദത്തെടുത്തു.. . അത്ഭുതകരം എന്ന് പറയട്ടെ അതിനു ശേഷം അവന്‍ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് നില്‍ക്കാനും ഓടി ചാടി നടക്കാനും ഒക്കെ തുടങ്ങി.. . കാരണം അവനിപ്പോ വെറും ബാലന്‍ അല്ല "ബാലന്‍സിംഗ് " ആണല്ലോ ....🤣😂 ഹ ഹ ഹ ശോഭ ചിരിക്കുന്നില്ലെ? 😂😂😜😝🤣🙊🙊🤣🤣🤣
കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ?
സമയം കിട്ടുകയാണേൽ ഒന്നു വായിക്കണേ
'''''''''''''''''''''''''''''''''''''''''''''' കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു..... കണ്ണേട്ടന്‍റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി..... ഭര്‍തൃ വീട്ടിലെ എല്ലാരും എന്നില്‍ നിന്നും എന്തോ മറച്ചു വയ്ക്കുനതായി എനിക്ക് തോന്നി..... എല്ലാ ദിവസവും കണ്ണേട്ടന്‍ വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു....... ചോദിച്ചാല്‍ "ഞാന്‍ ഇപ്പൊ വരാം " എന്നായിരിക്കും മറുപടി ..... വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട് ചോദിച്ചു... " അല്ലാ ഈ കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? " ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന്‍ മറുപടി പറഞ്ഞു " ആ എനിക്കറിയില്ല " . സത്യം കണ്ടു പിടിക്കാന്‍ ഇനി ഒരു വഴിയെ ഉളളു..... വേലക്കാരി ജാനു . "ജാനു ഏടത്തി സാരി കൊളളാലോ .. " ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നാണല്ലോ..... ഒടുവില്‍ ഞാന്‍ മാറ്റര്‍ അവതരിപ്പിച്ചു . ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു ..... ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു ..... "കൃത്യമായി ആര്‍ക്കും അറിയില്ല .കണ്ണന്‍ നമ്മുടെ തേവ ക്കുന്നു കയറി പോവുന്നത് കാണാം..... . പലര്‍ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് "....... എരിതീയില്‍ എണ്ണ ഒഴിക്കുനത് പോലെ ഒരു ഡയലോഗും..... " ഭാര്യമാര്‍ ആണ് ഇതൊക്കെ കണ്ടു പിടിച്ചു തടയേണ്ടത് " . രാത്രി കണ്ണേട്ടന്‍ വരാന്‍ വൈകി..... എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയണം . വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ചോദിച്ചു . "കണ്ണേട്ടന്‍ ദിവസവും എന്തിനാ ആ കുന്നിന്‍ മുകളില്‍ പോവുന്നത്....? അവിടെ ആരെങ്കിലും ഉണ്ടോ ?" ..... ഒറ്റ വാക്കില്‍ ആയിരുന്നു മറുപടി "അവിടെ ആരും ഇല്ല " . ദിവസം കഴിയുന്തോറും ഞങ്ങള്‍ തമ്മില്‍ ഉളള അകല്‍ച്ച കൂടി കൂടി വന്നു.... ഒടുവില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു.... അതെ.... പെട്ടിയും എടുത്തു ഞാന്‍ എന്‍റെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു..... അവസാനമായി കണ്ണേട്ടനോട് യാത്ര പറയാന്‍ ചെന്നു .... "കണ്ണേട്ടാ ഞാന്‍ പോവുകയാണ് . എന്തിനാ എന്നോട് ഈ ചതി ചെയ്തത് ....? . പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടു കണ്ണേട്ടന്‍ ഞെട്ടി എന്ന് തോന്നുന്നു ..... "ദേവി നീ വിചാരിക്കുനത് പോലെ ഒന്നും ഇല്ല . അതൊക്കെ നാട്ടുകാര്‍ വെറുതെ പറയുന്നതാ .. ". ഇനിയും എന്നെ മണ്ടി ആക്കാന്‍ നോക്കേണ്ട" എന്ന്നു പറഞ്ഞു.... ഞാന്‍ തിരിഞ്ഞു നടന്നു ..... അപ്പോഴേക്കും അമ്മയും നാത്തൂനും ഒക്കെ എത്തി . "ദേവീ"............ കണ്ണേട്ടന്‍ കനത്തില്‍ വിളിച്ചപ്പോ നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..... കണ്ണേട്ടന്‍ അടുത്ത് വന്നു എന്നോട് പറഞ്ഞു " നിനക്ക് അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ പറയാം..".... അമ്മയും നാത്തൂനും ജാനുവേടതിയും ഞാനും ആകാംക്ഷയോടെ കണ്ണേട്ടനെ നോക്കി... . ഒരു ഭാവവത്യാസവും ഇല്ലാതെ കണ്ണേട്ടന്‍ പറഞ്ഞു " ഞാന്‍ ദിവസവും ചായ കുടിക്കാന്‍ ആണ് പോവുന്നത് ".... ഞാന്‍ ചോദിക്കാന്‍ നാക്ക് വളക്കുന്നതിനു മുന്‍പേ തന്നെ അമ്മായിഅമ്മ ചോദിച്ചു .. "നീ എന്തിനാടാ ഒരു ചായ കുടിക്കാന്‍ കുന്നിന്‍റെ മുകളില്‍ പോകുന്നത് ? ".... കയ്യില്‍ ഒരു കപ്പും പൊക്കി പിടിച്ചു കൊണ്ട് കണ്ണേട്ടന്‍ പറഞ്ഞു..... " കാരണം......... "ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും ..... " ______ സമയം കിട്ടുവാണെങ്കിൽ മാത്രം വായിച്ചാൽ മതിന്നു പറഞ്ഞതല്ലേ... 😂😂😂😂 വിടില്ല ഞാൻ ഇനിയും വരും ഇതുപോലെ വെറുപ്പിക്കാൻ😬😬😬😬😬😬 |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |